1 GBP = 106.30
breaking news

കോവിഡിൽ മരണമടയുന്നവർക്കും മുഴുവൻ ഇൻഷുറൻസ് തുകയും ലഭിക്കും ; ദുരിതകാലത്തു മലയാളികളുടെ ആശ്വാസമായി മാറുന്ന അലൈഡ് നൽകുന്ന പോളിസികളിൽ നൂറു ശതമാനം വിശ്വാസ്യത , രോഗവും മരണവും ഉണ്ടായപ്പോൾ കൈപിടിക്കാൻ മറ്റാരും ഇല്ലായിരുന്നെന്നു പയസ് കുന്നശ്ശേരിയും ടിന്സിയും അമ്പിളിയും പറയുന്നത് ഇരുട്ടിൽ ഒറ്റപ്പെട്ടു പോയവരുടെ വേദനയോടെ

കോവിഡിൽ മരണമടയുന്നവർക്കും മുഴുവൻ ഇൻഷുറൻസ് തുകയും ലഭിക്കും ; ദുരിതകാലത്തു മലയാളികളുടെ ആശ്വാസമായി മാറുന്ന അലൈഡ് നൽകുന്ന പോളിസികളിൽ നൂറു ശതമാനം വിശ്വാസ്യത , രോഗവും മരണവും ഉണ്ടായപ്പോൾ കൈപിടിക്കാൻ മറ്റാരും ഇല്ലായിരുന്നെന്നു പയസ് കുന്നശ്ശേരിയും ടിന്സിയും അമ്പിളിയും പറയുന്നത് ഇരുട്ടിൽ ഒറ്റപ്പെട്ടു പോയവരുടെ വേദനയോടെ

