1 GBP = 106.18
breaking news

നിയന്ത്രണങ്ങള്‍ പിഴവില്ലാതെ തുടര്‍ന്നാല്‍ സെപ്തംബര്‍ പകുതിയോടെ കേരളത്തിലെ കോവിഡ് വ്യാപനം കുറഞ്ഞു തുടങ്ങുമെന്ന് വിദഗ്ദർ

നിയന്ത്രണങ്ങള്‍ പിഴവില്ലാതെ തുടര്‍ന്നാല്‍ സെപ്തംബര്‍ പകുതിയോടെ കേരളത്തിലെ കോവിഡ് വ്യാപനം കുറഞ്ഞു തുടങ്ങുമെന്ന് വിദഗ്ദർ

തിരുവനന്തപുരം: നിയന്ത്രണങ്ങള്‍നല്ല രീതിയിൽ തുടർന്നാൽ കേരളത്തിലെ കോവിഡ് വ്യാപനം കുറഞ്ഞു തുടങ്ങാമെന്ന് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതി അധ്യക്ഷന്‍ ഡോക്ടര്‍ ബി ഇക്ബാല്‍. ഇപ്പോഴും നിയന്ത്രണത്തില്‍ തന്നെയെന്ന് സര്‍ക്കാര്‍ വിലയിരുത്തുന്ന സംസ്ഥാനത്തെ കോവിഡ് വ്യാപന പ്രവണത വിലയിരുത്തിയാണ്, സെപ്തംബര്‍ മധ്യത്തോടെ വ്യാപനനിരക്ക് കുറഞ്ഞു തുടങ്ങാമെന്ന വിലയിരുത്തല്‍ അദ്ദേഹം നടത്തുന്നത്. ഒരുമിച്ചുള്ള കോവിഡ് പ്രതിരോധത്തോടൊപ്പം ഡിസംബറോടെ വാക്സിനും പ്രതീക്ഷിക്കാം. ഇതാണ് ഡോ ബി ഇക്ബാല്‍ പങ്കുവെക്കുന്ന കുറിപ്പിന്‍റെ ചുരുക്കം.

എന്നാൽ ആരോഗ്യരംഗത്തുള്ള മറ്റ് ചിലർക്ക് ഇക്കാര്യത്തില്‍ ഭിന്നാഭിപ്രായവുമുണ്ട്. കുറഞ്ഞു തുടങ്ങുന്നതിന് മുന്നോടിയായി കേസുകള്‍ കുത്തനെ കൂടാന്‍ പോവുന്ന ഘട്ടമാണ് വരാനിരിക്കുന്നതെന്ന് ആരോഗ്യവിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നു. ആഗസ്ത് അവസാനത്തോടെ പ്രതിദിനം പതിനെട്ടായിരം കേസുകള്‍ വരെയാകാമെന്ന മുന്നറിയിപ്പുകളുമുണ്ട്. രോഗം കണ്ടു പിടിക്കാന്‍ പര്യാപ്തമായ പരിശോധനകള്‍ ഇപ്പോഴും കേരളം നടത്തുന്നില്ലെന്ന വിമര്‍ശനവും ആരോഗ്യമേഖലയിലുള്ളവർക്കിടയിലുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more