1 GBP = 107.88
breaking news

പാർലമെന്റ് നവീകരണം; ഹൗസ് ഓഫ് കോമൺസ് യോർക്കിലേക്ക് മാറ്റാൻ നിർദ്ദേശം

പാർലമെന്റ് നവീകരണം; ഹൗസ് ഓഫ് കോമൺസ് യോർക്കിലേക്ക് മാറ്റാൻ നിർദ്ദേശം

ലണ്ടൻ: ചരിത്ര പ്രാധാന്യമുള്ള ലണ്ടൻ പാർലമെന്റ് മന്ദിരം നവീകരണത്തിനൊരുങ്ങുമ്പോൾ പാർലമെന്റ് താത്കാലികമായി മറ്റൊരിടത്തേക്ക് മാറ്റാനുള്ള നിർദ്ദേശങ്ങളുമായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ആറു ബില്യൺ പൗണ്ട് ചിലവഴിച്ച് നടത്തുന്ന നവീകരണ പ്രവർത്തനങ്ങൾ സുഗമമായും അതിവേഗവുമാക്കുവാനാണ് നിർദ്ദേശങ്ങൾ നൽകിയിട്ടുള്ളത്.

പാർലമെന്റിന്റെ അറ്റകുറ്റപ്പണികൾ എങ്ങനെ കൈകാര്യം ചെയ്യാമെന്നതിനെക്കുറിച്ചുള്ള അവലോകനത്തിലാണ് ലണ്ടന് പുറത്തുള്ള സ്ഥലങ്ങൾ പരിഗണിക്കേണ്ടതെന്ന് ബോറിസ് ജോൺസൺ എംപിമാർക്ക് അയച്ച കത്തിൽ പറയുന്നു.

പുതിയ പശ്ചാത്തലത്തിൽ നവീകരണ ചിലവ് കുറയ്ക്കുന്നതിനുള്ള നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്. സ്വർണ്ണം പൂശൽ അടക്കമുള്ളവ ഒഴിവാക്കിയിട്ടുണ്ട്. അതേസമയം പാർലമെന്റിന്റെ ഇരുസഭകളും മാറ്റുന്നത് പരിഗണിക്കണമെന്നും എന്നാൽ മറ്റ് സ്ഥലങ്ങൾ കൂടിച്ചേർന്നതാകണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ലണ്ടണിന് പുറത്തുള്ള പ്രമുഖ സ്ഥലങ്ങളെല്ലാം പരിഗണിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യോർക്കിൽ ഒരു സർക്കാർ കേന്ദ്രം സ്ഥാപിക്കുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നുണ്ട്, അതിനാൽ തന്നെ ഇവിടം ഒരു സാധ്യതയുള്ള സ്ഥലമായി കണക്കാക്കുന്നത് അർത്ഥമാക്കുന്നു. കഴിഞ്ഞ മാസം എം‌പിമാരും ജീവനക്കാരും ചരിത്രപരമായ കെട്ടിടം ഉപേക്ഷിക്കേണ്ടതുണ്ടോ എന്ന് ആലോചിച്ച് പുതിയ കൺസൾട്ടേഷൻ പ്രക്രിയ ആരംഭിച്ചതിന് ശേഷമാണ് ഈ പരാമർശം. എന്നാൽ താത്കാലികമായെങ്കിലും ഭരണസിരാ കേന്ദ്രം ലണ്ടനിന് പുറത്തേക്ക് പോകുമെന്ന സൂചനകളാണ് പുറത്ത് വരുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more