- ‘ജനം പ്രതീക്ഷിച്ച ശൈലിയല്ല സുരേഷ് ഗോപിയുടേത്, വിമർശിക്കുന്നവരെ ചീത്ത വിളിക്കുന്നത് രാഷ്രീയക്കാരന് ചേർന്നതല്ല’: കെ മുരളീധരൻ
- തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 2228 കോടി രൂപ അനുവദിച്ചു
- ‘ആളുകളെ കൊള്ളയടിച്ച സംഭവമായിട്ടും നടപടിയെടുക്കാന്‍ വൈകുന്നത് എന്തുകൊണ്ട്?’ ; കരുവന്നൂര്‍ കേസില്‍ പൊലീസിനെ വിമര്‍ശിച്ച് ഹൈക്കോടതി
- കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ പുതിയ കഴകക്കാരന്; തസ്തികയിലേക്ക് ഈഴവ ഉദ്യോഗാര്‍ഥി, അഡ്വൈസ് മെമ്മോ അയച്ചു
- ‘മയക്കുമരുന്നുകളുടെ മറവില്‍ മദ്യഷാപ്പുകളെ മാന്യവല്‍ക്കരിക്കുന്നു’; മദ്യനയത്തിനെതിരെ വിമര്‍ശനവുമായി കെസിബിസി
- പത്തനംതിട്ടയിൽ കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി കുറ്റക്കാരനെന്ന് കോടതി
- തിരുവനന്തപുരത്ത് സിനിമ പ്രവര്‍ത്തകരില്‍ നിന്ന് കഞ്ചാവ് പിടിച്ചു
ഞാനുറങ്ങുമ്പോൾ എൻ അരികിൽ കാത്തിരിക്കും താതൻ….. യുകെ മലയാളി അനിറ്റ് ബെന്നി പാടി അഭിനയിക്കുന്നു!
- Sep 27, 2019

സ്വർഗ്ഗസ്ഥനായ നമ്മുടെ സ്നേഹപിതാവ് എപ്പോഴും നമ്മുടെ കൂടെ ഉണ്ട്. എപ്പോഴും നമ്മെ തേജസുകൊണ്ടു നിറക്കുന്നു. പിതാവും നമ്മളും തമ്മിലുള്ള ആത്മബന്ധത്തിൽ ആത്മബലം തരുന്നു. ഉറങ്ങുമ്പോളും ഉണരുമ്പോളും പിതാവായ ദൈവം നമ്മുടെ അരികിൽ ഇരിക്കുന്നു. കേൾക്കു, അനീറ്റ് പാടിയ ഭക്തിഗാനം ആസ്വദിക്കൂ, ആത്മീയനിർവൃതി അടയു.
ഇന്നലേ യൂട്യൂബിൽ റിലീസ് ചെയ്ത ഈ ആൽബത്തിന്റെ സംവിധാനം ചെയ്തിരിക്കുന്നത് സിയോൺ ക്ലാസ്സിസിന്റെ ഡയറക്ടർ, ശ്രീ ജിനോ കുന്നുംപുറത്ത് ആണ്. സിയോൺ ക്ലാസ്സിസിന്റെ ബാനറിൽ മ്യൂസിക് ബാങ്ക് എന്ന സീരിയലിലെ എട്ടാമത്തെ ക്രിസ്റ്റീയഗാനമാണിത്. ഈ ഗാനം ആലപിക്കുന്നതും ഈ വിഡിയോയിൽ മെയിൻ റോൾ ചെയ്യുന്നതും യുകെയിലെ കാർഡിഫിൽ താമസിക്കുന്ന ബെന്നി അഗസ്റ്റിൻറെയും റേസിയുടെയും രണ്ടു മക്കളിൽ മൂത്ത പുത്രിയായ , അനിറ്റ് ബെന്നി ആണ്. ഇളയ സഹോദരി അനീഷ. അനിറ്റ് യുകെയിലെ വളർന്നുവരുന്ന യുവതലമുറയിലെ ഒരു കലാകാരിയാണ്. യുകെയിലെ യുക്മയുടെയും മറ്റ് പല കലാവേദികളിലും അനിറ്റ് അഭിനയ -സംഗീതമേഖലയിൽ തന്റേതായ കഴിവ് തെളിയിച്ചിട്ടുണ്ട്. അനിറ്റ് ഇപ്പോൾ സ്വാൻസീ യൂണിവേഴ്സിറ്റിയിൽ ഒന്നാം വർഷ വിദ്യാർത്ഥിനിയാണ്. ഭാവിയിൽ ഒരു ചാറ്റേർഡ് അക്കൗണ്ടന്റ് ആകാനാണ് താൽപര്യം. സഹോദരി അനിഷയും ഒരു നല്ല പാട്ടുകാരിയാണ്. അനിഷ യുക്മ വെയിൽസ് റീജിയന്റെ 2014 ലെ കലാതിലകമായിരുന്നു. രണ്ടുപേരും പള്ളിയിൽ പാട്ട് പാടാറുണ്ട്.
