യുക്മ സാംസ്കാരിക വേദി “Let’s Break It Together” ൽ സ്നേഹ സ്വാന്ത്വന സംഗീതമായ് അലയടിച്ച് ശ്രേയ, ടോണി, ഗാവിൻ, ഗസൽ, സ്റ്റീവ്, സാമന്ത സഹോദരങ്ങൾ ….
Aug 26, 2020
കുര്യൻ ജോർജ്ജ്
(യുക്മ സാംസ്കാരിക വേദി നാഷണൽ കോ ഓർഡിനേറ്റർ)
കോവിഡ് – 19 എന്ന മഹാമാരിക്കെതിരെ മുൻനിരയിൽ നിന്ന് പ്രവർത്തിക്കുന്ന ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവർത്തകർക്ക് ആദരവർപ്പിക്കുന്ന യുക്മ സാംസ്കാരിക വേദിയുടെ ലൈവ് ടാലന്റ് ഷോ “LET’S BREAK IT TOGETHER” ൽ ഇന്നലെ പ്രേക്ഷകർക്ക് മുന്നിലെത്തിയ ലണ്ടനിൽ നിന്നുള്ള ശ്രേയ സജീവ്, ടോണി സജീവ്, ഗാവിൻ സൈമൺ, ഗസൽ സൈമൺ, സ്റ്റീവ് ലൂബി മാത്യൂസ്, സാമന്ത ലൂബി മാത്യൂസ് എന്നീ സഹോദരങ്ങൾ (കസിൻസ്) ചേർന്നൊരുക്കിയത് രാഗവർണ്ണങ്ങളുടെ ഏഴഴക്. വിവിധ ഭാഷകളിലെ ഒരു പിടി പ്രശസ്ത ഗാനങ്ങൾ കുട്ടികൾ പാടിയത് പ്രേക്ഷകർ ഹൃദയങ്ങളിൽ ഏറ്റുവാങ്ങി. “Let’s Break It Together” ഷോയിൽ ഇതാദ്യമായി സാക്സോഫോണിൽ ശ്രേയ പെർഫോം ചെയ്തപ്പോൾ ഗാവിൻ, സ്റ്റീവ്, സാമന്ത എന്നിവർ വയലിനിലും ഗസൽ ചെല്ലോയിലും, ടോണി ഗിറ്റാറിലും പെർഫോം ചെയ്ത് പ്രേക്ഷകരുടെ അഭിനന്ദനങ്ങൾ ഏറ്റ് വാങ്ങി.
ഏറെ പ്രശസ്തമായ “ഇസ്രായേലിൻ നാഥനായ്” എന്ന ഗാനം അതി മനോഹരമായി വയലിനിൽ വായിച്ച് ഷോ ആരംഭിച്ച ഗാവിൻ അതി ഗംഭീരമായ ഒരു തുടക്കമാണ് ഷോയ്ക്ക് നൽകിയത്. തുടർന്ന് ഗസൽ ചെല്ലോയിൽ തന്റെ മുഴുവൻ കഴിവും പ്രദർശിപ്പിച്ചപ്പോൾ ” ഒരു മധുരക്കിനാവിൻ ലഹരിയിലെങ്ങോ” പാടിയാണ് കൊച്ച് സ്റ്റീവ് ഷോയിൽ അരങ്ങേറിയത്.
“വാലി വാസ് ദ വേം”, “തോമസ് ദ ടർട്ട്ൽ” എന്നീ ഗാനങ്ങൾ കൊച്ച് സാമന്ത മനോഹരമായി വയലിനിൽ വായിച്ചപ്പോൾ ” ഹറ്റിക്വാ”, “ടിക്കർ ടേപ്പ്”, ഒരു ലല്ലബൈ (ഇംഗ്ളീഷ് താരാട്ട് പാട്ട്) എന്നിവ സാക്സോഫോണിൽ മനോഹരമായി വായിച്ച ശ്രേയയും ആസ്വാദകരുടെ അഭിനന്ദനങ്ങൾ ഏറ്റ് വാങ്ങി. ഇംഗ്ളീഷ് ഫോക് സോങ്, ഡച്ച് ഫോക്സോങ്, “ദ ഫിഡ്ലർ”, ചൈനീസ് ട്യൂൺസ് എന്നിവ ഗിറ്റാറിൽ വായിച്ച ടോണി പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റി.
