1 GBP = 106.56
breaking news

സമ്പത്വ്യവസ്ഥക്ക് ഊർജ്ജം പകരാൻ പ്രധാനമന്ത്രിയുടെ ‘പ്രോജക്ട് സ്പീഡ്’ പദ്ധതി; സ്കൂളുകളുടെയും റോഡുകളുടെയും ആശുപത്രികളുടെയും അതിവേഗ നിർമ്മാണത്തിന് പുതിയ സർക്കാർ ടാസ്‌ക്ഫോഴ്സ്

സമ്പത്വ്യവസ്ഥക്ക് ഊർജ്ജം പകരാൻ പ്രധാനമന്ത്രിയുടെ ‘പ്രോജക്ട് സ്പീഡ്’ പദ്ധതി; സ്കൂളുകളുടെയും റോഡുകളുടെയും ആശുപത്രികളുടെയും അതിവേഗ നിർമ്മാണത്തിന് പുതിയ സർക്കാർ ടാസ്‌ക്ഫോഴ്സ്

ലണ്ടൻ: കൊറോണ വൈറസ് മൂലം തകർന്നുകിടക്കുന്ന സമ്പദ്‌വ്യവസ്ഥയെ രക്ഷിക്കുന്നതിനായി യുകെയിലുടനീളമുള്ള പ്രധാന കെട്ടിട നിർമ്മാണ പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കുന്നതിനായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ പുതിയ പദ്ധതികൾ ആവിഷ്കരിച്ചു. സ്കൂളുകൾ, ആശുപത്രികൾ, റോഡുകൾ, ജയിലുകൾ എന്നിവയുടെ നിർമ്മാണം ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പ്രത്യേക ടാസ്‌ക്ഫോഴ്‌സ് രൂപീകരിക്കുന്നതിനുള്ള പദ്ധതികളാണ് സർക്കാർ തലത്തിൽ രൂപം കൊള്ളുന്നത്.

ചൊവ്വാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി ബോവിസ് ജോൺസൺ രാജ്യത്തിന്റെ കോവിഡ് നവോത്ഥാനത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് അവതരിപ്പിക്കും. എൻഎച്ച്എസ് നൈറ്റിംഗേൽ ആശുപത്രി നിർമ്മാണത്തിൽ സൃഷ്ടിച്ച വേഗത പുതിയ ഇൻഫ്രാസ്ട്രക്ചർ ഡെലിവറി ഗ്രൂപ്പ് രൂപീകരിക്കാൻ ജോൺസണെ പ്രേരിപ്പിച്ചുവെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു. ചാൻസലർ റിഷി സുനാകിന്റെ നേതൃത്വത്തിലാകും പ്രോജക്ട് സ്പീഡ് പ്രവർത്തിക്കുക.

മുൻ ടോറി നേതാവ് ഡേവിഡ് കാമറൂണിന്റെ കീഴിൽ രാജ്യം 10 വർഷം മുമ്പുള്ള ചെലവുചുരുക്കലിലേക്ക് തിരിച്ചുപോവുകയില്ല എന്നും പ്രധാനമന്ത്രി പറഞ്ഞു. അതേസമയം വിവിധ മേഖലകളിൽ ബില്യൺ പൗണ്ടിന് നിക്ഷേപം പ്രഖ്യാപിക്കാൻ തയ്യാറെടുക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. കൂടുതൽ നിക്ഷേപം നടത്തി നിലവിൽ തൊഴിൽ മേഖലയിൽ രൂപം കൊണ്ടിട്ടുള്ള മാന്ദ്യം മാറ്റിയെടുക്കുകയാണ് ലക്‌ഷ്യം.

പകർച്ചവ്യാധിയുടെ സമയത്ത് രാജ്യത്തുടനീളം എൻ‌എച്ച്എസ് നൈറ്റിംഗേൽ ആശുപത്രികൾ നിമ്മിക്കാൻ സൃഷ്ടിച്ച വേഗതയാണ് ഗ്രൂപ്പ് രൂപീകരിക്കാൻ ജോൺസണെ പ്രേരിപ്പിച്ചതെന്ന് ഡൗണിംഗ് സ്ട്രീറ്റ് വക്താക്കൾ പറഞ്ഞു. അതുകൊണ്ട് തന്നെ രാജ്യത്തുടനീളമുള്ള കെട്ടിടനിർമ്മാണ മേഖലയിൽ അടിയന്തിര ദേശീയ എമർജൻസി പ്രഖ്യാപിച്ച് നിർമ്മാണങ്ങൾ ത്വരിതപ്പെടുത്തുകയാണ് ലക്‌ഷ്യം. ഇത് തൊഴിൽ മേഖലയിലും സാമ്പത്തികരംഗത്തും കുതിച്ച് ചാട്ടമുണ്ടാക്കുമെന്ന് സർക്കാർ പറയുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more