1 GBP = 113.99

ഗൽവാനിലെ ചൈനീസ് നിർമാണപ്രവൃത്തികൾ വ്യക്തമാക്കി ഉപഗ്രഹ ചിത്രം

ഗൽവാനിലെ ചൈനീസ് നിർമാണപ്രവൃത്തികൾ വ്യക്തമാക്കി ഉപഗ്രഹ ചിത്രം

ശ്രീനഗർ: കിഴക്കൻ ലഡാക്കിലെ ഗൽവാൻ മേഖലയിലെ അതിർത്തിയിൽ ചൈന വൻ നിർമാണ പ്രവൃത്തികളും സൈനിക വിന്യാസവും നടത്തിയത് വ്യക്തമാക്കി ഉപഗ്രഹ ചിത്രം. ഗൽവാൻ നദീ താഴ്വരയിൽ യ​ഥാ​ർ​ഥ നി​യ​ന്ത്ര​ണ​രേ​ഖക്ക് സമീപം ചൈന തയാറാക്കിയ സൈനിക ടെന്‍റുകളടക്കമുള്ള സന്നാഹങ്ങൾ ഹൈറെസല്യൂഷനിലെ പുതിയ സാറ്റലൈറ്റ് ചിത്രങ്ങൾ കാണിക്കുന്നു.

ജൂൺ 15ന് ചൈനീസ് സൈനികരുടെ ആക്രമണം നടന്ന പെട്രോൾ പോയിന്‍റ് 14ന് സമീപത്തെ ഉപഗ്രഹ ചിത്രമാണിത്. നേരത്തെ മേയ് 22നുള്ള സാറ്റലൈറ്റ് ചിത്രത്തിൽ പ്രദേശത്ത് ഒരു ചൈനീസ് ടെന്‍റ് മാത്രമാണ് ഉണ്ടായിരുന്നത്.

കഴിഞ്ഞ ദിവസം, വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ പൂ​ർ​വേ​ഷ്യ വി​ഭാ​ഗം ജോ.​സെ​ക്ര​ട്ട​റിയും ചൈ​നീ​സ്​ വി​ദേ​ശ​കാ​ര്യ ഡ​യ​റ​ക്​​ട​റും നടത്തിയ വി​ഡി​യോ കോ​ൺ​​ഫ​റ​ൻ​സി​ൽ കി​ഴ​ക്ക​ൻ ല​ഡാ​ക്കി​ൽ​നി​ന്ന്​ സൈ​ന്യ​ങ്ങ​ളെ പി​ൻ​വ​ലി​ക്കാ​നു​ള്ള ധാ​ര​ണ അ​തി​േ​വ​ഗം ന​ട​പ്പാ​ക്കാ​ൻ തീ​രു​മാ​ന​മാ​യ​ിരുന്നു. വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസമാണ് ഇക്കാര്യം അറിയിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more