തൊടുപുഴക്കടുത്ത് പുറപ്പുഴ ഗ്രാമത്തിൽ കുന്നുംപുറത്ത് ജോസ് മാത്യു-മേരി ദമ്പതികളുടെ നാലു മക്കളിൽ മൂന്നാമനാണ് ജിനോ. 2000 നവംബർ രണ്ടിന് ജിനോയുടെ ആദ്യ ഭക്തിഗാന സമാഹാരം, ‘സീയോൺ’ കേരളത്തിലെ പ്രഗത്ഭരായ പല പാട്ടുകാരെയും അണിനിരത്തി പുറത്തിറങ്ങി. എം.ജി ശ്രീകുമാറിന്റെ ശബ്ദത്താൽ ശ്രദ്ധേയമായ ‘ആ വിരൽ തുമ്പോന്നു തൊട്ടാൽ…’എന്ന് തുടങ്ങുന്ന ഗാനം അടങ്ങിയ ‘പിതാവ്’, 2006ൽ പുറത്തിറങ്ങിയ ‘കർത്താവ്’… ആ ലിസ്റ്റ് നീളുകയാണ്. ഇതിനിടയിൽ ‘സീയോൻ ക്ലാസിക്’ എന്ന പേരിൽ സംഗീത കമ്പനിക്കും ജിനോ രൂപംകൊടുത്തു
‘ഗോഡ്’ എന്ന് 100-ാമത്തെ ക്രിസ്തീയ ഭക്തിഗാനആൽബത്തിന് ജയചന്ദ്രൻ ഈണമിടുന്നതും ആദ്യമായാണ്. ഒ.എൻ.വിയും ബിച്ചു തിരുമലയും കൈതപ്രവും പൂവച്ചൽ ഖാദറുമുൾപ്പെടെ മലയാള ചലച്ചിത്രഗാനരംഗത്തെ കുലപതികളാണ് ഗോഡിനു വേണ്ടി കവിത തുളുമ്പുന്ന വരികൾ ഒരുക്കിയിരിക്കുന്നത്. ശ്രേയ ഘോഷാൽ, ചിത്ര, സുജാത, ശ്വേത മോഹൻ, റിമി ടോമി, മധു ബാലകൃഷ്ണൻ, കെസ്റ്റർ എന്നിവരുൾപ്പെട്ട വൻ ഗായകനിരയും ‘ഗോഡി’ൽ ഭാഗഭാക്കുകളായി. ശ്രേയ ജയദീപ് എന്ന കൊച്ചുഗായിക ആലപിച്ച’മേലെ മാനത്തെ ഈശോയെ…’ എന്ന ഗാനം യുട്യൂബിൽ ഹിറ്റാണ്.
ജിനോ കുന്നുംപുറത്തിന്റെ പുതിയ സംരംഭമാണ് മ്യൂസിക് ബാങ്ക്. ഇതിൽ പുതുമുഖങ്ങളായിട്ടുള്ള സംഗീതപ്രതിഭകളെ സംഗീതരംഗത്തു ഇൻട്രൊഡ്യൂസ് ചെയ്യുന്നു. ഇതിൽ വിദേശത്തും കേരളത്തിലുമായ പത്തോളം പ്രതിഭകളെ പരിചയപ്പെടുത്തി. ഇതിൽ എട്ടാമത് ആളാണ് അനിറ്റ് ബെന്നി. ജിനോ കഴിഞ്ഞ പത്തൊമ്പത്ത് വർഷമായി സംഗീത രംഗത്തു സജീവമായിട്ടുള്ള ആളാണ്. നിരവധി സംഗീത ഷോകളുടെ സംവിധായകനാണ് ജിനോ.
ഈ ഗാനത്തിന്റെ രചനയും സംഗീതവും ചെയ്തിരിക്കുന്നത് മറിയാമ്മ ജേക്കബ് ടീച്ചറാണ്. തിരുവല്ല കുറ്റൂർ പാണ്ടിശ്ശേരിഭാഗം ഗവൺമെന്റ് എൽ പി സ്കൂളിൽ ടീച്ചറായി ജോലി ചെയ്യുന്ന നെടുന്തറ താഴ്ചയിൽ മറിയാമ്മ ടീച്ചറെ മൂന്ന് വര്ഷം മുമ്പാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ ജനങ്ങൾ അറിയുന്നത്. ഉത്കൃഷ്ടമായ ജീവിതമാതൃകകൊണ്ടും ആഴമായ ദൈവവിശ്വാസം കൊണ്ടും വര്ഷങ്ങളായി വചനപ്രഘോഷകയും എഴുത്തുകാരിയും ആയ മറിയാമ്മ ടീച്ചർ, സ്വന്തം മകൻ വിനു ഒരു അപകടത്തിൽ മരിച്ചപ്പോൾ ആ മകന്റെ മൃതശരീരത്തിന് അടുത്ത് വച്ച്, ഇത് ദൈവത്തിന്റെ ഹിതമനുസരിച്ചാണ് തന്റെ മകൻ മരിച്ചതെന്ന് പ്രഖ്യാപിച്ചുകൊണ്ട്, മകന്റെ മരണത്തിൽപോലും ദൈവസ്നേഹം പങ്കുവച്ചു. മറിയാമ്മടീച്ചർ പിന്നീട് ജിനോ കുന്നുംപുറത്തിന്റെ ആൽബത്തിൽ കൂടി ആത്മീയത തുളുമ്പുന്ന സംഗീത രംഗത്തേക്ക് കടന്നു വരുകയാണുണ്ടായത്. അഭിജിത് പാടിയ ‘ഒഴുകും പുഴയോരം’ എന്ന ഹൃദയപുളകിതമായ ക്രിസ്തീയഗാനതിൽകൂടിയായിരുന്നു ടീച്ചറുടെ രംഗപ്രവേശനം. ശ്രെയകുട്ടി പാടിയ ‘സ്വർഗ്ഗത്തിൽ പുത്രനാം യേശുവേ’, ജാനറ്റ് ചെത്തിപ്പുഴ പാടിയ ‘ഈശോയെ വാ എന്നരികിൽ വാധാരാളം ‘ തുടങ്ങിയ ആത്മീയ ഗാനങ്ങളുടെ രചന ഒരു ശുശ്രുഷയായി മറിയാമ്മ ടീച്ചർ ഏറ്റെടുത്തു തന്റെ അധ്യാപകവൃത്തി തുടരുന്നു.