പ്രത്യേക ലേഖകൻ 

കവൻട്രി : കോവിഡ് മരണങ്ങൾ വാ പിളർന്നെത്തിയപ്പോൾ ഏറ്റവും അധികം വേവലാതിയോടെ അംനൗഷണം എത്തിയത് ഇൻഷുറൻസ് കമ്പനികളിലേക്കാണ് . ക്യാൻസറും ഹൃദ്രോഗവും എല്ലാം കവർ ചെയ്യപ്പെട്ടിരുന്ന പോളിസികളിൽ കോവിഡ് എന്ന മഹാമാരി ഉൾപ്പെടാത്തതിനാൽ തങ്ങളുടെ പോളിസികൾ വെറും കടലാസുകളായി മാറുമോ എന്നതായിരുന്നു ഫോൺ സന്ദേശങ്ങളുടെ കാതൽ . പേമാരിയും വെള്ളപ്പൊക്കവും ഒക്കെ ഉണ്ടാകുമ്പോൾ പലവിധ കാരണങ്ങൾ പറഞ്ഞു വീടിനും കാറിനും ഒക്കെ സംരക്ഷണം നിക്ഷേധിക്കുന്ന ഇൻഷുറൻസ് കമ്പനികളുടെ പൊതുരീതിയാണ് കോവിഡ് മരണത്തെയും ഇൻഷുറൻസ് പരിരക്ഷയിൽ ഉൾപ്പെടുത്താൻ സാധിക്കുമോ എന്ന ആശങ്ക മലയാളി സമൂഹത്തിൽ സമ്മാനിച്ചത് . യുകെയിൽ മലയാളികൾക്കിടയിൽ ഏറെ പ്രശസ്തമായതും ഒന്നര പതിറ്റാണ്ടിന്റെ സേവന പാരമ്പര്യവും ഉള്ള അലൈഡ് ഇൻഷുറൻസിനെ തേടി എത്തിയതും സമാനമായ ഫോൺവിളികൾ തന്നെയാണ് . എന്നാൽ തങ്ങൾ വഴി എടുത്ത മുഴുവൻ പോളിസിക്കും ഇൻഷുറൻസ് സംരക്ഷണം ലഭിക്കും എന്ന ഉറപ്പാണ് ഇവർ നൽകുന്നത് . എന്നാൽ ഇത്തരം ഒരു ഉറപ്പു പല കമ്പനികളിൽ നിന്നും ലഭ്യമല്ല എന്നതും ശ്രെധേയമാണ് .
അപ്രതീക്ഷിതമായി ലോകമെങ്ങും കോവിഡ് മൂലം പതിനായിരക്കണക്കിന് ആളുകൾക്ക് ഇൻഷുറൻസ് ക്ലൈം നൽകേണ്ടി കമ്പനികൾ പുതിയ പോളിസികളിൽ കോവിഡ് കൂടി ഉൾപ്പെടുത്തിയും സംരക്ഷണം ഉറപ്പു നൽകുന്നുണ്ട് . ഇന്ത്യയിൽ ഡൽഹി സർഗക്കാരും മറ്റും ആരോഗ്യപ്രവർത്തകർക്കു ചികിത്സക്കിടയിൽ മരണം സംഭവിച്ചാൽ ഒരു കോടി രൂപ വരെ സഹായം വാഗ്ദാനം ചെയ്‌തെങ്കിലും യുകെ ഉൾപ്പെടുന്ന പടിഞ്ഞാറൻ രാജ്യങ്ങളിൽ ഇത്തരം സഹായ വാഗ്ദാനങ്ങൾ പ്രതീക്ഷിക്കുക വിഡ്ഢിത്തമായിരിക്കും . ഇക്കാരണത്താൽ തന്നെ യുകെ മലയാളികളായ ഡോക്ടർമാരും നേഴ്സുമാരും ഒക്കെ റിസ്ക് എടുത്തു ജോലി ചെയ്യുന്ന സാഹചര്യത്തിൽ ഇൻഷുറൻസ് കമ്പനികൾ നൽകുന്ന പ്രത്യേക പരിരക്ഷ വേണ്ടെന്നു വയ്ക്കരുത് എന്നാണ് വിപണി വിദഗ്ധരുടെയും ഉപദേശം . ഇതിനകം അറുപതോളം വിലപ്പെട്ട ജീവനുകൾ നഷ്ട്ടമായ എൻഎച്എസ് അവർക്കായി ചെയ്യുന്നത് ഈ മാസം 28 നു ഒരു മിനിട്ടു നേരത്തെ മൗന പ്രാർത്ഥന മാത്രമാണ് . എന്നാൽ അവാര്ഡുയൊക്കെ ഉറ്റവരുടെയും കുടുംബത്തിന്റെയും കാര്യം വരുമ്പോൾ എൻഎച്എസും സർക്കാരും കണ്ണടയ്ക്കുകയാണ് .
