1 GBP = 110.31

ശിവശങ്കർ എൻ.ഐ.എ ഓഫിസിലെത്തി

ശിവശങ്കർ എൻ.ഐ.എ ഓഫിസിലെത്തി

കൊ​ച്ചി: യു.​എ.​ഇ കോ​ൺ​സു​ലേ​റ്റി​​​െൻറ ന​യ​ത​ന്ത്ര ചാ​ന​ൽ വ​ഴി സ്വ​ർ​ണം ക​ട​ത്തി​യ കേ​സി​ൽ നി​ർ​ണാ​യ​ക​മാ​യ ചോ​ദ്യം​ ചെ​യ്യ​ലിനായി മുൻ ഐ.ടി സെക്രട്ടറി എം. ശിവശങ്കർ എൻ.ഐ.എ ഓഫിസിലെത്തി. ഇന്ന് പുലർച്ചെ പൂജപ്പുര വീട്ടിൽ നിന്നാണ് ശിവശങ്കർ കൊച്ചിയിലേക്ക് പുറപ്പെട്ടത്. പത്ത് മണിയോടെ ചോദ്യം ചെയ്യൽ ആരംഭിക്കുമെന്നാണ് കരുതുന്നത്. 

കൊ​ച്ചി​യി​ലെ എ​ൻ.​ഐ.​എ ഓ​ഫി​സി​ലേ​ക്ക്​ നോ​ട്ടീ​സ്​ ന​ൽ​കി വി​ളി​ച്ചു​വ​രു​ത്തി​യാ​ണ് ഇദ്ദേഹത്തെ​ ചോ​ദ്യം ചെ​യ്യു​ന്ന​ത്. ഹെതർ ഫ്‌ളാറ്റ്, സ്വപ്‌ന സുരേഷിന്‍റെ ഫ്‌ളാറ്റ്, സ്വപ്‌നയുടെ വാടക വീട് ഇവിടെയെല്ലാം ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് അന്വേഷണ സംഘം ചോദിച്ചറിയും. കഴിഞ്ഞ തവണ തിരുവനന്തപുരം ഡി.വൈ.എസ്.പിയായിരുന്നു എം ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നതെങ്കിൽ ഇത്തവണ മുതിർന്ന ഉദ്യോഗസ്ഥരാകും ചോദ്യം ചെയ്യുക. 

ചോ​ദ്യം ചെ​യ്യ​ലി​നു ശേ​ഷം ശി​വ​ശ​ങ്ക​റി​െ​ന വി​ട്ട​യ​ക്കു​മോ അ​തോ അ​റ​സ്​​റ്റു ചെ​യ്യു​മോ എ​ന്നാ​ണ്​ രാ​ഷ്​​ട്രീ​യ കേ​ര​ളം ഉ​റ്റു നോ​ക്കു​ന്ന​ത്. അ​റ​സ്​​റ​റ്​ ചെ​യ്​​താ​ൽ അ​തു കൂ​ടു​ത​ൽ വ​ലി​യ കോ​ലാ​ഹ​ല​ങ്ങ​ൾ​ക്ക്​ തു​ട​ക്ക​മി​ടും. സ​ർ​ക്കാ​രി​ന്​ പ്ര​ത്യേ​കി​ച്ച്​ മു​ഖ്യ​മ​ന്ത്രി​ക്ക്​ എ​തി​രെ പു​തി​യ പോ​ർ​മു​ഖം തു​റ​ക്കും. ചോ​ദ്യം ചെ​യ്യ​ലി​നാ​യി എ​ൻ.​െ​എ.​എ യു​ടെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്​​ഥ​ർ കൊ​ച്ചി​യി​ൽ എ​ത്തി. 50 ല​ധി​കം ചോ​ദ്യ​ങ്ങ​ളും ത​യ്യാ​റാ​ണ്​.  

