1 GBP = 106.82

എ ലെവൽ പരീക്ഷാഫലങ്ങളിൽ പരക്കെ അതൃപ്തി; നേട്ടങ്ങൾ കൊയ്ത് മലയാളി വിദ്യാർത്ഥികൾ

എ ലെവൽ പരീക്ഷാഫലങ്ങളിൽ പരക്കെ അതൃപ്തി; നേട്ടങ്ങൾ കൊയ്ത് മലയാളി വിദ്യാർത്ഥികൾ

ലണ്ടൻ: എ ലെവൽ പരീക്ഷ ഫലങ്ങൾ പുറത്ത് വന്നതോടെ രക്ഷിതാക്കളിലും വിദ്യാർത്ഥികളിലും പരക്കെ അതൃപ്തി. ലഭിച്ച എ-ലെവൽ ഗ്രേഡുകളിൽ 40% അധ്യാപകരുടെ പ്രവചനത്തേക്കാൾ കുറവാണെന്നാണ് റിപ്പോർട്ടുകൾ. ഇംഗ്ലണ്ടിൽ, 36% എൻട്രികൾ അധ്യാപകർ പ്രവചിച്ചതിനേക്കാൾ കുറഞ്ഞ ഗ്രേഡാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

അതേസമയം ഫലം മികച്ചതാണെന്നും കൂടുതൽ ഗ്രേഡുകളാണ് വിദ്യാർഥികൾ നേടിയതെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു.ഇംഗ്ലണ്ട്, നോർത്തേൺ അയർലൻഡ്, വെയിൽസ് എന്നിവിടങ്ങളിലുടനീളമുള്ള മൊത്തത്തിലുള്ള ഫലങ്ങൾ എ *, എ ഗ്രേഡുകളിൽ റെക്കോർഡ്പ്രകടനം കാണിക്കുന്നു.

എന്നാൽ നിരവധി കോളേജുകളിൽ നിന്ന് അവരുടെ സ്കൂൾ-അസസ്മെന്റ് ഗ്രേഡുകളിൽ പകുതിയിലധികം മോഡറേഷനെ തുടർന്ന് താഴേക്ക് ക്രമീകരിച്ചതായി അറിവുണ്ടെന്ന് അസോസിയേഷൻ ഓഫ് കോളേജ് ചീഫ് എക്സിക്യൂട്ടീവ് ഡേവിഡ് ഹ്യൂസ് പറഞ്ഞു. ഒരു സ്കൂളിനോ കോളേജിനോ അപ്പീൽ നൽകുന്നതിന് ഫീസ് ഈടാക്കുന്നത് ഒഴിവാക്കാൻ സർക്കാർ മുൻകൈ എടുക്കണമെന്ന് ഹെഡ്സ് യൂണിയൻ NAHT നേതാവ് പോൾ വൈറ്റ്മാൻ ആവശ്യപ്പെട്ടു.

ഉയർന്ന ഗ്രേഡുകളിൽ മൊത്തത്തിൽ വർദ്ധനവുണ്ടായിട്ടുണ്ടെങ്കിലും, സ്കൂൾ, വിദ്യാർത്ഥി തലങ്ങളിലെ ആകെ പ്രകടനത്തിൽ വലിയ അതൃപ്തിയാണ് ഉണ്ടായിരിക്കുന്നത്. അതേസമയം ഇക്കുറിയും രാജ്യത്തെ മലയാളി വിദ്യാർത്ഥികൾ മികച്ച വിജയങ്ങളാണ് സമ്മാനിച്ചിരിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more