ലണ്ടൻ: കൊറോണ വൈറസ് പ്രതിസന്ധിയെത്തുടർന്ന് ബ്രിട്ടനെ സാധാരണ നിലയിലേക്ക് (നിയർ നോർമൽ) കൊണ്ട് വരാൻ റോഡ് മാപ്പ് പദ്ധതിയുമായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ.ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രധാനമന്ത്രി ഇന്ന് പ്രഖ്യാപിക്കുമെന്നാണ് സൂചനകൾ.
കൊറോണ വൈറസിന്റെ രണ്ടാം തരംഗത്തിന് തയ്യാറെടുക്കാൻ ഇംഗ്ലണ്ടിലെ എൻഎച്ച്എസിന് 3 ബില്യൺ പൗണ്ട് അധിക ഫണ്ട് ലഭിക്കും.ആരോഗ്യ സേവനത്തിലെ ശൈത്യകാല സമ്മർദ്ദം ലഘൂകരിക്കാനും ഈ ധനസഹായം സഹായിക്കുമെന്ന് ഡൗണിംഗ് സ്ട്രീറ്റ് പറഞ്ഞു.ഈ ശൈത്യകാലത്ത് കൊറോണ വൈറസിന്റെ രണ്ടാമത്തെ തരംഗത്തിൽ 120,000 കോവിഡ് -19 മരണങ്ങൾ യുകെ ആശുപത്രികളിൽ നടക്കുമെന്ന ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പിനെത്തുടർന്നാണ് സർക്കാരിന്റെ കൂടുതൽ നടപടികൾ.
കൊറോണ വൈറസ് പരിശോധന ശേഷി വർദ്ധിപ്പിക്കുന്നതിനായി പുതിയ നടപടികളും ഇന്നത്തെ വെള്ളിയാഴ്ച പത്രസമ്മേളനത്തിൽ പ്രധാനമന്ത്രി പ്രഖ്യാപിക്കും. പദ്ധതി പ്രകാരം ഒക്ടോബർ അവസാനത്തോടെ പരിശോധന ശേഷി പ്രതിദിനം 500,000 ആയി ഉയർത്താനാണ് സർക്കാർ ലക്‌ഷ്യം വയ്ക്കുന്നത്.
ജനങ്ങളെ വീടുകളിൽ നിന്ന് ജോലി ചെയ്യുന്നത് ഒഴിവാക്കി ഓഫീസുകളിൽ എത്തിക്കുന്നത് സംബന്ധിച്ചും വ്യക്തമായ നിർദ്ദേശങ്ങൾ നൽകും. അതേസമയം വീട്ടിൽ നിന്ന് ജോലി ചെയ്യുന്നതിനെക്കുറിച്ചുള്ള സർക്കാരിന്റെ നിലവിലെ മാർഗ്ഗനിർദ്ദേശത്തിൽ മാറ്റം വരുത്താൻ യാതൊരു കാരണവുമില്ലെന്ന് യുകെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് സർ പാട്രിക് വാലൻസ് വ്യാഴാഴ്ച എംപിമാരോട് പറഞ്ഞു.
ഗവൺമെന്റിന്റെ കോവിഡ് -19 വീണ്ടെടുക്കലിന് വേണ്ടി തന്ത്രമായ “റോഡ് മാപ്പും” പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രസിദ്ധീകരിക്കും.ശൈത്യകാലത്ത് കൂടുതൽ രോഗവ്യാപനം ഉണ്ടാകുന്ന സാഹചര്യങ്ങളിൽ മിന്നൽ ലോക്ക്ഡൗണുകളും ലോക്കൽ ലോക്ക്ഡൗണുകളുമുൾപ്പെടയുള്ള നടപടികളും പരിഗണനയിലുണ്ട്.
click on malayalam character to switch languages