1 GBP = 107.83
breaking news

നാഷണൽ ഹെൽത്ത് സർവീസ് വാർഷികം: ഇന്ന് വൈകിട്ട് 5 മണിക്ക് കയ്യടിക്കാൻ പ്രധാനമന്ത്രിയും!

നാഷണൽ ഹെൽത്ത് സർവീസ് വാർഷികം: ഇന്ന് വൈകിട്ട് 5 മണിക്ക് കയ്യടിക്കാൻ പ്രധാനമന്ത്രിയും!

സുരേന്ദ്രൻ ആരക്കോട്ട്
(യുക്മ ന്യൂസ് എഡിറ്റർ)

ആരോഗ്യസേവനത്തിന്റെ 72-ാം വാർഷികത്തിൽ എൻ‌എച്ച്എസ് ജീവനക്കാർക്ക് ആദരവ് അർപ്പിക്കുന്നതിനായി രാജ്യവ്യാപകമായി ഇന്ന് വൈകുന്നേരം 5 മണിക്ക് കൈയ്യടിക്കും. കൊറോണ വൈറസ് കാലത്തു് സ്വന്തം സുരക്ഷ നോക്കാതെ മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ സഹായിച്ച എല്ലാവർക്കും ഒരു കരഘോഷം നൽകാൻ പൊതുജനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഈ ഉദ്യമത്തിൽ പ്രധാനമന്ത്രിയും പങ്കെടുക്കുന്നു. കോവിഡ് – 19 നെത്തുടർന്നുള്ള അടച്ചു പൂട്ടൽ സമയത്തു എല്ലാ വ്യാഴാഴ്ചയും വൈകുന്നേരം പൊതുജനങ്ങൾ എൻ.എഛ്.എസ് സ്റ്റാഫിനെ അഭിനന്ദിക്കാനായി കരഘോഷം മുഴക്കാറുണ്ടായിരുന്നു.

ശനിയാഴ്ച യുകെ യിലെ പ്രധാന മന്ദിരങ്ങൾ നീല നിറത്തിൽ പ്രകാശിപ്പിച്ചുകൊണ്ട് ആഘോഷത്തിലും അനുസ്മരണത്തിലും പങ്കുചേർന്നു.

ഒരു വീഡിയോ സന്ദേശത്തിൽ, ചാൾസ് രാജകുമാരൻ എൻ‌എച്ച്‌എസ് സ്റ്റാഫിന്റെ വിലയേറിയ ത്യാഗങ്ങൾക്ക് നന്ദി അറിയിച്ചു.

കാന്റർബറി അതിരൂപത ആദരണനീയനായ ജസ്റ്റിൻ വെൽബി, ശനിയാഴ്ച രാത്രി കാന്റർബറി കത്തീഡ്രലിൽ ഒരു മെഴുകുതിരി കത്തിച്ച്കൊണ്ട് അനുസ്മരണ പരിപാടിയിൽ പങ്കെടുക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്യുകയും തങ്ങളുടെ വീടുകകളുടെ ജനാലകളിൽ വിളക്കുകൾ തെളിയിക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തു.

പകർച്ചവ്യാധി സമയത്ത് ആളുകൾ എൻ‌എച്ച്എസിനെയും പ്രാദേശിക സമൂഹങ്ങളെയും പിന്തുണച്ച രീതി വിളിച്ചറിയിച്ചുകൊണ്ട്, അടിഭാഗത്തു ‘എൻഎച്ച്എസിനു നന്ദി’ എന്ന് ചായം പൂശിയ രണ്ടാം ലോകമഹായുദ്ധകാലത്തു ഉപയോഗത്തിലിരുന്ന സ്പിറ്റ്ഫയർ വിമാനം ആശുപത്രികൾക്കും ധനസമാഹരണക്കാരുടെയും സന്നദ്ധപ്രവർത്തകരുടെയും വീടുകൾക്ക് മുകളിലായി ഞായറാഴ്ച പറക്കും.

‘ക്ലാപ്പ് ഫോർ കെയേറേഴ്സ്’ സംരംഭം സ്ഥാപിച്ച ആനിമേരി പ്ലാസ്, ഇന്ന് വൈകിട്ട് 5 മണിക്ക് പത്താം നമ്പർ നമ്പറിന് പുറത്ത് പ്രധാനമന്ത്രിയെ അനുഗമിക്കും. എൻ‌എച്ച്എസ് വാർ‌ഷിക ക്ലാപ്പ് ഒരു മനോഹരമായ നിമിഷമാകുമെന്ന് അവർ കരുതുന്നു.

കോവിഡ് -19 മഹാമാരി സമയത്തു രാജ്യത്തെ സഹായിക്കാൻ അശ്രാന്തമായും നിസ്വാർത്ഥമായും പ്രവർത്തിച്ചവരെ അഭിനന്ദിക്കാൻ ജോൺസൺ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

എൻ‌എച്ച്എസ് വാർ‌ഷികതോടനുബന്ധിച്ചുള്ള കൈയടി ബിബിസി – 1 ൽ
തത്സമയം പ്രക്ഷേപണം ചെയ്യുന്നതായിരിക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more