“ദ സ്വാൻ” എന്ന ഗാനം വളരെ നന്നായി വയലിനിൽ വായിച്ച് ഗാവിൻ ആസ്വാദകരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നപ്പോൾ ടൈറ്റാനിക്കിലെ വിശ്വപ്രസിദ്ധമായ “മൈ ഹാർട്ട് വിൽ ഗോ ഓൺ” എന്ന ഗാനം പാടിയ ഗസൽ പേക്ഷക ഹൃദയങ്ങളിൽ ചേക്കേറി. ഹോബ്ബി ഹോഴ്സസ്, സീ ഹോഴ്സസ് , ദ ബിഗ് ഗ്രേ എലഫന്റ്, ഓൺ എ ഹൈ വയർ എന്നീ ഗാനങ്ങൾ വയലിനിൽ വായിച്ച് സ്റ്റീവ് തന്റെ മികവ് തെളിയിച്ചപ്പോൾ കുട്ടികൾ എല്ലാവരും ചേർന്ന് പാടിയ “ജയ്ഹോ” (ഇംഗ്ളീഷ് വെർഷൻ) എന്ന ഗാനത്തോടെ ഷോ അവസാനിപ്പിച്ചു. ഷോ പ്രേക്ഷകർക്ക് എത്രമാത്രം ആകർഷകമായിരുന്നു എന്നതിന്റെ തെളിവായിരുന്നു ലൈവിൽ വന്ന നൂറ് കണക്കിന് കമന്റുകൾ.
സംഗീതത്തെ ഹൃദയ താളം പോലെ കരുതുന്ന ഈ കുരുന്ന് പ്രതിഭകളുടെ പ്രകടനം ഇതിനോടകം ആയിരക്കണക്കിന് പ്രേക്ഷകർ കണ്ടു കഴിഞ്ഞു. “LET’S BREAK IT TOGETHER” ലൈവ് ടാലന്റ് ഷോയുടെ സംഘാടകരായ യുക്മ, യുക്മ സാംസ്കാരിക വേദി പ്രവർത്തകർക്ക് നന്ദി പറഞ്ഞു കൊണ്ട്, ഷോയുടെ അവസാനം ലൈവിൽ വന്ന മാതാപിതാക്കളെ പ്രതിനിധീകരിച്ച് സംസാരിച്ച ലൂബി മാത്യൂസ് കുട്ടികൾക്കായി ഇത് പോലൊരു ലൈവ് ഷോ ഒരുക്കി കുട്ടികളുടെ കലാപരമായ വാസനകളെ പ്രോത്സാഹിപ്പിക്കുന്നതിന് യുക്മ നേതൃത്വം കാണിക്കുന്ന താല്പര്യത്തെ അഭിനന്ദിക്കുകയും യുക്മയ്ക്കും യുക്മ സാംസ്കാരിക വേദിക്കും നന്ദി അറിയിക്കുകയും ചെയ്തു.
പഠനത്തിലും സംഗീതത്തിലും ഒരുപോലെ മികവ് തെളിയിച്ച് മുന്നേറുന്ന ശ്രേയ സജീവ്, ടോണി സജീവ്, ഗാവിൻ സൈമൺ, ഗസൽ സൈമൺ, സ്റ്റീവ് ലൂബി മാത്യൂസ്, സാമന്ത ലൂബി മാത്യൂസ് എന്നീ കുരുന്ന് പ്രതിഭകൾക്ക് യുക്മ, യുക്മ സാംസ്കാരിക വേദി പ്രവർത്തകർ എല്ലാവിധ ഭാവുകങ്ങളും നേരുന്നു. “LET’S BREAK IT TOGETHER” ലൈവ് ഷോയ്ക്ക് ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർ നൽകി വരുന്ന പിന്തുണയ്ക്ക് യുക്മ, യുക്മ സാംസ്കാരിക വേദി പ്രവർത്തകർ ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തുന്നു.
“LET’S BREAK IT TOGETHER” ഷോയുടെ അടുത്ത ലൈവ് 27/08/2020 വ്യാഴം വൈകുന്നേരം 5 ന് ( ഇൻഡ്യൻ സമയം രാത്രി 9:30) ആയിരിക്കും.
