1 GBP = 107.36

ബാലഭാസ്​കറിൻെറ മരണം സി.ബി.ഐ അന്വേഷിക്കും

ബാലഭാസ്​കറിൻെറ മരണം സി.ബി.ഐ അന്വേഷിക്കും

തിരുവനന്തപുരം: വയലിനിസ്​റ്റ്​ ബാലഭാസ്​കറിൻെറ മരണം സി.ബി.ഐ അന്വേഷിക്കും. കേരള പൊലീസിൽ നിന്നും സി.ബി.ഐ അന്വേഷണം ഏറ്റെടുത്തു. മരണത്തിൽ ദുരൂഹത ആരോപിച്ച്​ ബാലഭാസ്​കറിൻെറ പിതാവ്​ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. സ്വർണക്കടത്തുകാരുടെ പങ്കും അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

സംസ്ഥാന സർക്കാറും സി.ബി.ഐ അന്വേഷണത്തോട്​ അനുകൂലമായ നിലപാടാണ്​ സ്വീകരിച്ചിരുന്നത്​. കഴിഞ്ഞ ഡിസംബറിൽ സംസ്ഥാന സർക്കാർ സി.ബി.ഐ അന്വേഷണത്തിന്​ ശിപാർശ ചെയ്​തിരുന്നു. തൃശൂരിൽ നിന്ന്​ തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടയിൽ പള്ളിപ്പുറത്തിന്​ സമീപം 2018 സെ‌പ്തംബർ 25ന് കാറപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബാലഭാസ്കർ ഒക്ടോബർ രണ്ടിന് പുലർച്ചെയാണ് മരിക്കുന്നത്. 

ബാലഭാസ്​കറും ഭാര്യ ലക്ഷ്​മിയും മകൾ തേജസ്വി ബാലയും ഡ്രൈവർ അർജ്ജുനുമായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്​. മകൾ അപകട സ്ഥലത്തുവെച്ചു തന്നെ മരിച്ചു. പരസ്​പര വിരുദ്ധമായ സാക്ഷി മൊഴികളും മറ്റുമായി ഈ കാറപകടം സംബന്ധിച്ച്​ ദുരൂഹതകൾ ബാക്കിയായി. ഒടുവിൽ അമിത വേഗം മൂലമുണ്ടായ സ്വാഭാവിക മരണമെന്ന നിഗമനത്തിലേക്ക്​ ക്രൈംബ്രാഞ്ച്​ എത്തിച്ചേർന്നെങ്കിലും ഈ കണ്ടെത്തലിൽ കുടുംബം തൃപ്​തരായിരുന്നില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more