1 GBP = 109.00
breaking news

കൊറോണ വൈറസിനെതിരെ മുൻനിരയിൽ നിന്ന് പോരാടിയ പൊതുമേഖലാ ജീവനക്കാർക്ക് ശമ്പളവർദ്ധനവ് പ്രഖ്യാപിച്ചു

കൊറോണ വൈറസിനെതിരെ മുൻനിരയിൽ നിന്ന് പോരാടിയ പൊതുമേഖലാ ജീവനക്കാർക്ക് ശമ്പളവർദ്ധനവ് പ്രഖ്യാപിച്ചു

ലണ്ടൻ: കൊറോണ വൈറസിനെതിരെ മുൻ‌നിരയിൽ പോരാടിയ ഏതാണ്ട് 900,000 വരുന്ന പൊതുമേഖലാ ജീവനക്കാർക്ക് ശമ്പള വർദ്ധനവ് നേടുന്നു. 2020/21 ൽ 3.1% വരെ ശമ്പള വർദ്ധനവ് ലഭിക്കുന്നവരിൽ ഡോക്ടർമാരും അധ്യാപകരും പോലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു.

നിലവിലുള്ള വകുപ്പുതല ബജറ്റുകളിൽ നിന്നാണ് പണം ലഭിക്കുകയെന്ന് ട്രഷറി അറിയിച്ചു. മുൻനിര തൊഴിലാളികൾ രാജ്യത്തിന് നിർണായക സംഭാവന നൽകിയതായി ചാൻസലർ പറഞ്ഞു. കൊറോണ വൈറസ് ബാധിച്ച് ഇംഗ്ലണ്ടിൽ മാത്രം മുന്നൂറിലധികം എൻ‌എച്ച്എസ് ജീവനക്കാർ മരിച്ചു, പലരും രോഗികളെ പരിചരിക്കുന്ന സമയത്താണ് രോഗബാധിതരായി മരണമടഞ്ഞത്.

ലോക്ക്ഡൗണിലുടനീളം പ്രധാന തൊഴിലാളികളുടെ കുട്ടികളെ അധ്യാപകർ തുടർന്നും പരിപാലിക്കുന്നു, അതേസമയം പോലീസ് സേന സാമൂഹിക അകലം പാലിക്കൽ നിയമങ്ങൾ നടപ്പാലാക്കി കൂടുതൽ സുരക്ഷിത വലയമുണ്ടാക്കുന്നതിന് പരിശ്രമിച്ചു.

കഴിഞ്ഞ മാസങ്ങളിൽ നമ്മുടെ പൊതുമേഖലാ തൊഴിലാളികൾ നമ്മുടെ രാജ്യത്തിന് നൽകിയ സുപ്രധാന സംഭാവന മാനിക്കുന്നുവെന്നും ചാൻസലർ റിഷി സുനക് പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more