തി​രു​വ​ന​ന്ത​പു​ര​ത്ത്​​ വ്യാ​ഴാ​ഴ്​​ച അ​ഞ്ചു​മ​ണി​ക്കൂ​റി​ലേ​റെ സമയം ഇദ്ദേഹത്തെ ചോ​ദ്യം​ചെ​യ്​​തി​രു​ന്നു. ക​സ്​​റ്റം​സി​ന്​ ന​ൽ​കി​യ മൊ​ഴി​യാ​ണ്​ ശി​വ​ശ​ങ്ക​ർ അ​ന്ന്​ ആ​വ​ർ​ത്തി​ച്ച​ത്. മൊ​ഴി പൂ​ർ​ണ​മ​ല്ലെ​ന്ന്​ വ്യ​ക്ത​മാ​യ​തോ​ടെ​യാ​ണ്​ ചോ​ദ്യം​ചെ​യ്യ​ലി​ന്​ നോ​ട്ടീ​സ്​ ന​ൽ​കി​യ​ത്. സ്വ​ർ​ണ​ക്ക​ട​ത്തി​ൽ പ​ങ്കി​ല്ലെ​ന്നും സ്വ​പ്​​ന​യു​മാ​യും സ​രി​ത്തു​മാ​യും സു​ഹൃ​ദ്​​ബ​ന്ധം മാ​ത്ര​മേ ഉ​ള്ളൂ​വെ​ന്നു​മാ​യി​രു​ന്നു മൊ​ഴി. എ​ന്നാ​ൽ, ഇ​തി​ൽ​നി​ന്ന്​ വ്യ​ത്യ​സ്​​ത​മാ​യ മൊ​ഴി​യാ​ണ്​ പ്ര​തി​ക​ൾ എ​ൻ.​ഐ.​എ​ക്ക്​ ന​ൽ​കി​യ​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടു​ത​ൽ ത​യാ​റെ​ടു​പ്പു​ക​ളോ​ടെ​യാ​ണ്​ എ​ൻ.​ഐ.​എ ചോ​ദ്യം​ചെ​യ്യാ​ൻ ഒ​രു​ങ്ങു​ന്ന​ത്. 

ശി​വ​ശ​ങ്ക​റി​​​െൻറ വാ​ഹ​ന​ത്തി​ൽ സ്വ​ർ​ണം ക​ട​ത്തി​യി​ട്ടു​ണ്ടോ, സ്വ​ർ​ണം പി​ടി​കൂ​ടും​​മു​മ്പും ശേ​ഷ​വും പ്ര​തി​ക​ൾ ശി​വ​ശ​ങ്ക​റു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രു​ന്നോ, സ്വ​ർ​ണം പി​ടി​ച്ച​ശേ​ഷം സ്വ​പ്​​ന​യെ​യും സ​ന്ദീ​പി​നെ​യും ര​ക്ഷ​പ്പെ​ടാ​ൻ സ​ഹാ​യി​ച്ചോ, ഇ​ത്​ എ​ന്തി​നാ​ണ്​ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളാ​വും ചോ​ദ്യ​ത്തി​ൽ പ്ര​ധാ​നം. എ​ൻ.​ഐ.​എ സം​ഘ​ത്തി​നൊ​പ്പം ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​രും ചേ​രും.

പ്ര​തി​ക​ൾ ഇൗ  ​മാ​സം ഒ​ന്നു​മു​ത​ൽ സ്വ​ർ​ണം പി​ടി​കൂ​ടു​ന്ന​തു​വ​രെ​യോ അ​തി​നു​ശേ​ഷ​മോ സെ​ക്ര​േ​ട്ട​റി​യ​റ്റി​ൽ എ​ത്തി​യി​ട്ടു​ണ്ടോ​യെ​ന്ന്​ പ​രി​ശോ​ധി​ക്കാ​ൻ സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. സു​ഹൃ​ദ്​​ബ​ന്ധ​ത്തി​ന​പ്പു​റം സ്വ​ർ​ണ​ക്ക​ട​ത്തി​ൽ സ​ഹാ​യി​ച്ച​താ​യി തെ​ളി​വ്​ ല​ഭി​ച്ചാ​ൽ പ്ര​തി​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി മ​റ്റ്​ ന​ട​പ​ടി​ക​ളി​ലേ​ക്ക്​ നീ​ങ്ങും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more