1 GBP = 106.75
breaking news

ഓ ഇ ടി സ്കോർ ബിയിൽ നിന്ന് സി പ്ലസിലേക്ക്; കൂടുതൽ നേഴ്‌സുമാർക്ക് അവസരമൊരുക്കി എൻ എം സി

ഓ ഇ ടി സ്കോർ ബിയിൽ നിന്ന് സി പ്ലസിലേക്ക്; കൂടുതൽ നേഴ്‌സുമാർക്ക് അവസരമൊരുക്കി എൻ എം സി

ലണ്ടൻ: ബ്രിട്ടനിലേക്ക് ജോലി തേടിയെത്തുന്ന മലയാളികൾ അടക്കമുള്ള നേഴ്‌സുമാർക്ക് കൂടുതൽ അവസരങ്ങളൊരുങ്ങുന്നു. ഓ ഇ ടി റൈറ്റിങ് സ്‌കോർ ബി (350 – 440 ) വേണ്ടിടത്ത് ഇനി സി പ്ലസ്(300-340) നേടിയാൽ മതിയാകും. എന്നാൽ ഇത് സംബന്ധിച്ച് നൽകിയ നിർദ്ദേശങ്ങൾ നവംബർ 27 ന് ചേരുന്ന എൻ എം സി ബോർഡാകും തീരുമാനങ്ങൾ പ്രാവർത്തികമാക്കുക. പുതിയ മാറ്റം അനുസരിച്ച് ഒക്യുപേഷണല്‍ ഇംഗ്ലീഷ് ടെസ്റ്റി (ഒഇടി) ല്‍ എല്ലാവരും തുടര്‍ച്ചയായി തോല്‍ക്കുന്ന റൈറ്റിംഗിന് സിപ്ലസ് നേടിയാല്‍ മതിയാകും. ലിസണിംഗ്, റീഡിങ്, സ്പീക്കിംഗ് എന്നിവയ്ക്ക് നിലവിലുള്ള ബി ഗ്രേഡ് തുടരുമ്പോള്‍ റൈറ്റിംഗിന് സിപ്ലസ് മതിയാകും. നേരത്തെ ഐ ഇ എൽ ടി എസ് റൈറ്റിംഗ് സ്‌കോർ ബാൻഡ് 7 നിന്നും 6.5 ആയി കുറച്ചതു പോലെ ഇപ്പോള്‍ ഒഇടി റൈറ്റിംഗ് സ്‌കോറിലും ഇളവു വരുത്തിയിരിക്കുകയാണ് എന്‍എംസി.

കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ ഒഇടി എഴുതിയപ്പോള്‍ റൈറ്റിംഗിനു മാത്രം സി പ്ലസ് കിട്ടിയതുകൊണ്ട് ബ്രിട്ടനിലേക്ക് എത്താന്‍ സാധിക്കാതെ പോയവര്‍ക്കും പുതിയ നിയമം പ്രാബല്യത്തിലാകുമ്പോൾ അപേക്ഷിക്കാവുന്നതാണ്. നിലവിൽ ബ്രിട്ടനിലെ എൻ എച്ച് എസ് ട്രസ്റ്റുകളിൽ നിരവധി ഒഴിവുകളാണ് നേഴ്സിംഗ് മേഖലയിൽ ഉള്ളത്. നിരവധി ട്രസ്റ്റുകൾ ഇന്ത്യയിലും മറ്റ് വിദേശ രാജ്യങ്ങളിലുമായി നേരിട്ടെത്തി റിക്രൂട്ട്മെന്റുകൾ നടത്തുന്നുണ്ട്. വിമാനടിക്കറ്റും മറ്റ് ചിലവുകളുമടക്കമാണ് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് നൽകുന്നത്.

കേരളത്തിൽ കൊച്ചി കേന്ദ്രീകരിച്ചാണ് കൂടുതലും റിക്രൂട്ട്മെന്റുകൾ നടക്കുന്നത്. പുതിയ നിയമം പ്രാബല്യത്തിലാകുന്നതോടെ യുകെയിൽ ജോലി സ്വപ്നം കണ്ടു കഴിയുന്ന ആയിരക്കണക്കിന് നേഴ്‌സുമാർക്ക് അവസരമൊരുങ്ങും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more