ഒടുവിൽ കുടിയേറ്റക്കാരായവരുടെ കാര്യത്തിൽ അതാതു സമൂഹങ്ങളാണ് ജോലിക്കിടയിൽ മരിച്ച ജീവനക്കാരുടെ കുടുംബങ്ങളുടെ ആശ്രയമായി രംഗത്ത് എത്തുന്നത് .കെയറർ ആയി ജോലി ചെയ്തിരുന്ന മലയാളി യുവാവ് കോവിഡ് മൂലം മരിക്കാനിടയപ്പോൾ ദിവസങ്ങൾക്കൊണ്ടു കുടുംബത്തിന് കൈത്താങ്ങാകാൻ മലയാളി സമൂഹത്തിനായി . പീറ്റർബറോക്കടുത്ത കിങ്‌സ്‌ലിയിൽ തമിഴ് വംശജയായ നേഴ്സ് ഗുരുതരാവസ്ഥയിൽ കിടക്കവേ ‘അമ്മ കോവിഡ് മൂലം മരിച്ചപ്പോൾ കുടുംബത്തെ സഹായിക്കാൻ മലയാളികൾ അടക്കമുള്ളവരാണ് രംഗത്തെത്തിയത് . ‘അമ്മ മരിച്ചു കിടക്കുന്ന വിവരം നേഴ്സായ മകൾ ഇനിയും അറിഞ്ഞിട്ടില്ല . ലിങ്കണിൽ മരിച്ച ഫിലിപ്പിനോ നേഴ്‌സിന്റെ കുടുംബത്തിന് വേണ്ടിയും യുകെയിലെ ഫിലിപ്പീൻസുകാർ സഹായഹസ്തവുമായി രംഗത്തുണ്ട് . എന്നാൽ ഇവരൊന്നും ഇൻഷുറൻസ് സംരക്ഷണം എടുത്തിരുന്നില്ലെന്നാണ് ലഭ്യമായ വിവരം . ഇവരുടെയൊക്കെ കാര്യത്തിൽ സർക്കാർ പുറം തിരിഞ്ഞു നിന്നപ്പോൾ സഹോദരങ്ങളെ പോലെ കൈപിടിക്കാൻ എത്തിയ സാമൂഹ്യ പ്രവർത്തകർ ഇല്ലായിരുന്നെങ്കിൽ ആ കുടുംബങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ എന്ത് എന്ന ചോദ്യം ആലോചിക്കാൻ പോലും കഴിയാത്തതാണ് . എന്നാൽ ഇത്തരം അവസ്ഥകൾ നേരിട്ട അനേകം മലയാളികൾ യുകെയിലുണ്ട് .
രോഗവും മരണവും കൂട്ടിനു എത്തിയപ്പോൾ ആരും ഇല്ലാതെ ഒറ്റപ്പെട്ടു പോയ മലയാളി കുടുംബങ്ങൾ . പൊതുവെ ക്യാൻസർ പോലെയുള്ള മാരക രോഗങ്ങൾ പിടിപെട്ടാൽ ആ വിവരം തന്നെ പുറത്തു പറയാൻ മിക്കവർക്കും മടിയാണ് . സഹതാപം നിറഞ്ഞ നോട്ടവും വാക്കുകളും നേരിടേണ്ടി വരുന്ന രോഗിയുടെ അവസ്ഥ അതനുഭവിച്ചവർക്കേ മനസിലാകൂ . എന്നാൽ ധൈര്യമായിരിക്കു , ചികിത്സകൾ നേരെയാകും എന്നൊരു ഉറപ്പുനൽകുന്ന പോസിറ്റീവ് ചിന്തകൾ പങ്കുവയ്ക്കാൻ ഇപ്പോഴും മിക്കവർക്കും സാധിക്കാറില്ല . ഇത്തരത്തിൽ ജീവിതത്തിലെ ഇരുട്ടുനിറഞ്ഞ വഴികളിലൂടെ യാത്ര നടത്തിയ മൂന്നു മലയാളി കുടുംബങ്ങൾ തങ്ങളുടെ അവസ്ഥ വിവരിക്കുന്നത് നെഞ്ചിൽ തറയ്ക്കുന്ന വാക്കുകളിലൂടെയാണ് . ഇതിൽ മാഞ്ചസ്റ്ററിലെ ലീയിൽ താമസിക്കുന്ന അമ്പിളിയുടെ കാര്യത്തിൽ ദൈവത്തിന്റെ നേരിട്ട് ഇടപെടൽ ഉണ്ടായ വിധത്തിലാണ് അത്ഭുതകരമായി അലൈഡ് നൽകിയ ഇൻഷുറൻസ് കുടുംബത്തിന്റെ താങ്ങായി മാറിയത് .അമ്പിളിയുടെ ഭർത്താവ് മരിക്കുന്നതിന് രണ്ടു നാൾ മുൻപാണ് ഇൻഷുറൻസ് സംരക്ഷണം എടുത്തത് . ഇതിന്റെ ആദ്യ ഗഡു പോളിസി പോലും അടച്ചിരുന്നില്ല . ഭർത്താവിന് ഇങ്ങനെ ഒരു ബുദ്ധി തോന്നിയിരുന്നു എന്ന് അമ്പിളി പോലും പിന്നീടാണ് അറിയുന്നത് . ഒട്ടും വത്യസ്ഥമല്ല ബസ്സിങ്സ്റ്റോക്കിലെ പയസ് കുന്നശ്ശേരിയുടെയും കവൻട്രിയിലെ ടിൻസി റെജിയുടെയും അവസ്ഥയും ജോലിക്കു പോലും പോകാൻ കഴിയില്ല എന്ന അവസ്ഥയിലാണ് ഈ കുടുംബങ്ങൾക്കും ഇൻഷുറൻസ് സംരക്ഷണം തണലായി മാറുന്നത് . അത്തരമൊരു തീരുമാനം ജീവിതത്തിൽ ഉണ്ടായിരുന്നില്ലെങ്കിൽ ഇന്ന് തങ്ങളുടെ ജീവിതം എങ്ങനെ ആയേനെ എന്നാണ് ഈ കുടുംബങ്ങൾ ഞെട്ടലോടെ ഇപ്പോൾ സ്വയം ചോദിക്കുന്നതും .

