1 GBP = 107.38

സ്‌പെയിനിൽ നിന്നെത്തുന്ന യാത്രക്കാർക്ക് പതിനാലു ദിവസത്തെ നിർബന്ധ ക്വാറന്റൈൻ

സ്‌പെയിനിൽ നിന്നെത്തുന്ന യാത്രക്കാർക്ക് പതിനാലു ദിവസത്തെ നിർബന്ധ ക്വാറന്റൈൻ

ലണ്ടൻ: പുതിയ കൊറോണ വൈറസ് യാത്രാ നിയമങ്ങൾ പ്രകാരം സ്പെയിനിൽ നിന്ന് യുകെയിൽ എത്തുന്ന യാത്രക്കാർ 14 ദിവസത്തേക്ക് ക്വാറന്റൈനിൽ കഴിയണം.
സ്‌പെയിനിൽ കൊറോണ വൈറസ് കേസുകൾ വർദ്ധിച്ചതിനെ തുടർന്നാണ് ശനിയാഴ്ച കർശന നിയമം പ്രഖ്യാപിച്ചത്.

900 ൽ അധികം പുതിയ വൈറസ് കേസുകൾ സ്‌പെയിനിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രധാന നഗരങ്ങളിൽ കേസുകൾ വർദ്ധിക്കുന്നതിനാൽ രണ്ടാമത്തെ തരംഗം ആസന്നമാകുമെന്ന് സ്പാനിഷ് അധികൃതർ മുന്നറിയിപ്പ് നൽകി.

അതേസമയം പുതിയ നടപടികളെ ബ്രിട്ടീഷ് ഹോളിഡേ മേക്കർമാർക്ക് മറ്റൊരു തിരിച്ചടിയാണെന്ന് ബ്രിട്ടീഷ് എയർവേയ്‌സ് ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾ വിമർശിച്ചു.
ഉപഭോക്തൃ അവകാശ മാസികയുടെ എഡിറ്റർ റോറി ബോളണ്ട്, സ്പെയിനിലെ വേനൽക്കാല അവധി ദിവസങ്ങളിൽ പതിനായിരക്കണക്കിന് പേർ പോകുന്നതിന് 48 മണിക്കൂർ മുമ്പ് സർക്കാർ തീരുമാനമെടുക്കാത്തതിൽ വിമർശനം രേഖപ്പെടുത്തിയിട്ടുണ്ട്. അവധിക്കാലം ആഘോഷിക്കുന്നവർ 14 ദിവസത്തെ ക്വാറന്റൈൻ നേരിടേണ്ടിവരുമെന്ന് അറിഞ്ഞിരുന്നെങ്കിൽ യാത്ര ചെയ്യുമായിരുന്നില്ല, എന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ സ്‌പെയിനിൽ അവധിക്കാലം ആഘോഷിക്കുന്ന ആളുകൾക്ക് പ്രാദേശിക നിയമങ്ങൾ പാലിക്കാനും സാധാരണപോലെ നാട്ടിലേക്ക് മടങ്ങാനും കൂടുതൽ വിവരങ്ങൾക്ക് വിദേശകാര്യ ഓഫീസിലെ യാത്രാ ഉപദേശ വെബ്‌സൈറ്റ് പരിശോധിക്കാനും ഗതാഗത വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.

സ്പെയിനിലേക്കുള്ള അവശ്യ യാത്രയൊഴികെ മറ്റു യാത്രകൾ ഉപേക്ഷിക്കണമെന്ന് വിദേശകാര്യ കാര്യാലയം നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. സ്പെയിൻ, കാനറി ദ്വീപുകൾ, ബലേറിക് ദ്വീപുകളായ മജോർക്ക, ഐബിസ എന്നിവിടങ്ങളിൽ നിന്ന് മടങ്ങുന്നവർക്ക് ക്വാറന്റൈൻ നടപടികൾ ബാധകമാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more