1 GBP = 107.82
breaking news

കൊറോണ വൈറസ് വാക്സിൻ; ഓക്സ്ഫോർഡ് ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്ത വാക്സിൻ സുരക്ഷിതവും രോഗപ്രതിരോധ ശക്തിയുമുള്ളത്; രണ്ടാം ഘട്ട പരീക്ഷണവും വിജയം

കൊറോണ വൈറസ് വാക്സിൻ; ഓക്സ്ഫോർഡ് ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്ത വാക്സിൻ സുരക്ഷിതവും രോഗപ്രതിരോധ ശക്തിയുമുള്ളത്; രണ്ടാം ഘട്ട പരീക്ഷണവും വിജയം

ഓക്സ്ഫോർഡ് സർവകലാശാല വികസിപ്പിച്ചെടുത്ത കൊറോണ വൈറസ് വാക്സിൻ സുരക്ഷിതമാണെന്ന് തോന്നുകയും രോഗപ്രതിരോധശക്തിയുമുള്ളതാണെന്ന് കണ്ടെത്തൽ. 1,077 പേർ ഉൾപ്പെട്ട രണ്ടാംഘട്ട പരീക്ഷണങ്ങളിൽ കൊറോണ വൈറസിനെതിരെ പോരാടാൻ കഴിയുന്ന ആന്റിബോഡികളും വെളുത്ത രക്താണുക്കളും ഉണ്ടാക്കുന്നതായി കാണിച്ചു.

കണ്ടെത്തലുകൾ വളരെയധികം പ്രയോജനപ്രദമാണെന്ന് വിദഗ്ദർ വിലയിരുത്തി., എന്നാൽ ഇത് പരിരക്ഷ നൽകാൻ പര്യാപ്തമാണോയെന്നും കൂടുതൽ പരീക്ഷണങ്ങൾ നടക്കുന്നുണ്ടെന്നും ഓക്സ്ഫോർഡ് സർവ്വകലാശാല ശാസ്ത്രജ്ഞർ അറിയിച്ചു. 100 ദശലക്ഷം ഡോസ് വാക്സിൻ യുകെ ഇതിനകം ഓർഡർ ചെയ്തിട്ടുണ്ട്.

പ്രൊഫസർ സാറാ ഗിൽ‌ബെർട്ടിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധരുടെ സംഘം ഇപ്പോൾ യുകെയിലും വിദേശത്തും കൂടുതൽ വ്യാപകമായ കമ്മ്യൂണിറ്റി ട്രയലുകൾ‌ നടത്തുന്നതിനായുള്ള ശ്രമത്തിലാണ്.ശരത്കാലത്തോടെ അവ പൂർ‌ത്തിയാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സംഘം.

ഇന്ത്യ, ബ്രസീൽ, ദക്ഷിണാഫ്രിക്ക, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ കൊറോണ വൈറസ് പടരുകയാണ്. 24 മണിക്കൂറിനുള്ളിൽ ആഗോളതലത്തിൽ 259,848 പുതിയ കോവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി ലോകാരോഗ്യ സംഘടന അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more