പി ആർ ഒ.
ബെസ്റ്റ് ഓഫ് ദി ബെസ്റ്റിൽ ഭാഗ്യശാലിയായി മാറിയ ഷിബു പോളും ഭാര്യ ലിനറ്റ് ജോസഫിനും നോട്ടിംഗ്ഹാം എൻ എം സി എ യുടെ അനുമോദനങ്ങൾ. അസോസിയേഷൻ അംഗങ്ങളായ ഷിബു പോളിനും (സൗണ്ട് എഞ്ചിനീയർ) ഭാര്യ ലിനറ്റ് ജോസഫിനും (നേഴ്സ് ) ഡ്രീം കാർ കോമ്പറ്റിഷനിൽ ലഭിച്ചത് 195,000 പൗണ്ടിന്റെ ലംബോർഗിനിയും 20,000 പൗണ്ടും. അസോസിയേഷൻ പ്രസിഡണ്ട് സാവിയോ ജോസഫ്, സെക്രട്ടറി റോയി ജോർജ് , വൈസ് പ്രസിഡണ്ട് ബിജോയി വർഗ്ഗീസ് , ജോയിന്റ് സെക്രട്ടറി അശ്വിൻ ജോസ് , ട്രഷറാർ സാജൻ പൗലോസ് , കമ്മറ്റി മെംബേഴ്സായ അബിലാഷ് തോമസ്, രാജേഷ് മാമ്പാറ, ബിപിൻ തോമസ് തുടങ്ങിയവർ ഭാഗ്യ ശാലികളുടെ വീട്ടിൽ എത്തി അഭിനന്ദനം അറിയിക്കുകയും, അപ്രതീക്ഷിതമായി കൈവന്ന സൗഭാഗ്യത്തിൽ അവരുടെ സന്തോഷത്തിൽ പങ്കു ചേരുകയും ചെയ്തു.
ചൊവ്വാഴ്ച്ച രാവിലെ BOTB ഡ്രീം കാർ മത്സര ടീമാണ് 32 കാരനായ തനിക്ക് ഒരു പുതിയ £ 195,000 ലംബോർഗിനി ഉറുസ് നേടിയതെന്ന് അറിയിച്ചത്. തന്റെ ടൊയോട്ടോ യാരിസിനെ മാറ്റിമറ്റൊന്ന് സംഘടിപ്പിക്കാൻ തയ്യാറായിരുന്ന ഷിബുവിന് മുന്നിലാണ് ആഡംബര കാറായ ലംബോർഗിനി എത്തിയത്. പക്ഷേ ആശ്ചര്യം അവിടെയും നിന്നില്ല. കാറിന്റെ ബൂട്ടിൽ 20,000 പൗണ്ട് പണവും ഒരു കുപ്പി ഷാംപെയ്നും ഉണ്ടായിരുന്നു.
1999 മുതൽ വിമാനത്താവളങ്ങളിൽ പ്രവർത്തിക്കുകയും ഓൺലൈൻ മത്സരങ്ങൾ നടത്തുകയും ചെയ്യുന്ന കമ്പനിയാണ് ബെസ്റ്റ് ഓഫ് ദി ബെസ്റ്റ് (BOTB). ആഴ്ച്ച തോറുമാണ് ഡ്രീം കാർ മത്സരം കമ്പനി സംഘടിപ്പിക്കുന്നത്. പ്രതിവാര സ്പോട്ട് ദി ബോൾ മത്സരത്തിൽ ഓൺ ലൈനായി പോളും പങ്കെടുക്കുകയായിരുന്നു.
“ഞാൻ ഇത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. കഴിഞ്ഞ വർഷം ഞങ്ങൾ കേംബ്രിഡ്ജിൽ ആയിരുന്നു, പിന്നീട് ഇവിടേക്ക് താമസം മാറ്റി. കൊറോണ വൈറസ് കാരണം ജോലി ലഭിക്കുന്നത് തന്നെ ബുദ്ധിമുട്ടായ സമയത്താണ് ഭാഗ്യം തേടിയെത്തിയത്” ഷിബു പോൾ യുക്മാ ന്യൂസിനോട് തൻറെ സന്തോഷം പങ്കുവെച്ചു.
click on malayalam character to switch languages