1 GBP = 103.01
breaking news

പ്രമുഖരുടെ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടു; തിരിച്ചുപിടിച്ചെന്ന് ട്വിറ്റർ

പ്രമുഖരുടെ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടു; തിരിച്ചുപിടിച്ചെന്ന് ട്വിറ്റർ

കാലിഫോർണിയ: ഹാക്ക് ചെയ്യപ്പെട്ട പ്രമുഖരുടെ ട്വിറ്റർ അക്കൗണ്ടുകളിൽ കൂടുതലും തിരിച്ചുപിടിച്ചെന്ന് ട്വിറ്റർ. ക്രിപ്റ്റോ കറൻസിയായ ബിറ്റ്കോയിൻ ആവശ്യപ്പെട്ടായിരുന്നു പ്രമുഖരുടെ അക്കൗണ്ടുകൾ അജ്ഞാതർ ഹാക്ക് ചെയ്തത്. 

മൈക്രോ സോഫ്റ്റ് സഹ സ്ഥാപകൻ ബിൽഗേറ്റ്സ്, അമേരിക്കൻ മുൻ പ്രസിഡന്‍റ് ബറാക് ഒബാമ, സ്പെയ്സ് എക്സ് സി.ഇ.ഒ എലൗോൺ മസ്ക്, ആമസോൺ മേധാവി ജെഫ് ബോസോസ്, യു.എസ് വൈസ് വെസ്പ്രസിന്‍റ് സ്ഥാനാർഥി ജോ ബൈഡൻ, ടെസ്​ല സി.ഇ.ഒ എലോൺ മസ്ക്, ആപ്പിൾ തുടങ്ങിയവരുടേതടക്കം വെരിഫൈഡ് അക്കൗണ്ടുകളാണ് ഹാക്ക് ചെയ്യപ്പെട്ടതിൽ ഭൂരിഭാഗവും.

വീഴ്ചയെതുടർന്ന് വെരിഫൈഡ് അക്കൗണ്ടുകളിൽ നിന്ന് ട്വീറ്റ് ചെയ്യാനോ പാസ്്വേർഡ് മാറ്റാനോ കഴിയില്ലെന്ന് ട്വിറ്റർ നേരത്തേ പറഞ്ഞിരുന്നു. എന്നാൽ അക്കൗണ്ടുകളിൽ ഭൂരിഭാഗവും തിരിച്ചുപിടിച്ചെന്നും ബുദ്ധിമുട്ടുണ്ടായതിൽ ക്ഷമ ചോദിക്കുന്നെന്നും ട്വിറ്റർ അധികൃതർ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more