ഈ ഗാനത്തിന്റെ ഓർക്കസ്ട്രേഷൻ ചെയ്തിരിക്കുന്നത് ഐഡിയ സ്റ്റാർ സിംഗറിലെ പ്രശസ്തനായ കീബോർഡ് പ്ലയെർ അനൂപ് കോവളം ആണ്. നിരവധി സിനിമകൾക്കും ക്രിസ്തീയ ഭക്തിഗാനങ്ങൾക്കും അതുപോലെ നിരവധി സ്റ്റേജ് ഷോകൾക്കും തന്റെ കൈവിരൽ തുമ്പിൽ കൂടി സംഗീതം കൊടുത്തിട്ടുണ്ട്. കീബോര്ഡ്, ഫ്ലൂട്ട്, തബല, തുടങ്ങി നിരവധി സംഗീതോപകരണങ്ങൾ കൈകാര്യം ചെയ്യുകയും പാട്ടുപാടുകയും ചെയ്യുന്ന അനൂപ് , ജിനോ കുന്നുംപുറത്തിന്റെ ഒട്ടുമിക്ക ആൽബങ്ങളിലും, കീബോര്ഡ് പ്രോഗ്രാമിങ് ചെയ്തിട്ടുണ്ട്. മലയാളകരയിൽ വളരെ പ്രശസ്തനാണ് ഈ സകല കലാ വല്ലഭൻ. ഈ ആൽബത്തിന്റെ ഫോട്ടഗ്രാഫി ചെയ്തിരിക്കുന്നത് പ്രശസ്തനായ ജോബിൻ കയനാട്. ജിനോ കുന്നുംപുറത്തിന്റെ ആല്ബങ്ങളിലൂടെയാണ് ജോബിൻ പ്രശസ്തനാകുന്നത്. രാജേഷ് ചേർത്തല, സ്റ്റീവൻ ദേവസി , ബിജി ബാലൻ തുടങ്ങി നിരവധി വ്യക്തികൾക്കു ജോബിൻ കയനാട് തന്റെ ക്യാമറക്കണ്ണുകൾ ചലിപ്പിച്ചിട്ടുണ്ട്.
ഈ ആൽബത്തിന്റെ എഡിറ്റിംഗ് ചെയ്തിരിക്കുന്നത് മെൻഡോസ് ആന്റണി ആണ്. ധാരാളം മലയാളം സിനിമകൾക്കു എഡിറ്റിംഗ് ചെയ്തിട്ടുള്ള ആളാണ് മെൻഡോസ്. പാലായിലും പരിസരപ്രദേശത്തുമായിട്ടാണ് ഈ ഗാനത്തിന്റെ ചിത്രീകരണം നടത്തിയിരിക്കുന്നത്. കൊല്ലപ്പള്ളിയിലെ പെരുമാട്ടിക്കുന്നേൽ ശ്രീ. പി എം ചാക്കോ യുടെ വീട്ടിൽ വച്ചാണ് ഈ ആൽബത്തിന്റെ മിക്ക ഭാഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്. ഈ ആൽബത്തിൽ അഭിനയിക്കുന്നചെറിയ കുട്ടി, ഹേന ദീപു ആണ്. അതുപോലെ അമ്മയായി അഭിനയിക്കുന്നത് മായാ ബൽരാജ് മോനോൻ ആണ്. പിതാവായി റോൾ ചെയ്യുന്നത് നിർമാതാവായ ബെന്നി അഗസ്റ്റിൻ തന്നെയാണ്.
തന്റെ എല്ലാമായിരുന്ന അച്ഛൻ നഷ്ടപ്പെട്ട മകൾ, അച്ഛന്റെ സ്നേഹം ഇല്ലാതായപ്പോൾ, ജീവിതത്തിൽ എന്തൊക്കെയോ നഷ്ടപ്പെട്ടു എന്ന് കരുതുകയും പഠനത്തിൽ ശ്രദ്ധ ചെലുത്തുവാൻ സാധിക്കാതെ വരികയും ചെയ്തപ്പോൾ പിതാവായ ദൈവത്തിന്റെ ദിവ്യസ്നേഹം തന്റെ പ്രിയ അമ്മയുടെ സ്നേഹവാത്സല്യം നിറഞ്ഞ പ്രത്യേക ഇടപെടലിൽ കൂടി തിരിച്ചറിയുകയും, ജീവിതത്തിൽ ദൈവഹിതമനുസരിച്ചു വളരെയേറെ നല്ല കാര്യങ്ങൾ ചെയ്യണമെന്ന ഒരു വിശ്വാസം ഉണ്ടാകുകയും പിച്ചവച്ചു നടന്നപ്പോൾ കരംപിടിച്ചു നടത്തിയ അച്ഛനെ ഓർക്കുകയും പിന്നീട് ജീവിതത്തിന്റെ ഇരുളടഞ്ഞ വീഥികളിൽ ഇടർച്ചവരുമ്പോൾ വളരെ തേജസ്സോടെ തന്നെ നയിക്കണമേയെന്നും ദിവ്യസ്നേഹം പകർന്നു നൽകി എപ്പോഴും പോറ്റിടേണമേ എന്നും പ്രാര്ഥിക്കുന്ന വളരെ നിർമ്മലമായ ദൃശ്യങ്ങളാണ് ജിനോ കുന്നുംപുറത്തു സംവിധാനം ചെയ്തു, ബെന്നി അഗസ്റ്റിൻ കിഴക്കേൽ നിർമിച്ച ഈ ആത്മീയ ഗാനത്തിൽ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്. ‘ഞാനുറങ്ങുമ്പോൾ എന്നരികിൽ ..’ എന്ന ഗാനം പാടിയ അനിറ്റ് ബെന്നി തന്നെയാണ് ഇതിൽ പ്രധാന റോൾ ചെയ്യുന്നത്.
