ബോറിസ് ജോൺസൺ വിദേശ അവധി ദിവസങ്ങൾക്ക് പച്ചക്കൊടി കാട്ടാനൊരുങ്ങുന്നു, ഫ്രാൻസ്, സ്പെയിൻ, ഇറ്റലി, ഗ്രീസ് എന്നിവിടങ്ങളിലേക്ക് എയർ ബ്രിഡ്ജുജ് സംവിധാനം ഒരുങ്ങിയതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. അടുത്ത തിങ്കളാഴ്ചയോടെ ഇത് സംബന്ധിച്ച പ്രഖ്യാപനങ്ങൾ പ്രധാനമന്ത്രി നടത്തും.
പത്ത് രാജ്യങ്ങളിൽ ഏതെങ്കിലും ഒന്ന് സന്ദർശിക്കാൻ ബ്രിട്ടീഷുകാരെ അനുവദിക്കുന്നതിനുള്ള പദ്ധതികളാണ് തയ്യാറാക്കുന്നത്. ഫ്രാൻസ്, സ്പെയിൻ, ഇറ്റലി, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള എയർബ്രിഡ്ജ് സംവിധാനങ്ങൾ പൂർണ്ണ സജ്ജമാണെന്നും മറ്റു രാജ്യങ്ങളിലേക്കുള്ളവ അതാത് രാജ്യങ്ങളുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്നും അധികൃതർ പറഞ്ഞു. പുതിയ സംവിധാനത്തിൽ ജൂലൈ 4 ന് ആദ്യത്തെ വിമാനങ്ങൾ പുറപ്പെടും.
ഗ്രീസ്, തുർക്കി, ജർമ്മനി, ഓസ്ട്രിയ, ബെൽജിയം, നെതർലാന്റ്സ്, ജിബ്രാൾട്ടർ, ബെർമുഡ എന്നിവയും തിങ്കളാഴ്ച പുറത്തിറങ്ങാനിരിക്കുന്ന പദ്ധതികളിൽ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഉഭയകക്ഷി ഇടപാടുകൾക്ക് അന്തിമരൂപം നൽകുന്നതിനായി ചർച്ചകൾ പുരോഗമിക്കുകയാണ്. അടുത്തയാഴ്ച ചില യൂറോപ്യൻ അവധിക്കാല ഇടങ്ങൾ വിദേശകാര്യ ഓഫീസ് സുരക്ഷിതമെന്ന് പ്രഖ്യാപിക്കുമ്പോൾ ഇവിടങ്ങളിലേക്കും പച്ചക്കൊടി നൽകും.
വേനൽക്കാലത്തിന്റെ പകുതി മുതൽ ദീർഘദൂര വിമാന സർവീസുകൾ അനുവദിക്കുമെന്നും സൂചനയുണ്ട്. വിയറ്റ്നാം, സിംഗപ്പൂർ, ഹോങ്കോംഗ് എന്നിവിടങ്ങളിലേക്കുള്ള യാത്രകൾക്ക് പച്ചക്കൊടി ലഭിക്കുമെന്ന് ദി സൺ റിപ്പോർട്ട് ചെയ്യുന്നു.
യുകെയിലെ അതേ നിലവാരത്തിൽ ടെസ്റ്റ് ആൻഡ് ട്രേസ് സംവിധാനവും അണുബാധനിരക്ക് കുറവും ഉള്ള രാജ്യങ്ങളുമായി മാത്രമേ ‘എയർ ബ്രിഡ്ജുകൾ’ അംഗീകരിക്കുകയുള്ളൂ. എയർ ബ്രിഡ്ജ് സംവിധാനത്തിൽ യാത്രക്കാർ ക്വാറന്റൈനിൽ പ്രവേശിക്കണമെന്ന നിയമം ബാധകമല്ല.
അതേസമയം 14 ദിവസത്തെ ക്വാറന്റൈൻ കൂടാതെ ചില രാജ്യങ്ങളിൽ നിന്നുള്ള യാത്ര അനുവദിക്കണമെന്ന കാര്യവും സർക്കാർ പരിഗണനയിലാണ്. എന്നാൽ ജൂൺ 29 വരെ ഒരു പ്രഖ്യാപനവും ഉണ്ടാകില്ലെന്ന് ട്രാൻസ്‌പോർട്ട് സെക്രട്ടറി കോമൺസ് ട്രാൻസ്പോർട്ട് സെലക്ട് കമ്മിറ്റിയെ അറിയിച്ചു.
click on malayalam character to switch languages