1 GBP = 107.78
breaking news

‘ക്ലാപ്പ് ഫോർ എൻഎച്ച്എസ് വീണ്ടും’; എൻഎച്ച്എസ് ജീവനക്കാരോടുള്ള ആദരസൂചകമായി എൻഎച്ച്എസിന്റെ എഴുപത്തിരണ്ടാം ജന്മദിനത്തിൽ രാജ്യവ്യാപകമായി ജൂലൈ അഞ്ചിന് അഞ്ചു മണിക്ക്

‘ക്ലാപ്പ് ഫോർ എൻഎച്ച്എസ് വീണ്ടും’; എൻഎച്ച്എസ് ജീവനക്കാരോടുള്ള ആദരസൂചകമായി എൻഎച്ച്എസിന്റെ എഴുപത്തിരണ്ടാം ജന്മദിനത്തിൽ രാജ്യവ്യാപകമായി ജൂലൈ അഞ്ചിന് അഞ്ചു മണിക്ക്

ലണ്ടൻ: എൻ‌എച്ച്‌എസിന് നന്ദി അറിയിച്ച് രാജ്യവ്യാപകമായി ക്ലാപ്പ് ഫോർ എൻഎച്ച്എസ് വീണ്ടുമെത്തുന്നു. ജൂലായ് അഞ്ച് ഞായറാഴ്ച വൈകുന്നേരമാണ് പരിപാടി നടക്കുക. ഇത് ഒരു വാർഷിക ചടങ്ങായി മാറുമെന്നാണ് സൂചന.

എൻ‌എച്ച്‌എസിന്റെ 72-ാം വാർഷികത്തോടനുബന്ധിച്ച് ജൂലൈ 5 ന് വൈകുന്നേരം 5 മണിക്ക് കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഒപ്പം കൊറോണ വൈറസ് പാൻഡെമിക്കിനെ നേരിട്ട ഹീറോകൾക്ക് രാജ്യം ആദരാമർപ്പിക്കും. ബഹുമാനത്തിന്റെ അടയാളമായി ബ്രോഡ്കാസ്റ്റെർസ് ഒരു നിമിഷം തങ്ങളുടെ പ്രക്ഷേപണം താൽക്കാലികമായി നിർത്തും.

ജൂലൈ 4 ന്, വൈകുന്നേരം, കോവിഡ് -19 ൽ ജീവൻ നഷ്ടപ്പെട്ടവരെ അനുസ്മരിച്ച് ജനാലകളിൽ ദീപം തെളിക്കാനും ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. റോയൽ ആൽബർട്ട് ഹാൾ, ബ്ലാക്ക്പൂൾ ടവർ, ഷാർഡ്, വെംബ്ലി ആർച്ച് എന്നിവയുൾപ്പെടെ എൻ‌എച്ച്എസിനായി പൊതു കെട്ടിടങ്ങൾ നീല നിറത്തിൽ പ്രകാശപൂരിതമാക്കും.

എൻഎച്ച്എസ് ജീവനക്കാർക്ക് ഹൃദയംഗമമായ നന്ദി പറയാനുള്ള അവസരമായി പൊതുജനങ്ങൾ വാർഷികം ഉപയോഗിക്കുമെന്നാണ് പ്രതീക്ഷയെന്ന് എൻഎച്ച്എസ് ചീഫ് എക്സിക്യൂട്ടീവ് സർ സൈമൺ സ്റ്റീവൻസ് പറഞ്ഞു. “ഈ വർഷം എൻ‌എച്ച്‌എസ് ചരിത്രത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞതാണ്, കോവിഡ് -19 ഉള്ള ഒരു ലക്ഷം രോഗികളെ പരിചരിക്കുന്നതിനായി അസാധാരണമായ അർപ്പണബോധവും നൈപുണ്യവും അനുകമ്പയും പ്രകടിപ്പിക്കുന്ന ജീവനക്കാർക്ക് നന്ദി പറഞ്ഞാൽ തീരില്ല” സർ സൈമൺ ചൂണ്ടിക്കാട്ടി.

ഈ പരിശോധനാ സമയത്ത്, തങ്ങളുടെ നഴ്‌സുമാർ, ഡോക്ടർമാർ, ഫിസിയോകൾ, ഫാർമസിസ്റ്റുകൾ, എണ്ണമറ്റ സഹപ്രവർത്തകർ എന്നിവർക്ക് പ്രതിവാര കരഘോഷത്തിലൂടെ പൊതുജനങ്ങൾ നൽകിയ പിന്തുണയും സ്മരിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്നലെ 154 കോവിഡ് -19 മരണങ്ങളും 653 കൊറോണ വൈറസ് കേസുകളും ബ്രിട്ടൻ പ്രഖ്യാപിച്ചിരുന്നു.
ആരോഗ്യവകുപ്പിന്റെ കണക്കുകൾ കാണിക്കുന്നത് മൊത്തം ഇരകളുടെ എണ്ണം ഇപ്പോൾ 43,000 ആയി ഉയർന്നിട്ടുണ്ട്. എന്നാൽ മറ്റ് മരണങ്ങളെല്ലാം കണക്കിലെടുക്കുമ്പോൾ യഥാർത്ഥ കണക്കുകൾ 53,000 ആണെന്ന് വെളിപ്പെടുത്തുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more