ഈ ആൽബം നിർമിച്ചത് ചിറ്റാരിക്കാൽ സ്വദേശിയായ കിഴക്കേൽ ബെന്നി അഗസ്റ്റിൻ ആണ്. 1989 മുതൽ ഉത്തരേന്ത്യയിൽ ടീച്ചറായി ജോലി ചെയ്തിരുന്ന ബെന്നി 2010 മുതൽ യുകെയിലെ കാർഡിഫിൽ താമസിക്കുന്നു. അദ്ദേഹം ഒരു നല്ല സാമൂഹ്യപ്രവർത്തകനും, നല്ല ഒരു കലാകാരനും കാർഡിഫ് -ഹീത്ത് ഹോസ്പിറ്റലിലെ അസിസ്റ്റന്റ് ചാപ്ലിൻ കൂടിയാണ്. യുക്മയുടെ ഒരു സന്തത സഹചാരികൂടിയാണ്. കാർഡിഫ് കലാകേന്ദ്രയുടെ ബാനറിൽ 2014 ൽ ശ്രീ. വിശ്വലാൽ സംവിധാനം ചെയ്ത ‘സ്നേഹസാഹരതീരം’ എന്ന ഫുൾ നാടകത്തിൽ ശക്തമായ ഒരു കഥാപാത്രം അവതരിപ്പിച്ചു ശ്രദ്ധ നേടിയിരുന്നു. . 2015 ൽ ബിനോ അഗസ്റ്റിൻ സംവിധാനം ചെയ്ത് ജെയ്സൺ ലോറൻസിന്റെ റണ്ണിങ് ഫ്രെയിംസ് നിർമിച്ച ‘കുൽഫി’ ഷോർട് ഫിലിമിൽ മെയിൻ റോളും ചെയ്തിരുന്നു. ആത്മീയതയുടെ നിറവോടെ കലയോടും, സംഗീതത്തയോടും തനിക്കുള്ള താത്പര്യത്തിന്റെ പുറത്താണ് ബെന്നി ഈ ആൽബം നിർമിച്ചിരിക്കുന്നത്.
ഏശയ്യാ 41:10 വാക്യത്തിൽ ‘നീ ഭയപ്പെടേണ്ട, ഞാൻ നിന്നോട് കൂടെയുണ്ട്’. ഈ ഒരു വചനമാണ് ഈ പാട്ടിന്റെ യാഥാർത്ഥതലം. ഞാൻ ഉണർന്നിരിക്കുമ്പോൾ മാത്രമല്ല, ഞാൻ ഉറങ്ങുമ്പോൾപോലും എന്റെ കൂടെ എന്നെ തഴുകി ഉയർത്തുന്ന ഒരു പിതാവായിട്ട്, എന്റെ പിതാവായ ദൈവം എന്നോടുകൂടെയുണ്ട്. ഞാൻ വീണുപോകുന്ന അവസരങ്ങളിൽ ഒരു പിഞ്ചു പൈതൽ എന്നപോലെ എന്നെ തോളിൽ ഏന്തും. എന്റെ കരം പിടിച്ചു നടത്തും. മുൻപടയായും പിൻപടയായും എന്നോടൊപ്പം ഉണ്ടാകും. അതുപോലെ സ്നേഹത്തണൽ നൽകി എന്റെ ജീവിതയാത്രയിൽ എന്നും എന്റെ കൂടെയിരിക്കും. എനിക്ക് വഹിക്കാൻ വയ്യാത്ത പ്രശ്നങ്ങൾ എന്റെ ജീവിതത്തിൽ വന്നാലും, ഇരുണ്ടുപോകുന്ന ഇരുളും വീഥിയിൽ ഞാൻ തകർന്നുപോകുന്ന അവസരങ്ങൾ ജീവിതത്തിൽ ഉണ്ടായാലും ദിവ്യതേജസ്സാൽ എന്നെ നയിക്കാൻ എന്റെ ദൈവം എന്റെ കൂടെയുണ്ടായിരിക്കും. ആ ഒരു ദിവ്യതേജസ് നമ്മെ നയിക്കാനുണ്ടെങ്കിൽ ഈ ഭൂമിയിൽ കാണുന്നതെല്ലാം നശ്വരമായി നമുക്ക് തോന്നും. ദൈവം കഴിഞ്ഞിട്ടേ ഉള്ളു എനിക്ക് എന്റെ ജീവൻ പോലും. ഈ ചിന്തകളാണ്, ഗാനം കേൾക്കുന്ന ആരെയും ധന്യരാക്കുന്നത്.
