1 GBP = 106.30
breaking news

യുക്മ – മാഗ്നാവിഷൻ ടി വി സ്റ്റാർസിംഗർ സീസൺ 4 ജൂനിയർ സംപ്രേക്ഷണം ആരംഭിച്ചു………… ഇനി നമ്മുടെ സ്വീകരണ മുറികൾ കുട്ടിപ്പാട്ടുകാർ കയ്യടക്കും

യുക്മ – മാഗ്നാവിഷൻ ടി വി സ്റ്റാർസിംഗർ സീസൺ 4 ജൂനിയർ സംപ്രേക്ഷണം ആരംഭിച്ചു………… ഇനി നമ്മുടെ സ്വീകരണ മുറികൾ കുട്ടിപ്പാട്ടുകാർ കയ്യടക്കും
സെബാസ്റ്റ്യൻ മുത്തുപാറകുന്നേൽ 
(സ്റ്റാർസിംഗർ കോർഡിനേറ്റർ)
യൂറോപ്പ് മലയാളി സമൂഹത്തിന്റെ സംഗീതയാത്രയായി മാറിക്കഴിഞ്ഞ യുക്മ – മാഗ്നാവിഷൻ ടി വി സ്റ്റാർസിംഗർ സീസൺ 4 ജൂണിയറിന്റെ എപ്പിസോഡുകൾ സംപ്രേഷണം ആരംഭിച്ചു കഴിഞ്ഞു. ആദ്യ എപ്പിസോഡുകളിൽ ഓഡിഷൻ റൗണ്ട് ഗാനങ്ങളുടെ, സ്റ്റുഡിയോയിൽ നടത്തിയ ഏതാനും ഗാനങ്ങളാണ് സംപ്രേഷണം നടത്തുന്നത്.
എല്ലാ ശനിയാഴ്ചകളിലും വൈകുന്നേരം 8 മണിക്ക് മാഗ്നാവിഷൻ ടി വി യിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർസിംഗർ എപ്പിസോഡുകൾ തുടർന്നുവരുന്ന ഞായറാഴ്ചകളിൽ ഉച്ചയ്ക്ക് 12 മണിക്കും ബുധനാഴ്ചകളിൽ വൈകുന്നേരം 8 മണിക്കും വെള്ളിയാഴ്ചകളിൽ വൈകുന്നേരം 5:30 നും പു:നർ സംപ്രേഷണം ചെയ്യുന്നതാണ്.
ഇതാദ്യമായാണ് പതിനാറ് വയസ്സിന് താഴെ പ്രായമുള്ളവർക്കായി യുക്മ സ്റ്റാർസിംഗർ മത്സരം അണിയിച്ചൊരുക്കുന്നത്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പരിപാടിയുടെ ചിത്രീകരണത്തിലും സംപ്രേക്ഷണത്തിലും കാലതാമസം ഉണ്ടായിട്ടുണ്ട്. വൈകി എങ്കിലും ആവേശം ഒട്ടുംതന്നെ ചോർന്ന് പോകാത്തവിധം ആണ് ഓരോ എപ്പിസോഡുകളും തയ്യാർ ചെയ്തിട്ടുള്ളത്.
വാർത്തകൾ പരമാവധി ഷെയർ ചെയ്തു കൂടുതൽ സംഗീത പ്രേമികളിൽ എത്തിക്കുവാൻ വിനയപൂർവം അഭ്യർത്ഥിക്കുന്നു. യുക്മ – മാഗ്നാവിഷൻ സ്റ്റാർസിംഗർ സീസൺ 4 ജൂണിയറിന്റെ എപ്പിസോഡുകൾ കാണുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദർശിക്കുക

UUKMA Star Singer Auditions -Episode 1
First 10 contestants.

Posted by Magnavision TV on Friday, 1 May 2020

https://www.facebook.com/watch/live/?v=715743505846247&ref=watch_permalink

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more