1 GBP = 106.76

ലോക്ക്ഡൗൺ ലഘൂകരിക്കുന്നത് കൊറോണ വൈറസിന്റെ രണ്ടാം തരംഗത്തിന് വഴിയൊരുക്കും; രൂക്ഷവിമർശനവുമായി സ്കോട്ലൻഡ് ഫസ്റ്റ് മിനിസ്റ്റർ

ലോക്ക്ഡൗൺ ലഘൂകരിക്കുന്നത് കൊറോണ വൈറസിന്റെ രണ്ടാം തരംഗത്തിന് വഴിയൊരുക്കും; രൂക്ഷവിമർശനവുമായി സ്കോട്ലൻഡ് ഫസ്റ്റ് മിനിസ്റ്റർ

ലണ്ടൻ: ഇംഗ്ലണ്ടിലെ ലോക്ക്ഡൗൺ കൂടുതൽ ലഘൂകരിക്കാനുള്ള പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ പദ്ധതികൾ ബ്രിട്ടനിൽ കൊറോണ വൈറസിന്റെ രണ്ടാം തരംഗത്തിന് വഴിവയ്ക്കുമെന്ന രൂക്ഷവിമർശനവുമായി സ്കോട്ട്ലൻഡ് ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജിയൻ. രാജ്യത്തെ സാധാരണ നിലയിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നത് അനിവാര്യമായ ആവശ്യമാണെന്ന് പറഞ്ഞ സ്റ്റർജിയൻ പ്രധാനമന്ത്രിയുടെ പദ്ധതി നിരുത്തരവാദപരവും രാജ്യത്തെ ജനങ്ങളെ കുരുതികൊടുക്കാനുള്ളതെന്നും കൂട്ടിച്ചേർത്തു.

വൈറസ് എവിടെയും പോയിട്ടില്ല, ലോക്ക് ഡൗൺ നേരത്തെ തന്നെ ലഘൂകരിച്ച ചൈനയും ജർമ്മനിയും ഇതിനകം തന്നെ കാര്യമായ പൊട്ടിത്തെറിയുടെ ഫലമായി കേസുകളിൽ വർദ്ധനവ് നേരിടുന്നു. രാജ്യം ഇപ്പോൾ രണ്ടാം തരംഗം നേരിടുന്നുവെന്ന് ദക്ഷിണ കൊറിയയിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. ഇതൊന്നും കണക്കിലെടുക്കാതെയുള്ള ബ്രിട്ടന്റെ നടപടി കൂടുതൽ അപകടകരമാകുമെന്ന് സ്റ്റർജൻ പറഞ്ഞു. ഇന്നലെ നടത്തിയ വാർത്താസമ്മേളനത്തിലാണ് നിക്കോള സ്റ്റർജെൻ സർക്കാരിനെതിരെ രൂക്ഷവിമര്ശനമുന്നയിച്ചത്.

അതേസമയം യുകെയുടെ മരണസംഖ്യ വെറും 15 ആയി കുറഞ്ഞു, മാർച്ച് പകുതിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന മരണനിരക്കാണ് ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ രേഖപ്പെടുത്തിയത്. ലോക്ക്ഡൗൺ ലഘൂകരിക്കുന്നതായി പ്രഖ്യാപിക്കാൻ ജോൺസൺ തയ്യാറെടുക്കുകയാണ്, ഇന്ന് മന്ത്രിസഭ യോഗത്തിന് ശേഷമായിരിക്കും പ്രഖ്യാപനങ്ങൾ നടത്തുക.

കൊറോണ വൈറസ് വീണ്ടെടുക്കലിന്റെ ഒരു പുതിയ ഘട്ടത്തിലേക്ക് ഇംഗ്ലണ്ടിനെ മാറ്റുന്നതിനാൽ, ആളുകൾക്ക് സ്വതന്ത്രമായി കൂടിച്ചേരാൻ അനുവാദമുള്ള സാമൂഹിക ‘ബബിൾസ്’ വിപുലീകരണം പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സമ്പദ്‌വ്യവസ്ഥ മുന്നോട്ട് നയിക്കാൻ നിർണായകമാണെന്ന് ബിസിനസുകൾ വാദിക്കുന്ന രണ്ട് മീറ്റർ സാമൂഹിക അകലം ഒരു മീറ്ററായി കുറയ്ക്കുന്ന മാറ്റങ്ങളും പബ്ബ്കളും റെസ്റ്റോറന്റുകളും തുറന്ന് പ്രവർത്തിക്കുന്നതിനുള്ള അനുവാദവും നൽകുന്ന പദ്ധതികളാണ് പരിഗണനയിൽ.

അതേസമയം പുതിയ സംവിധാനം എങ്ങനെ പ്രവർത്തിക്കും എന്നതിനെക്കുറിച്ച് വലിയ ചോദ്യങ്ങളുണ്ട്, രണ്ട് വീടുകൾക്ക് ‘ബബിൾസ്’ രൂപീകരിക്കാൻ അനുവദിക്കാമെന്ന അവകാശവാദങ്ങൾക്കിടയിൽ പ്രായമായവരെയും ബന്ധുക്കളെയും കൂടുതൽ അപകടകരമായ അവസ്ഥയിലെത്തിക്കുമെന്ന ആശങ്കളും നിലനിൽക്കുന്നുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more