”മരണം ജോസിയെ തട്ടിയെടുത്തെങ്കിലും ദൈവം ഞങ്ങൾക്കൊപ്പം നില്ക്കാൻ കരുണ കാട്ടി”

ഞാൻ അമ്പിളി. മാഞ്ചെസ്റ്റെറിനടുത് ലീ എന്ന സ്ഥലത് താമസിയ്ക്കുന്നു. എന്റെ ഭർത്താവ് ജോസ്സി (ജോസ്സി എബ്രഹാം) ഹാർട്ട് അറ്റാക്ക് വന്ന് ഞങ്ങളെ വിട്ടു പോയത് . എന്തു ചെയ്യണമെന്ന് അറിയാതെ പകച്ചു നിന്ന ദിവസന്തങ്ങളായിരുന്നു പിന്നീട് . .മോർട്ടഗേജ് , കൗൺസിൽ ടാക്സ് , മറ്റു ചിലവുകൾ എന്നിങ്ങനെ ഒത്തിരി കാ ര്യങ്ങൾക്ക് എന്റെ മുന്നിൽ ഉത്തരമില്ലായിരുന്നു.. ആരോട് കൈനീട്ടും എന്നത് മനസ്സിൽ ഭയമായി നിറഞ്ഞു . ഈ ഘട്ടത്തിൽ ആകെ ഉണ്ടായിരുന്ന ധൈര്യം അലൈഡ് വഴി എടുത്ത ഒരു ലൈഫ് ഇൻഷുറൻസ് ആയിരുന്നു.

എല്ലാ മെഡിക്കൽ കണ്ടിഷൻസും കൃത്യമായി രേഖപ്പെടുത്തിയതിനാൽ പോളിസി അപ്പ്രൂവ് ചെയ്തപ്പോൾ പ്രീമിയം പറഞ്ഞിരുന്നതിനേക്കാൾ കുറച്ചു കൂടിയിരുന്നു. പോളിസി തുടങ്ങി വെറും രണ്ടു ദിവസത്തിനുള്ളിലാണ് അത് സംഭവിച്ചത്‌. ആദ്യത്തെ മാസത്തെ പ്രീമിയം പോലും ഞങ്ങൾ അടച്ചിരുന്നില്ല.

ഒരു വിൽ എഴുതാൻ ഇരിയ്കവേയാണ് ജോസ്സി ആകസ്മികമായി എന്നെയും കുട്ടികളെയും വേര്പിരിഞ്ഞ പോയത്. അലൈഡിന്റെ സഹായം എന്നും ഞാനും മക്കളും ജീവനുള്ള കാലത്തോളം നന്ദിയോടെ ഓർക്കും. ഇൻഷുറൻസ് നേടിത്തന്ന കാര്യത്തിൽ മാത്രമല്ല, പ്രൊബറ്റ്കോർട്ടിൽ നിന്നും ഗ്രാൻഡ് ഓഫ് പ്രൊബറ്റ് നെടുകയെന്ന വലിയ കടമ്പ അവരുടെ സഹായം ഇല്ലായിരുന്നെങ്കിൽ എങ്ങനെ ചെയ്യുമായിരുന്നുവെന്ന് എനിയ്ക്ക് ഓർക്കാൻ കൂടെ കഴിയില്ല. ഒരു ഓൺലൈൻ കമ്പനി വഴി ഞാൻ ഇൻഷുറൻസ് എടുത്തിരുന്നെങ്കിൽ എന്നെ ആരും സഹായിയ്ക്കുമായിരുന്നില്ല. അതുകൊണ്ടു തന്നെ ഞാൻ അലൈഡിനെ ഏതൊരാളോടും സന്തോഷത്തോടെയേ റെക്കമെന്റ് ചെയ്യൂ .
ഇപ്പോൾ ദൈവം ഞങ്ങൾക്കു തന്ന ദാനമായ കുട്ടികളെയും സ്‌നേഹിച്ചു അവരുടെ പഠന കാര്യങ്ങളും നോക്കി കഴിയുന്നു.ഞങ്ങൾ അല്ലലില്ലാതെ കഴിയുന്നത് ജോസിയുടെ ആത്മാവും സന്തോഷത്തോടെ കാണുന്നുണ്ടായിരിക്കും .

”ഒരാൾക്കും മാരകമായ അസുഖം ഉണ്ടാകല്ലേ , ജോലി ചെയ്യാൻ പറ്റാതായാൽ മുന്നിൽ വേറെയെന്തുണ്ട് വഴി ?”