‘ഞാനുറങ്ങുമ്പോൾ എന്നരികിൽ’ എന്ന ആൽബത്തിന്റെ ലിങ്ക് താഴെ കൊടുക്കുന്നു.
Latest News:
‘ജനം പ്രതീക്ഷിച്ച ശൈലിയല്ല സുരേഷ് ഗോപിയുടേത്, വിമർശിക്കുന്നവരെ ചീത്ത വിളിക്കുന്നത് രാഷ്രീയക്കാരന് ചേ...
സുരേഷ് ഗോപിക്കെതിരെ കോൺഗ്രസ് നേതാവ് കെ മുരളീധരൻ. സുരേഷ് ഗോപി രാഷ്ട്രീയക്കാരനാകണം. രാഷ്ട്രീയക്കാരനായ...Latest Newsതദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 2228 കോടി രൂപ അനുവദിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമായി 2228.30 കോടി രൂപ അനുവദിച്ചത...Latest News‘ആളുകളെ കൊള്ളയടിച്ച സംഭവമായിട്ടും നടപടിയെടുക്കാന്‍ വൈകുന്നത് എന്തുകൊണ്ട്?’ ; കരുവന്നൂര്‍ കേസില്‍ പൊല...
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിലെ പൊലീസ് അന്വേഷണത്തെ വിമര്‍ശിച്ച് ഹൈക്കോടതി. അന്വേഷണം തുടങ്ങി നാ...Breaking Newsകൂടല്‍മാണിക്യം ക്ഷേത്രത്തില്‍ പുതിയ കഴകക്കാരന്; തസ്തികയിലേക്ക് ഈഴവ ഉദ്യോഗാര്‍ഥി, അഡ്വൈസ് മെമ്മോ അയച...
ഇരിഞ്ഞാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴക തസ്തികയിലേക്ക് ഈഴവ ഉദ്യോഗാർഥിക്ക് അഡ്വൈസ് മെമ്മോ അയച്ച...Latest News‘മയക്കുമരുന്നുകളുടെ മറവില്‍ മദ്യഷാപ്പുകളെ മാന്യവല്‍ക്കരിക്കുന്നു’; മദ്യനയത്തിനെതിരെ വിമര്‍ശനവുമായി ക...
സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ കടുത്ത വിമര്‍ശനവുമായി കെസിബിസി. മയക്കുമരുന്നുകളുടെ മറവില്‍ മദ്യഷാപ്...Latest Newsപത്തനംതിട്ടയിൽ കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി കുറ്റക്കാരനെന്ന് കോടതി
പത്തനംതിട്ടയിൽ കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച കേസിൽ പ്രതി കുറ്റക്കാരൻ. പത്തനംതിട്ട പ്രിൻസിപ്പ...Latest Newsതിരുവനന്തപുരത്ത് സിനിമ പ്രവര്‍ത്തകരില്‍ നിന്ന് കഞ്ചാവ് പിടിച്ചു
തിരുവനന്തപുരം: തലസ്ഥാനത്ത് സിനിമ പ്രവര്‍ത്തകരില്‍ നിന്ന് കഞ്ചാവ് പിടിച്ചു. സിനിമാ പ്രവര്‍ത്തകര്‍ താ...Latest Newsവിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ 28-കാരനായ പൈലറ്റ് ഹൃദയാഘാതം മൂലം മരിച്ചു
ന്യൂഡൽഹി: വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ 28-കാരനായ പൈലറ്റ് ഹൃദയാഘാതം മൂലം മരിച്ചു. എയർ ഇന്ത്യ എക്സ...Latest News
Post Your Comments Here ( Click here for malayalam )
Latest Updates
- ‘ജനം പ്രതീക്ഷിച്ച ശൈലിയല്ല സുരേഷ് ഗോപിയുടേത്, വിമർശിക്കുന്നവരെ ചീത്ത വിളിക്കുന്നത് രാഷ്രീയക്കാരന് ചേർന്നതല്ല’: കെ മുരളീധരൻ സുരേഷ് ഗോപിക്കെതിരെ കോൺഗ്രസ് നേതാവ് കെ മുരളീധരൻ. സുരേഷ് ഗോപി രാഷ്ട്രീയക്കാരനാകണം. രാഷ്ട്രീയക്കാരനായാലെ നല്ല ജനപ്രതിനിധി ആവാൻ കഴിയൂ. മാധ്യമങ്ങൾ എപ്പോഴും തന്നെ സ്തുതിക്കണമെന്ന നിലപാട് ശെരിയല്ല. ജനം പ്രതീക്ഷിച്ച ശൈലിയല്ല സുരേഷ് ഗോപിയുടേത്. വിമർശിക്കുന്നവരെ ചീത്ത വിളിക്കുന്നത് രാഷ്രീയക്കാരന് ചേർന്നതല്ല. എന്നാൽ രാജീവ് ചന്ദ്രശേഖർ വിഷയങ്ങളെ നന്നായി കൈകാര്യം ചെയ്യുന്നുവെന്നും കെ മുരളീധരൻ വിമർശിച്ചു. കേരളത്തിന് പുറത്ത് മുസ്ലീങ്ങളെപ്പോലെ ക്രിസ്ത്യാനികളെയും ബിജെപി ദ്രോഹിക്കുന്നു. കേരളത്തിൽ മാത്രമാണ് വോട്ടിനുവേണ്ടി ക്രിസ്ത്യാനികളെ സന്തോഷിപ്പിക്കുന്നത്. ജബൽപൂരിന് പുറമേ ഒഡീഷയിൽ നടന്നതും
- തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 2228 കോടി രൂപ അനുവദിച്ചു തിരുവനന്തപുരം: സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമായി 2228.30 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍. ഈ സാമ്പത്തിക വര്‍ഷത്തെ വികസന ഫണ്ടിന്റെ ഒന്നാം ഗഡുവായ 2150.30 കോടി രൂപയും ഉപാധിരഹിത ഫണ്ടായി 78 കോടി രൂപയുമാണ് അനുവദിച്ചത്. വികസന ഫണ്ടില്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് 1132.79 കോടി രൂപ ലഭിക്കും. ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് 275.91 കോടി വീതവും മുനിസിപ്പാലിറ്റികള്‍ക്ക് 221.76 കോടിയും കോര്‍പ്പറേഷനുകള്‍ക്ക് 243.93 കോടിയും ലഭിക്കും. നഗരസഭകളില്‍ മില്യന്‍ പ്ലസ് സിറ്റീസില് പെടാത്ത
- ‘ആളുകളെ കൊള്ളയടിച്ച സംഭവമായിട്ടും നടപടിയെടുക്കാന്‍ വൈകുന്നത് എന്തുകൊണ്ട്?’ ; കരുവന്നൂര്‍ കേസില്‍ പൊലീസിനെ വിമര്‍ശിച്ച് ഹൈക്കോടതി കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിലെ പൊലീസ് അന്വേഷണത്തെ വിമര്‍ശിച്ച് ഹൈക്കോടതി. അന്വേഷണം തുടങ്ങി നാല് വര്‍ഷമായിട്ടും കുറ്റപത്രം സമര്‍പ്പിക്കത്തത് എന്തുകൊണ്ടെന്നാണ് കോടതിയുടെ ചോദ്യം. ആളുകളെ കൊള്ളയടിച്ച സംഭവമല്ലേ ഇതെന്നും എന്നിട്ടും നടപടിയെടുക്കാന്‍ വൈകുന്നത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. ഇ ഡി വളരെ കൃത്യമായി അന്വേഷണം നടത്തുന്നുണ്ടായിരുന്നല്ലോ, ഇങ്ങനെ പോയാല്‍ കേസ് സിബിഐയെ ഏല്‍പ്പിക്കേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്കി. എന്നാല്‍, കേസുമായി ബന്ധപ്പെട്ട രേഖകളെല്ലാം ഇ ഡി കൊണ്ടുപോയതുകൊണ്ടാണ് അന്വേഷണം പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ
- കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ പുതിയ കഴകക്കാരന്; തസ്തികയിലേക്ക് ഈഴവ ഉദ്യോഗാര്‍ഥി, അഡ്വൈസ് മെമ്മോ അയച്ചു ഇരിഞ്ഞാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴക തസ്തികയിലേക്ക് ഈഴവ ഉദ്യോഗാർഥിക്ക് അഡ്വൈസ് മെമ്മോ അയച്ചു. ജാതി വിവേചനം നേരിട്ടതിനെ തുടർന്ന് ബി.എ ബാലു രാജിവെച്ച ഒഴിവിലേക്കാണ് പുതിയ നിയമനം. പുതിയ കഴകക്കാരനും ഈഴവ സമുദായത്തിൽ പെട്ടയാൾ തന്നെയാണ്. ചേർത്തല സ്വദേശി കെ എസ് അനുരാഗിനാണ് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ അഡ്വൈസ് മെമ്മോ ലഭിച്ചത്. നിയമനവുമായി മുന്നോട്ട് പോകുമെന്ന് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാൻ കെ ബി മോഹൻദാസ് വ്യക്തമാക്കി. അന്നത്തെ സാഹചര്യമല്ല ഇപ്പോഴത്തേത്. ബാലുവിന്റെ കാര്യത്തിൽ ഭരണസമിതിയെ