കോവിഡ് – 19 രോഗബാധിതർക്കു വേണ്ടി സ്വന്തം ജീവൻപോലും തൃണവൽഗണിച്ച് കരുതലിന്റെ സ്നേഹസ്പർശമായി, വിശ്രമരഹിതരായി യു കെ യിലെ എൻ എച്ച് എസ് ഹോസ്‌പിറ്റലുകളിലും കെയർഹോമുകളിലും ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ ലോകത്തിലെ മുഴുവൻ ആരോഗ്യ മേഖലകളിലും പ്രവർത്തിക്കുന്നവർക്ക് ആദരവ് അർപ്പിച്ചുകൊണ്ട് യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഈ ലൈവ് ഷോ യുക്മയുടെ ഔദ്യോഗീക ഫേസ്ബുക്ക് പേജ് ആയ UUKMA യിലൂടെയാണ് സംപ്രേക്ഷണം ചെയ്യുന്നത്.
യുകെയിലെ അറിയപ്പെടുന്ന ഗായകനായ റെക്സ് ബാൻഡ് യു കെ യുടെ റെക്സ് ജോസും, ജെ ജെ ഓഡിയോസിന്റെ ജോജോ തോമസും ചേർന്ന് പരിപാടികൾ അവതരിപ്പിക്കുന്നവർക്ക് വേണ്ട സാങ്കേതിക സഹായങ്ങൾ നൽകുന്നതാണ്.
ലോകമെമ്പാടുമുള്ള ആതുരസേവകർക്ക് ആദരവ് നൽകുന്നതിനായി യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പ്രതിഭാ സമ്പന്നരായ കുട്ടികൾ അവതരിപ്പിക്കുന്ന “ലെറ്റ്സ് ബ്രേക്ക് ഇറ്റ് ടുഗദർ ” എന്ന ലൈവ് കലാവിരുന്നിന് എല്ലാവിധ പ്രോത്സാഹനവും നൽകി വിജയിപ്പിക്കണമെന്ന് യുക്മ പ്രസിഡണ്ട് മനോജ്‌കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ് വൈസ് പ്രസിഡന്റ് എബി സെബാസ്റ്യൻ എന്നിവർ അഭ്യർത്ഥിച്ചു.
യുക്മ സാംസ്കാരിക വേദി രക്ഷാധികാരി സി എ ജോസഫ് ദേശീയ കോർഡിനേറ്റർ കുര്യൻ ജോർജ്, വൈസ് ചെയർമാൻ ജോയി ആഗസ്തി, ജനറൽ കൺവീനർമാരായ ജയ്‌സൺ ജോർജ്ജ്, തോമസ് മാറാട്ടുകളം എന്നിവരാണ് പരിപാടിയുടെ മേൽനോട്ടം വഹിക്കുന്നത്.
പ്രോഗ്രാം സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് യുക്മ സാംസ്കാരിക വേദി രക്ഷാധികാരിയും, പരിപാടിയുടെ പ്രധാന ചുമതല വഹിക്കുന്നയാളുമായ സി എ ജോസഫ് (07846747602), യുക്മ സാംസ്കാരിക വേദി നാഷണൽ കോർഡിനേറ്റർ കുര്യൻ ജോർജ് (07877348602) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.
യുക്മ ദേശീയ കലാമേള വേദിയിൽ വെച്ച് 2025 ലെ യുക്മ കലണ്ടർ പ്രകാശനം സോജൻ ജോസഫ് എം.പി. നിർവ്വഹിച്ചു….. യുക്മ കലണ്ടർ 2025 സൌജന്യമായി ലഭിക്കുവാൻ വാർത്തയിലെ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക. /
യുക്മ – ലൈഫ് ലൈൻ പ്രൊട്ടക്ട് ബംപർ ടിക്കറ്റ് നറുക്കെടുപ്പ്; പതിനായിരം പൗണ്ടിൻ്റെ ഭാഗ്യവാൻ റെഡിച്ചിലെ സുജിത്ത് തോമസ്….രണ്ടാം സമ്മാനം ബ്രിസ്റ്റോളിലെ കെവിൻ എബ്രഹാമിന് /
click on malayalam character to switch languages