ജീവിതത്തിലെ ഏറ്റവും വേദന നിറഞ്ഞ ഒരു കാലഘട്ടം നീന്തിക്കയറിയിരിക്കുകയാണ് കവൻട്രിയിലെ ടിൻസി റെജി . കവൻട്രി യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ സ്റ്റാഫ് നേഴ്സ് ആയിരുന്ന ടിൻസി ഇപ്പോൾ ഏറെക്കാലമായി ജോലിക്കു പോകുന്നില്ല . രോഗം കഠിനമായ അവസ്ഥയിൽ എത്തിയപ്പോൾ ജോലി ഉപേക്ഷിക്കാൻ സഹായകമായത് അലൈഡ് നൽകിയ ഇൻഷുറൻസ് പോളിസിയുടെ സംരക്ഷണമാണ് . വലിയൊരു തുക ക്ലൈം ചെയ്തു ലഭിച്ച ടിൻസി ഇപ്പോൾ കുട്ടികളുടെ കാര്യത്തിലാണ് കൂടുതൽ ശ്രദ്ധ നൽകുന്നത് . ” ജീവിതത്തിൽ ഒരാൾക്ക് പോലും എന്റെ അവസ്ഥ ഉണ്ടാകരുത് എന്നാണ് ആഗ്രഹം . ജോലി നഷ്ടമാകുന്ന ഒരു അവസ്ഥ , അത് അനുഭവിക്കുന്നവർക്കേ അറിയൂ . മാനസികമായും സാമ്പത്തികമായും തളർന്നു പോകുന്ന ദുരന്തകാലം . ഈ ഘട്ടത്തിലാണ് അലൈഡ് എനിക്ക് സഹായമായി മാറിയത് . ഒരു ഫോം പൂരിപ്പിക്കുന്നതു മാത്രമേ എനിക്ക് ചെയ്യേണ്ടി വന്നുള്ളൂ . എന്റെ അനുഭവത്തിൽ ഒരു ക്രിട്ടിക്കൽ കെയർ ഇൻഷുറൻസ് ഏതൊരാൾക്കും യുകെയിൽ ഒഴിവാക്കാനാകാത്തതാണ് . പക്ഷെ അത് ആരുടെ എങ്കിലും കയ്യിൽ നിന്നാകട്ടെ എന്ന ചിന്തയും വേണ്ട . നമുക്കു അറിയുന്ന ഒരാൾ ഉണ്ടെങ്കിൽ അതല്ലേ നല്ലതു . ആവശ്യം വരുമ്പോൾ അവരെ നേരിട്ട് വിളിക്കാമല്ലോ . പ്രവർത്തന പരിചയവും പ്രൊഫഷണലിസവും ഉള്ള അലൈഡ് പോലെയുള്ള സ്ഥാപനങ്ങൾ നമുക്കൊക്കെ ജീവിതത്തിൽ ഒരു കരുതൽ കൂടിയാണ് നൽകുന്നത് എന്ന് പറയാതെ വയ്യ , എന്റെ അനുഭവം എന്നെ അതാണ് പഠിപ്പിച്ചത് . നിങ്ങൾക്കു ഏതൊരാൾക്കും ഈ സ്ഥാപനത്തെ വിശ്വസിക്കാം എന്നാണ് എന്റെ അനുഭവം .”

”ജീവിതത്തിൽ പ്രയാസം എപ്പോൾ വേണമെങ്കിലും വരാം , ഒരു കരുതൽ വേണമെന്ന് ഞങ്ങൾ പഠിച്ചത് സ്വന്തം ജീവിതത്തിലൂടെ ”

ബേസിംഗ് സ്റ്റോക്കിൽ താമസിക്കുന്ന കോട്ടയം കടുത്തുരുത്തി സ്വദേശിയും , കോട്ടയം അതിരൂപതയുടെ ആദ്യ മെത്രപ്പോലീത്ത ആയിരുന്ന മാർ കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്റെ സഹോദര പുത്രനുമായ പയസ് കുന്നശേരിയും , ഭാര്യ റിനിയും പറയുന്നതിങ്ങനെ .