- ‘മയക്കുമരുന്നുകളുടെ മറവില്‍ മദ്യഷാപ്പുകളെ മാന്യവല്‍ക്കരിക്കുന്നു’; മദ്യനയത്തിനെതിരെ വിമര്‍ശനവുമായി കെസിബിസി സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ കടുത്ത വിമര്‍ശനവുമായി കെസിബിസി. മയക്കുമരുന്നുകളുടെ മറവില്‍ മദ്യഷാപ്പുകളെ മാന്യവല്‍ക്കരിക്കുന്നുവെന്നും, എരിതീയില്‍ എണ്ണയൊഴിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റെത് എന്നുമാണ് വിമര്‍ശനം. ലഹരിക്കെതിരെയുള്ള ചര്‍ച്ചകളില്‍ നിന്നും കെസിബിസിയെ മാറ്റി നിര്‍ത്തുന്നുവെന്നും കെസിബിസി മദ്യവിരുദ്ധ സമിതി പറയുന്നു. സര്‍ക്കാരിന്റെ മദ്യ നയത്തിനെതിരെ കടുത്ത വിമര്‍ശനവുമായാണ് കെസിബിസി രംഗത്ത് എത്തിയിരിക്കുന്നത്. മാരക രാസ-മയക്കുമരുന്നുകളുടെ മറവില്‍ മദ്യശാലകള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിക്കുകയും മാന്യവത്ക്കരിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ നയത്തെ അംഗീകരിച്ചുകൊടുക്കാനാവില്ലെന്നാണ് കെസിബിസി മദ്യ-ലഹരിവിരുദ്ധ സമിതി പ്രസ്താവനയില്‍ പറയുന്നത്. എരിതീയില്‍ എണ്ണയൊഴിക്കുന്ന മദ്യനയമാണ് സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്നത്

യുക്മ നിയമോപദേഷ്ടാവും കേംബ്രിഡ്ജ് മേയറുമായ ബൈജു തിട്ടാലയ്ക്ക് ഇറ്റലിയുടെ ആദരം, ഓണററി പൗരത്വം നൽകി ആദരിച്ചു /
യുക്മ നിയമോപദേഷ്ടാവും കേംബ്രിഡ്ജ് മേയറുമായ ബൈജു തിട്ടാലയ്ക്ക് ഇറ്റലിയുടെ ആദരം, ഓണററി പൗരത്വം നൽകി ആദരിച്ചു
ലണ്ടൻ: കേംബ്രിജ് മേയറും യുക്മ നിയമോപദേഷ്ടാവുമായ ഇംഗ്ലണ്ടിലെ ക്രിമിനൽ ഡിഫൻസ് സോളിസിറ്ററുമായ ബൈജു തിട്ടാലയ്ക്ക് ഇറ്റലി ഓണററി പൗരത്വം നൽകി ആദരിച്ചു. കാസ്റെറല്ലൂസിയോ മുനിസിപ്പാലിറ്റി സംഘടിപ്പിച്ച ചടങ്ങിൽ, മുനിസിപ്പൽ സെക്രട്ടറി ഡോ. മരിയ മിഖയേല മേയർ ബൈജുവിനെ സദസിന് പരിചയപ്പെടുത്തി. ഇറ്റാലിയൻ പൗരത്വം മേയർ സർ പാസ്ക്വേൽ മാർഷെസ് ബൈജുവിന് കൈമാറി. കാസ്റെറല്ലൂസിയോ വാൽമാഗിയോറിന്റെ ഡപ്യൂട്ടി മേയർ മിഷേൽ ജിയാനെറ്റ, കേംബ്രിജ് കൗൺസിലറും മുൻ മേയറുമായ റോബർട്ട് ഡ്രൈഡൻ ജെ.പി., എംആർടിഎ, പിയറോ ഡി ആഞ്ചെലിക്കോ, ഗ്യൂസെപ്പെ,

“ലണ്ടൻ ഡ്രീംസ്” യുക്മ – ഫ്ലവേഴ്സ് ചാനൽ ഓഡിഷന് നോർവിച്ചിൽ തുടക്കമായി; ഏപ്രിൽ 12ന് നോട്ടിംങ്ങ്ഹാമിൽ – രജിസ്റ്റർ ചെയ്യുവാൻ അവസരം. /
“ലണ്ടൻ ഡ്രീംസ്” യുക്മ – ഫ്ലവേഴ്സ് ചാനൽ ഓഡിഷന് നോർവിച്ചിൽ തുടക്കമായി; ഏപ്രിൽ 12ന് നോട്ടിംങ്ങ്ഹാമിൽ – രജിസ്റ്റർ ചെയ്യുവാൻ അവസരം.
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) കേരളത്തിലെ ഏറ്റവും പ്രമുഖമായതും മലയാളി കുടുംബ പ്രേക്ഷകരുടെ ഏറ്റവും ഇഷ്ടപ്പെട്ട വിനോദ ടി വി ചാനലുമായ ഫ്ലവേഴ്സ് ചാനലിൽ നടന്നുവരുന്ന “ഇതു ഐറ്റം വേറെ”, സ്മാർട്ട് ഷോ”, ടോപ് സിംഗർ – 5 എന്നീ കുടുംബ ഷോകളിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർക്കായി വിവിധ പ്രായപരിധിയിലുള്ള മത്സരാർത്ഥികളെ തിരഞ്ഞെടുക്കുവാനുള്ള രണ്ടാമത്തെ ഓഡിഷൻ ഏപ്രിൽ 12 ന് നോട്ടിംങ്ങ്ഹാമിൽ വച്ച് നടക്കുന്നു. ഇന്നലെ നോർവിച്ചിൽ വെച്ച് നടന്ന ആദ്യ ഓഡിഷനിൽ യു

