1 GBP = 106.22

രുചിയൂറും “കടായി പനീർ” തയ്യാറാക്കുന്ന വിധം

രുചിയൂറും “കടായി പനീർ” തയ്യാറാക്കുന്ന വിധം

സണ്ണിമോൻ പി മത്തായി

ഉത്തരേന്ത്യൻ വിഭവമായ കടായി പനീർ തയ്യാറാക്കുന്ന വിധം

ചേരുവകള്‍

പനീര്‍ -250 ഗ്രാം

സബോള -1 എണ്ണം (ചെറിയ ഡൈസ് ആയി മുറിച്ചത്)

ക്യപ്‌സികം -1 എണ്ണം (ചെറിയ ഡൈസ് ആയി മുറിച്ചത്)

തക്കാളി – 2 എണ്ണം (പ്യുരീ ആക്കിയത് )

ക്രീം -100 എം.എല്‍

ജീരകം -1 ടീസ്പൂണ്‍

മല്ലിപ്പൊടി -2 ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി -1 ടീസ്പൂണ്‍

ചില്ലി പൗഡര്‍ -1 ടീസ്പൂണ്‍

ഓയില്‍ -കുക്കിങ്ങിന് ആവശ്യത്തിന്

കസ്തുരിമേത്തി – 1 നുള്ള്

പാചകം ചെയ്യുന്ന വിധം

പനീര്‍ ചെറിയ ക്യുബ്‌സ് ആയി മുറിച്ചു ചെറിയ തീയില്‍ ഗോള്‍ഡന്‍ ബ്രൗണ്‍ നിറത്തില്‍ വറത്തു കോരുക. ഒരു പാനില്‍ ഓയില്‍ ചൂടാക്കി അതില്‍ ജീരകം പൊട്ടിച്ചെടുക്കുക. ഇതിലേക്ക് സബോള ചേര്‍ത്ത് വഴറ്റുക. സബോള ഗോള്‍ഡന്‍ ബ്രൗണ്‍ ആയിക്കഴിയുമ്പോള്‍ ക്യപ്‌സികം ചേര്‍ത്ത് 2-3 മിനിറ്റ് കൂടി വഴറ്റുക. ഇതിലേക്ക് മിക്‌സിയില്‍ അടിച്ചു വെച്ചിരിക്കുന്ന ടൊമാറ്റോ പ്യുരീ ചേര്‍ത്ത് വീണ്ടും നന്നായി വഴറ്റി എടുക്കുക. പച്ചക്കറികള്‍ എല്ലാം കൂക്കായി കഴിയുമ്പോള്‍ മഞ്ഞള്‍ പൊടി, മല്ലിപ്പൊടി, മുളക്‌പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്തു മസാലയുടെ പച്ച മണം മാറി ഓയില്‍ വലിഞ്ഞു വരുമ്പോള്‍ ക്രീം ചേര്‍ത്തിളക്കുക. ചെറുതായി തിളച്ചു തുടങ്ങുമ്പോള്‍ വറത്തു വെച്ചിരിക്കുന്ന പനീര്‍ ചേര്‍ത്ത് അടച്ചു വച്ച് 2-3 മിനിറ്റ് ചൂടാക്കുക. പനീറും ഗ്രേവിയും കൂടി നന്നായി ചേര്‍ന്ന് വരുമ്പോള്‍ അല്‍പ്പം കസ്തുരി മേത്തി കൊണ്ട് ഗാര്‍ണിഷ് ചെയ്ത് ചൂടോടെ ചപ്പാത്തി/നാന്‍/പുലാവ് റൈസ് എന്നിവക്കൊപ്പം വിളമ്പുക.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more