“ഞങ്ങൾ ആദ്യം വീട് മേടിച്ചപ്പോൾ എച്ച് . എസ് . ബി. സി . ബാങ്കിൽ നിന്നാണ് മോർട്ഗേജ് എടുത്തത് , പിന്നീടാണ് ഞങ്ങൾ ലൈഫ് ഇൻഷുറൻസിനെക്കുറിച്ചും സീരിയസ് ഇൽനെസ് കവറിനെക്കുറിച്ചും ചിന്തിക്കുന്നതും അലൈഡിനെ കുറിച്ച് അറിഞ്ഞതും . ടെലിഫോണിൽ ബന്ധപെട്ടപ്പോൾ തന്നെ വളരെ സുതാര്യമായി അലൈഡിന്റെ കൺസൾട്ടന്റ് വിപണിയിൽ ലഭ്യമായ എല്ലാ പോളിസികളെക്കുറിച്ചും വളരെ വിശദമായി മലയാളത്തിൽ തന്നെ ഞങ്ങൾക്ക് പറഞ്ഞു തന്നു .ലൈഫ് കവറിനെക്കുറിച്ചും , ക്രിട്ടിക്കൽ ഇൽനെസ് കവർ എന്താണെന്നും , ഏതൊക്കെ അവസരങ്ങളിലാണ് ഇത് പേ ഔട്ട് ആകുന്നത് എന്നുൾപ്പടെ ഉള്ള വളരെ വിശദമായി കാര്യങ്ങൾ പറഞ്ഞു തന്നു . ലൈഫ് കവറും , ക്രിട്ടിക്കൽ ഇൽനെസ്സ് കവറും എടുക്കുമ്പോൾ എന്തൊക്കെ വിവരങ്ങളാണ് നൽകേണ്ടത് എന്ന്, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ന് പറഞ്ഞു തരികയും , ആപ്പ്ളിക്കേഷൻ സബ്മിറ്റ് ചെയ്യുന്നതിന് വേണ്ടി യുള്ള എല്ലാ വിവരങ്ങളും സമയമെടുത്ത് ചോദിച്ചു മനസിലാക്കുകയും അവയെല്ലാം അപേക്ഷയിൽ ഉൾപ്പെടുത്തുകയും ചെയ്തു .പിന്നീട് ഞങ്ങൾക്ക് ഏറ്റവും അനുയോജ്യമായ കവർ അഡ്വൈസ്‌ ചെയ്യുകയും ചെയ്തു . ഇൻഷുറൻസ്‌ കമ്പനികളും , വിപണിയിലും ഉണ്ടാകുന്ന അപ്‌ഡേറ്റുകൾ ഞങ്ങളെ സമയാസമയം അറിയിക്കുകയും ചെയ്തിരുന്നു . പിന്നീട് ഈ അടുത്തു ഞങ്ങൾക്ക് ജീവിതത്തിൽ ഒരു പ്രതിസന്ധി ഘട്ടത്തിൽ ഒരു ക്ലെയിം ചെയ്യേണ്ടതായ സാഹചര്യം ഉണ്ടായി . ഈ സമയത്താണ് അലൈഡിന്റെ അഡ്വൈസർ ഞങ്ങൾക്ക് അന്ന് നൽകിയ ഉപദേശവും എടുത്ത സീരിയസ് ഇൽനെസ്സ് കവറും എത്രത്തോളം ജീവിതത്തിൽ ഉപകാരപ്രദമായി എന്ന് മനസിലായത് .ക്ലെയിം ചെയ്തു കഴിഞ്ഞുള്ള മുഴുവൻ പേപ്പർ വർക്കുകളിലും , പണം കിട്ടുന്നത് വരെയും പിന്നീടും പ്രൊഫെഷനലായി എന്നാൽ മലയാളി സ്ഥാപനം എന്ന നിലയിൽ വേണ്ട എല്ലാ പിന്തുണയും നൽകിയ അലൈഡിനെയും അവരുടെ അഡ്വൈസേഴ്സിനെയും ഞങ്ങൾ കുന്നശേരി കുടുംബം നന്ദിയോടെ സ്മരിക്കുകയാണ് .അത് കൊണ്ട് തന്നെ എന്റെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമൊക്കെ കണ്ണടച്ച് ഞങ്ങൾ അവരെ റെക്കമെന്റ് ചെയ്യുകയും ചെയ്യുന്നു , അലൈഡിന് ഒരിക്കൽ കൂടി നന്ദി എല്ലാ ആശംസകളും .”
സ്നേഹപൂർവ്വം , പയസ് കുന്നശ്ശേരി & റിനി പയസ്

ഇൻഷുറൻസ് കൃത്യത ഉറപ്പു വരുത്താനും മികച്ച പോളിസികളെക്കുറിച്ച് അറിയാനും ഇവിടെ ക്ലിക്ക് ചെയ്യക

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more