1 GBP = 105.79
breaking news

കവി ചുനക്കര രാമന്കുട്ടിക്ക് പ്രണാമം അർപ്പിച്ച് ജ്വാല ഇ – മാഗസിൻ ഓഗസ്റ്റ് ലക്കം പുറത്തിറങ്ങി

കവി ചുനക്കര രാമന്കുട്ടിക്ക് പ്രണാമം അർപ്പിച്ച് ജ്വാല ഇ – മാഗസിൻ ഓഗസ്റ്റ് ലക്കം പുറത്തിറങ്ങി

യുക്മ സാംസ്കാരികവേദി പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ പ്രസിദ്ധീകരണം ജ്വാല ഇ – മാഗസിന്റെ ഓഗസ്റ്റ് ലക്കം  പ്രസിദ്ധീകരിച്ചു. ഓരോ ലക്കവും വളരെയേറെ പുതുമകളോടെ എത്തുന്ന ജ്വാലയുടെ ഈ ലക്കവും വായനയുടെ പുതിയൊരു ലോകം വായനക്കാർക്കായി തുറക്കുന്നു.

മലയാള സാഹിത്യരംഗത്തും ചലച്ചിത്ര രംഗത്തും വളരെയേറെ സംഭാവനകൾ നൽകിയ ചുനക്കര രാമന്കുട്ടിയുടെ മരണത്തിൽ പ്രണാമം അർപ്പിച്ചുകൊണ്ട് എഡിറ്റോറിയലിൽ ‘ മലയാള സിനിമയിൽ തന്റെ സ്ഥാനം അടയാളപ്പെടുത്തിയ കവിയായിരുന്നു ശ്രീ. ചുനക്കര രാമൻകുട്ടിയെന്നു’ ചീഫ് എഡിറ്റർ റജി നന്തികാട്ട് പ്രസ്താവിക്കുന്നു. യുക്മയുടെ ഫേസ്ബുക് ലൈവ് പ്രോഗ്രാമായ ‘Let’s Break it Together’ കുട്ടികളുടെ സർഗാത്മകമായ കഴിവുകൾ പ്രകടിപ്പിക്കുവാൻ ഒരുക്കിയ മനോഹരമായ വേദിയാണെന്നും അതിന് നേതൃത്വം കൊടുക്കുന്ന യുക്മ ഭാരവാഹികൾ അഭിനന്ദനം അർഹിക്കുന്നുവെന്നും എഡിറ്റോറിയലിൽ സൂചിപ്പിക്കുന്നു.

പ്രമുഖ സാഹിത്യകാരൻ  സക്കറിയ എഴുതിയ  ആനുകാലിക പ്രസക്തിയുള്ള    ‘മതവും വൈറസും മലയാളിയും’ എന്ന ലേഖനം ഈ ലക്കത്തിലെ ശക്തമായ രചനകളിൽ ഒന്നാണ്. ഇന്ത്യൻ കേന്ദ്ര ഗവർമെന്റ് നടപ്പാക്കുവാൻ പോകുന്ന പുതിയ വിദ്യാഭാസ നയത്തെപ്പറ്റി മുരളി തുമ്മാരുകുടി എഴുതിയ ‘സ്കൂൾ വിദ്യാഭാസത്തിലെ മാറ്റങ്ങളും കേരളത്തിന്റെ അവസരങ്ങളും’ വളരെയേറെ അറിവുകൾ നൽകുന്നു. സിനോസ് ബാബു എഴുതിയ ‘കേരളത്തിന്റെ ചരിത്രം’ എന്ന ലേഖനവും വായനക്കാർ തീർച്ചയായും വായിക്കേണ്ട രചനകളിൽ ഒന്നാണ് 
ലതീഷ് ഇളമനയുടെ കവിത ‘പ്രണയിക്കുകയെന്നാൽ’,  റാസി വെമ്പായത്തിന്റെ കഥ ‘ശവമടക്ക്’, രാജു കാഞ്ഞിരങ്ങാട് എഴുതിയ കവിത ‘മനുഷ്യനാഗങ്ങൾ’, അനിലൻ കൈപ്പുഴയുടെ കഥ ‘തോറ്റവരുടെ പാഠപുസ്തകം’, സരിത അനിൽകുമാറിന്റെ കവിത “കർണ്ണൻ” എന്നീ രചനകളും അടങ്ങിയ ജ്വാല ഇ മാഗസിന്റെ ഓഗസ്റ്റ് ലക്കം വായിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ പ്രെസ് ചെയ്യുക.

https://issuu.com/jwalaemagazine/docs/august_2020  

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more