കെ.സി.എഫിന്റെ ഓണാഘോഷം ഇക്കുറി ഒരു മഹാസംഭവമായി വാട്ട്ഫോർഡിന്റെ ചരിത്രതാളുകളിൽ കുറിക്കപ്പെട്ടു. ഓണപൂക്കളവും ഓണക്കളികളും, കലാപ്രകടനങ്ങളും, സ്വാദിഷ്ടമായ സദൃയും ഒക്കെയായി ഓണാഘോഷം ആവേശം തൂളീമ്പിനിന്ന മുഹൂർത്തങ്ങളാണ് ഏവർക്കും സമ്മാനിച്ചത്!
രാവിലെ 11 മണിക്ക് ആരംഭിച്ച യോഗം റീനു അനുപിന്റെ പ്രാത്ഥനാ ഗാനത്തോടെ ആരംഭിച്ചു. മുഖൃാതിഥിയായിരുന്ന യുക്മ ദേശീയ വൈസ് പ്രസിഡണ്ട് എബി സെബാസ്റ്റ്യൻ ഓണാഘോഷം ഉത്ഘാടനം ചെയ്തുകൊണ്ട് കെ.സി.എഫിന്റെ പ്രവത്തനങ്ങളെ പ്രകീർത്തിച്ചു. അദ്ധൃഷത വഹിച്ച സിബി തോമസ് ഇതുവരെയുളള പ്രവർത്തനങ്ങൾ അവലോകനം ചെയ്തു.
മാവേലി മന്നൻ ആയി എത്തിയ കിരൺ ജോസഫ് , ജനമനസ്സുകളിൽ തരംഗം സൃഷ്ടിച്ചു. യോഗത്തിൽ യുക്മ ജോയിന്റ് സെക്രട്ടറി സലിന സജീവ്, മലയാളം മിഷൻ യു.കെ ചാപ്റ്റർ സെക്രട്ടറി എബ്രഹാം കുര്യൻ, ടോമി ജോസഫ്, സിബു സ്കറിയ , ഐ.ഓ.സി പ്രസിഡന്റ് സുജു കെ. ഡാനിയേൽ, ഷിനോ കുര്യൻ, ഡോട്ടി ദാസ്, ജാബിറ്റി ജോസഫ് എന്നിവർ സംബന്ധിച്ചു.
യോഗത്തിൽ സുനിൽ വാരിയർ സ്വാഗതം ആശംസിച്ചു. കെ.സി.എഫ് ചെയർ സണ്ണിമോൻ മത്തായി എല്ലാവർക്കും നന്ദി പ്രകാശീപ്പീച്ചു. യോഗത്തിനുശേഷം കെ.സി.എഫ് മലയാളം സ്കൂളിലെ ജിൻഷാ ഷെറിൻരചനയും സംവിധാനവും നിർവഹിച്ച ആക്ഷേപഹാസ്യം (സ്കിറ്റ്) പ്രേക്ഷകർ ശ്വാസം അടക്കിക്കണ്ടു!
പിന്നീട്, കഴിഞ്ഞ അദ്ധൃയന വർഷത്തീലെ സർട്ടിഫിക്കറ്റ് മലയാളം മിഷൻ യു.കെ ചാപ്റ്റർ സെക്രട്ടറി എബ്രഹാം കുര്യൻ വിതരണം ചെയൃതു പ്രസംഗീച്ചു. ഹെഡ് മാസ്റ്റർ ജാബിറ്റി ജോസഫ്, റാണി സുനിൽ എന്നിവർ സ്കൂളിന്റെ പ്രവർത്തനം വീശിദികരിച്ചു. ഉച്ചക്ക് 12.30ന് വീഭവസമൃദ്ധമായ ഓണസദൃ ആരംഭിച്ചു.
മുന്നൂമണിയോടെ കെ.സി.എഫിന്റെ സ്വന്തം കലാകാരൻമ്മാരൂടെയും കലാകാരികളുടെയൂം മിന്നൂന്ന പ്രകടനം വൈകീട്ട് 6 മണി വരെ തുടർന്നു. താനിയ സുനിരാജിന്റെ നേതൃതത്തിൽ തയ്യാറാക്കിയ മനോഹരമായ പൂക്കളം ഏവരൂടെയൂം പ്രശംസ പിടിച്ചുപറ്റി.
ഓണം ഒരൂ ഉത്സവം മാത്രമല്ല, അത് ഒരൂ ആവേശംകുടിയാണ് ഏന്ന് പരീപൂർണ്ണമായി തെളീയിക്കുന്നതായിരുന്നു വടംവലി മത്സരം! പരസ്പരം പോരാടിയ 8 ടീമുകൾ ആയിരുന്നു മത്സരത്തിനായി അണിനിരന്നത്. പൂരുഷൻമാരുടെ മത്സരത്തിൽ അമലിന്റെ ടീം ജേതാക്കൾ ആയി. സ്ത്രീകളുടെ വീഭാഗത്തിൽ റാണി ഷിനോവിന്റെ ടീം വിജയക്കൊടി പാറിപ്പിച്ചു!
ഇപ്രാവശ്യത്തെ കെ.സി.എഫിന്റെ ഓണം എന്തുകൊണ്ടും മനോഹര മായിരുന്നു. സംഘാടക മീകവുകൊണ്ടും, ജനപങ്കാളിത്വം കൊണ്ടും വാട്ട്ഫോർഡ് മലയാളികളെ കെ.സി.എഫ് എന്ന സംഘടനയുടെ ഒറ്റകുടക്കീഴിൽ അണിനിരത്താൻ കഴിഞ്ഞത് സംഘടനയുടെ ഭാവി പ്രവത്തനങ്ങൾക്ക് പുതീയ ഊർജ്ജം പകർന്നു തരുമെന്ന കാര്യത്തിൽ സംശയമില്ല!
click on malayalam character to switch languages