1 GBP = 107.36

പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും ഫേസ് മാസ്കുകൾ നിർബന്ധമാക്കും; രണ്ടാമത്തെ കോവിഡ് സ്പൈക്ക് തടയുന്നതിനുള്ള ബ്രിട്ടന്റെ റോഡ് മാപ്പ് പ്രധാനമന്ത്രി ദിവസങ്ങൾക്കുള്ളിൽ പ്രഖ്യാപിക്കും

പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും ഫേസ് മാസ്കുകൾ നിർബന്ധമാക്കും; രണ്ടാമത്തെ കോവിഡ് സ്പൈക്ക് തടയുന്നതിനുള്ള ബ്രിട്ടന്റെ റോഡ് മാപ്പ് പ്രധാനമന്ത്രി ദിവസങ്ങൾക്കുള്ളിൽ പ്രഖ്യാപിക്കും

ലണ്ടൻ: കൊറോണ വൈറസ് രണ്ടാം വ്യാപനം തടയുന്നതിനുള്ള ബ്രിട്ടന്റെ റോഡ് മാപ്പ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഉടൻ പ്രഖ്യാപിക്കും. ദശലക്ഷക്കണക്കിന് ആളുകളെ തിരികെ ഓഫീസുകളിലേക്ക് കൊണ്ടുവരുന്നതിനായി റോഡ് മാപ്പ് അനാവരണം ചെയ്യാൻ സർക്കാർ തയ്യാറെടുക്കുകയാണ്. ഓഫീസുകളും മറ്റ് ജോലിസ്ഥലങ്ങളും ഉൾപ്പെടെ എല്ലാ പൊതു സ്ഥലങ്ങളിലും ഫെയ്‌സ് മാസ്കുകൾ ഉടൻ ധരിക്കേണ്ടിവരും.

ശരത്കാലത്തിലാണ് കൊറോണ വൈറസ് അണുബാധയുടെ രണ്ടാം തരംഗത്തിന് സാധ്യതയെന്ന് വിദഗ്‌ദ്ധർ റിപ്പോർട്ട് ചെയ്യുന്നു. രോഗ വ്യാപനത്തിന് ഇടയാക്കാതെ ആളുകളെ ജോലിയിലേക്ക് തിരികെ കൊണ്ടുവരാൻ മന്ത്രിമാർ പദ്ധതിയിടുന്നതിനാൽ ഉദ്യോഗസ്ഥർ പ്രധാന തൊഴിലുടമകളുമായി സ്വകാര്യ ചർച്ചകൾ ആരംഭിച്ചതായാണ് റിപ്പോർട്ട്.

വൈറസ് വ്യാപന ഭീതിയിതുടർന്ന് സർക്കാർ നിർദ്ദേശപ്രകാരം വീടുകളിലിരുന്ന് ജോലി ചെയ്യുന്ന ജീവനക്കാർ കൂടുതലായതോടെ പ്രതിസന്ധിയിലായ ടൗണുകളിലെയും നഗര കേന്ദ്രങ്ങളിലെയും കടകൾ, ബാറുകൾ, റെസ്റ്റോറന്റുകൾ എന്നിവയ്ക്ക് സ്വാഗതാർഹമായ ഉത്തേജനം നൽകാൻ ബോറിസ് ജോൺസൺ വെള്ളിയാഴ്ച ബ്രിട്ടനിലെ ജനങ്ങളെ തിരികെ ഓഫീസുകളിൽ എത്തിക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിക്കും.

ജൂലായ് 24മുതൽ കടകളിൽ ഫെയ്‌സ് മാസ്കുകൾ ധരിക്കണമെന്ന പുതിയ നിയമം പ്രഖ്യാപിച്ചതിന് ശേഷമാണ്, പുതിയ റോഡ് മാപ്പും സർക്കാർ പ്രഖ്യാപിക്കാനൊരുങ്ങുന്നത്. ജനങ്ങളിൽ ഭീതിയകറ്റി കൂടുതൽ സുരക്ഷയോടെ പുറത്ത് പോകുന്നതിനുള്ള അവസരമാണ് സർക്കാർ ഒരുക്കുകയെന്നാണ് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്.

എല്ലാ പൊതു സ്ഥലങ്ങളിലും മുഖംമൂടി ധരിക്കുന്നതിനെക്കുറിച്ചുള്ള പദ്ധതികൾ ചർച്ച ചെയ്യാൻ ബിസിനസ്, ഊർജ്ജവ്യാവസായിക തന്ത്ര വകുപ്പ് ബിസിനസ് പ്രതിനിധി ഗ്രൂപ്പുകളുമായി ബന്ധപ്പെട്ടും ചർച്ചകൾ പുരോഗമിക്കുകയാണ്.

ഫേസ് മാസ്കുകൾ ധരിക്കുന്നത് രോഗബാധിതനായ ഒരാൾക്ക് വൈറസ് പടരാതിരിക്കാൻ സഹായിക്കുക മാത്രമല്ല, ധരിക്കുന്നവർക്ക് മറ്റുള്ളവരിൽ നിന്ന് കുറച്ച് പരിരക്ഷ നൽകുകയും ചെയ്യുന്നുവെന്ന ‘ഉയർന്നുവരുന്ന തെളിവുകൾ’ സർക്കാർ പിന്തുടരുന്നുവെന്ന് ഒരു മുതിർന്ന സർക്കാർ വൃത്തങ്ങൾ പറഞ്ഞു. അതേസമയം മാരകമായ പകർച്ചവ്യാധി തടയാൻ ഒരു വാക്സിൻ കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമായും അടുത്ത വർഷത്തേക്ക് നീണ്ടുനിൽക്കുമെന്ന് സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more