1 GBP = 106.80

ജിസിഎസ്ഇ, എ-ലെവൽ പരീക്ഷകൾ വൈകിപ്പിക്കുന്നത് സംബന്ധിച്ച നടപടികളുമായി വിദ്യാഭ്യാസ വകുപ്പ്

ജിസിഎസ്ഇ, എ-ലെവൽ പരീക്ഷകൾ വൈകിപ്പിക്കുന്നത് സംബന്ധിച്ച നടപടികളുമായി വിദ്യാഭ്യാസ വകുപ്പ്

ലണ്ടൻ: കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് പഠനം മുടങ്ങിയ വിദ്യർത്ഥികൾക്ക് പരീക്ഷകൾക്ക് തയ്യാറാകാൻ കൂടുതൽ സമയം നൽകുന്നതിനുള്ള പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്. 2021 ലെ ജിസിഎസ്ഇ, എ-ലെവൽ പരീക്ഷകൾ എട്ടാഴ്ചയോളം വൈകിപ്പിക്കുന്നതിനുള്ള പദ്ധതികളാണ് ആലോചിക്കുന്നതെന്ന് വിദ്യാഭ്യാസ സെക്രട്ടറി ഗാവിൻ വില്യംസൺ പറഞ്ഞു.

മേയിൽ നിന്ന് ജൂലൈയിലേക്ക് പരീക്ഷകൾ മാറ്റാൻ കഴിയുമോ എന്നതിനെക്കുറിച്ച് ഒരു കൺസൾട്ടേഷൻ ആരംഭിച്ചതായി വിദ്യാഭ്യാസ സെക്രട്ടറി സ്ഥിരീകരിച്ചു. അങ്ങനെയാണെങ്കിൽ സ്കൂൾ അവധിക്കാലത്തായിരിക്കും ജിസിഎസ്ഇ എ ലെവൽ പരീക്ഷകൾ നടക്കുക.

കൊറോണ വൈറസ് ഭീതിയെത്തുടർന്ന് സ്‌കൂളുകൾ അടച്ചത് കാരണം അടുത്ത വേനൽക്കാലത്ത് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് മൂന്ന് മാസത്തെ ക്‌ളാസ്സുകളും, പരീക്ഷാ തയ്യാറെടുപ്പുകളുമാണ് നഷ്ടമായത്.
നഷ്ടപ്പെട്ട പഠനവുമായി ബന്ധപ്പെടാൻ കുട്ടികളെ സഹായിക്കുന്നതിനായി ഒരു ബില്യൺ പൗണ്ട് ഫണ്ട് സർക്കാർ പ്രഖ്യാപിച്ചിരുന്നു. വേനൽക്കാല അവധിക്കാലം മുമ്പ് എല്ലാ വിദ്യാർത്ഥികളും ക്ലാസിൽ ഒരു മാസം ചെലവഴിച്ചുവെന്ന് ഉറപ്പാക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടിരുന്നു. പ്രൈമറി സ്‌കൂൾ വിദ്യാർത്ഥികളിൽ ചില ഗ്രൂപ്പുകൾ സ്‌കൂളുകളിൽ എത്തിത്തുടങ്ങിയെങ്കിലും സെക്കൻഡറി സ്‌കൂൾ വിദ്യാർഥികൾ ഓണലൈൻ പഠനങ്ങളിൽ മാത്രമായി തുടരുകയാണ്.

ഒരു ബില്യൺ പൗണ്ട് പാക്കേജിന്റെ പ്രധാന ഘടകങ്ങളിലൊന്ന് ഏറ്റവും പിന്നാക്കം നിൽക്കുന്ന പശ്ചാത്തലത്തിലുള്ള കുട്ടികൾക്ക് പഠനത്തിന് അധിക പിന്തുണ ഉണ്ടെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ടോറി എംപി അലക് ഷെൽബ്രൂക്കിന്റെ ചോദ്യത്തിന് മറുപടിയായി ഇന്നലെ ഉച്ചതിരിഞ്ഞ് കോമൺസിൽ സംസാരിച്ച വില്യംസൺ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more