സാസ്സി ബോണ്ട് ഇവന്റിൽ മിന്നിത്തിളങ്ങി യുകെ മലയാളികൾ /
സാസ്സി ബോണ്ട് ഇവന്റിൽ മിന്നിത്തിളങ്ങി യുകെ മലയാളികൾ
കൊവെൻട്രി: മാണിക്കത്ത് ഇവന്റ്സ് സംഘടിപ്പിച്ച സാസി ബോണ്ട് 2025, സൗന്ദര്യം, ആത്മവിശ്വാസം, ശാക്തീകരണം എന്നിവയെ ആവേശകരമായ മത്സരങ്ങളിലൂടെ ആഘോഷിച്ചുകൊണ്ട് പ്രേക്ഷകരെ അമ്പരപ്പിച്ചു. ഈ വർഷത്തെ പരിപാടി പ്രത്യേകിച്ചും അവിസ്മരണീയമായിരുന്നു, ഹൃദയസ്പർശിയായ മദർ-ചൈൽഡ് ഡ്യുവോ മത്സരം, പ്രചോദനാത്മകമായ മിസ് ടീൻ മത്സരം, സൂപ്പർമോം അവാർഡുകൾ എന്നിവയായിരുന്നു പ്രധാന ആകർഷണം. തെരേസ ലണ്ടൻ, ലോറ കളക്ഷൻസ് തുടങ്ങിയ പ്രശസ്ത ബ്രാൻഡുകൾക്കായി റാമ്പ് വാക്ക് നടത്തുന്ന അന്താരാഷ്ട്ര മോഡലുകൾ കൂടുതൽ ആകർഷണീയത നൽകി. ഫാഷൻ ഷോ അതിന്റെ സർഗ്ഗാത്മകതയ്ക്കും പുതുമയ്ക്കും പ്രേക്ഷക

സാസി ബോണ്ട് – 2025 നാളെ കവൻട്രിയിൽ; സെലിബ്രിറ്റി ഗെസ്റ്റായി ഡെയ്ൻ ഡേവിസ്, മുഖ്യാതിഥിയായി ശ്രീ രാജ് ശ്രീകണ്ഠൻ, വിശിഷ്ടാതിഥിയായി വിൽസ് ഫിലിപ്പ് /
സാസി ബോണ്ട് – 2025 നാളെ കവൻട്രിയിൽ; സെലിബ്രിറ്റി ഗെസ്റ്റായി ഡെയ്ൻ ഡേവിസ്, മുഖ്യാതിഥിയായി ശ്രീ രാജ് ശ്രീകണ്ഠൻ, വിശിഷ്ടാതിഥിയായി വിൽസ് ഫിലിപ്പ്
അലക്സ് വർഗ്ഗീസ് അമ്മയെന്ന മനോഹര സങ്കൽപ്പത്തെ പുനരന്വേഷിക്കുകയാണ് സാസി ബോണ്ട് 2025! ആധുനിക കാലഘട്ടത്തിലെ മാറുന്ന മാതൃകല്പനകൾക്ക് ഒരു പുതുഭാവവും ആവിഷ്കാരവും നൽകാൻ ഒരുങ്ങുകയാണ് സാസി ബോണ്ട് 2025 ന്റെ സംഘാടകർ. മാർച്ച് 30 ന് കവെൻട്രിയിലെ എച്ച്.എം.വി എംപയറിൽവച്ച് ഉച്ചമുതൽ ആരംഭിക്കുന്ന കലാ-സാംസ്കാരിക മേള യുക്മ പ്രസിഡന്റ് അഡ്വ എബി സെബാസ്റ്റിയൻ ഉദ്ഘാടനം ചെയ്യും. സെലിബ്രിറ്റി ഗെസ്റ്റായി സിനിമ നടനും അവതാരകനുമായ ഡെയ്ൻ ഡേവിസ് മേളയുടെ ഭാഗമാകും. മുഖ്യാതിഥിയായി ട്വന്റി ഫോർ ചാനലിന്റെ ശ്രീ രാജ്

സാസി ബോണ്ട് – 2025 നാളെ കവന്‍ട്രിയില്‍; യുക്മ പ്രസിഡന്റ് അഡ്വ എബി സെബാസ്റ്റിയൻ ഉദ്ഘാടനം ചെയ്യും; സെലിബ്രിറ്റി ഗെസ്റ്റായി സിനിമ നടനും അവതാരകനുമായ ഡെയ്ൻ ഡേവിസ് /
സാസി ബോണ്ട് – 2025 നാളെ കവന്‍ട്രിയില്‍; യുക്മ പ്രസിഡന്റ് അഡ്വ എബി സെബാസ്റ്റിയൻ ഉദ്ഘാടനം ചെയ്യും; സെലിബ്രിറ്റി ഗെസ്റ്റായി സിനിമ നടനും അവതാരകനുമായ ഡെയ്ൻ ഡേവിസ്
അലക്സ് വര്‍ഗ്ഗീസ് മാതൃ- ശിശു ബന്ധങ്ങളുടെ കാവ്യാത്മകതയെയും ആഴത്തെയും ആഘോഷിക്കുന്ന “സാസി ബോണ്ട് 2025” യു.കെ മലയാളികള്‍ക്കിടയില്‍ ഏറെ ശ്രദ്ധേയമായിക്കഴിഞ്ഞു. അമ്മയെന്ന മനോഹര സങ്കല്‍പ്പത്തെ പുനരന്വേഷിക്കുന്ന, ആധുനിക കാലഘട്ടത്തിലെ മാറുന്ന മാതൃകല്പനകള്‍ക്ക് ഒരു പുതുഭാവവും ആവിഷ്കാരവും നല്കാന് ഏറെ പുതുമകളോടെ അണിയിച്ചൊരുക്കിയിരിക്കുന്ന “സാസി ബോണ്ട് 2025” ഫാഷന്‍ മത്സരങ്ങളുടെയും പ്രദര്‍ശനങ്ങളുടെയും പരമ്പരാഗത സങ്കല്പങ്ങളെ മാറ്റിയെഴുതുന്നതാണ്. മാര്‍ച്ച് 30 ഞായറാഴ്ച്ച കവന്‍ട്രിയിലെ എച്ച്.എം.വി എംപയറില്‍ ഉച്ചയ്ക്ക് 1.30 മുതല്‍ ആരംഭിക്കുന്ന കലാ-സാംസ്കാരിക മേള യുക്മ പ്രസിഡന്റ് അഡ്വ എബി

click on malayalam character to switch languages