സംസ്ഥാനത്ത് ഇന്ന് 1,420 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 60 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 108 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1216 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 92 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
ഓഗസ്റ്റ് മൂന്നിന് മരണമടഞ്ഞ കാസര്‍ഗോഡ് ഉപ്പള സ്വദേശി വിനോദ്കുമാര്‍ (41), ഓഗസ്റ്റ് നാലിന് മരണമടഞ്ഞ കോഴിക്കോട് വെള്ളികുളങ്ങര സ്വദേശിനി സുലേഖ (63), ഓഗസ്റ്റ് അഞ്ചിന് മരണമടഞ്ഞ കൊല്ലം സ്വദേശി ചെല്ലപ്പന്‍ (60), ഓഗസ്റ്റ് ആറിന് മരണമടഞ്ഞ എറണാകുളം ചേര്‍ത്തല സ്വദേശി പുരുഷോത്തമന്‍ (84) എന്നിവരുടെ പരിശോധനാഫലം കൊവിഡ് മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 106 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 60 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 108 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1216 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 92 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍
- തിരുവനന്തപുരം – 468
- കോഴിക്കോട് – 152
- ആലപ്പുഴ – 135
- മലപ്പുറം – 99
- എറണാകുളം – 92
- കാസര്‍ഗോഡ് – 67
- തൃശൂര്‍ – 51
- കൊല്ലം – 37
- ഇടുക്കി – 26
- കണ്ണൂര്‍ – 25
- പാലക്കാട് – 23
- പത്തനംതിട്ട – 21
- കോട്ടയം – 12
- വയനാട് – 8
30 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. കണ്ണൂര്‍ ജില്ലയിലെ ഒന്‍പത്, തിരുവനന്തപുരം ജില്ലയിലെ ഏഴ്, കാസര്‍ഗോഡ് ജില്ലയിലെ നാല്, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലെ മൂന്ന് വീതവും, എറണാകുളം ജില്ലയിലെ രണ്ട്, പത്തനംതിട്ട, മലപ്പുറം ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തൃശൂര്‍ ജില്ലയിലെ മൂന്ന് കെഎസ്ഇ ജീവനക്കാര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ രണ്ട് ഡിഎസ്‌സി ജീവനക്കാര്‍ക്കും എറണാകുളം ജില്ലയിലെ ഒരു ഐഎന്‍എച്ച്എസ് ജീവനക്കാരനും രോഗം ബാധിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1715 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
ഇന്ന് രോഗമുക്തി നേടിയവര്‍
- തിരുവനന്തപുരം – 777
- മലപ്പുറം – 165
- കോഴിക്കോട് – 110
- ആലപ്പുഴ – 100
- കൊല്ലം – 91
- പത്തനംതിട്ട – 78
- തൃശൂര്‍ – 72
- എറണാകുളം – 62
- കോട്ടയം – 60
- വയനാട് – 55
- കണ്ണൂര്‍ – 47
- പാലക്കാട് – 46
- കാസര്‍ഗോഡ് – 33
- ഇടുക്കി – 19
പരിശോധനാഫലം ആണ് നെഗറ്റീവ് ആയത്. ഇതോടെ 12,109 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 20,866 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.
click on malayalam character to switch languages