1 GBP = 106.31

മുത്വലാഖ് ബില്ല് രാജ്യസഭ പാസാക്കി

മുത്വലാഖ് ബില്ല് രാജ്യസഭ പാസാക്കി

ജയകുമാർ നായർ

ന്യൂഡല്‍ഹി :ജൂലൈ 25 ന് ലോക്സഭ പാസ്സാക്കിയ മുത്വലാഖ് ബില്ല് ഇന്ന് രാജ്യസഭയുടെ അംഗീകാരവും നേടി, രാഷ്ട്രപതി ഒപ്പു വയ്ക്കുന്നതോടടെ നിയമം പ്രാബല്യത്തില്‍ വരും.  നിയമ മന്ത്രി രവിശങ്കര്‍ പ്രസാദാണ് ബില്ല് രാജ്യസഭയില്‍ ബില്ല് അവതരിപ്പിച്ചബില്ല് . 84 നെതിരെ 99 വോട്ടുകള്‍ക്കാണ്  പാസ്സായത്.

ജെഡിയു, എഐഡിഎംകെ എന്നീ കക്ഷികൾ ബില്ലിനെ എതിർക്കുന്നു എന്ന പര്യസ്യ നിലപാടെടുക്കുകയും എന്നാൽ സഭയില്‍ നിന്നും വിട്ട് നിന്നുകൊണ്ട് ബില്ല് പാസാക്കുവാൻ പരോക്ഷമായി സർക്കാരിനെ സഹായിക്കുകയും ചെയ്തു.

മുൻപ് രാജ്യസഭയില്‍ അവതരിപ്പിച്ചിരുന്ന മുത്വലാഖ് ബില്ല് പ്രതിപക്ഷ എതിർപ്പിനെ തുടർന്ന് പാസ്സാക്കാന്‍ കഴിഞ്ഞിരുന്നില്ല . രാജ്യ സഭയിൽ ഭരണ കക്ഷിക്ക്‌ ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടു പോലും ബില്ലുപാസ്സാക്കുവാൻ കഴിഞ്ഞത് എൻ ഡി എ യുടെ വിജയവും, അതോടൊപ്പം പ്രതി പക്ഷനിരയിലെ ഐക്യം എല്ലായിമയുടെയും പ്രതിഭലനമായി കണക്കാകാം .

ഇനി മുത്വലാഖ് ചൊല്ലിയാല്‍ മൂന്ന് വര്‍ഷം വരെ തടവും പിഴയും ലഭിക്കും. പെട്ടെന്നുണ്ടാകുന്ന ദേഷ്യത്തിൻറെ ഭാഗമായോ മറ്റു കാരണങ്ങൾ കൊണ്ടോ ഒരുമിച്ചു മൂന്നുതവണ തലാക്കുചൊല്ലി ഭാര്യയെ ഒഴിവാക്കുന്ന രീതിയാണ് മുത്വലാഖ്.നേരിട്ടോ, ഫോണിലൂടെയോ , വാട്ട്സ് ആപ്പ്,ഇ മെയിൽ ,തപാൽ തുടങ്ങിയ മാധ്യമ ങ്ങളിലൂടെയോ നടത്തിയിരുന്ന ഈ ആചാരത്തെ ക്രിമിനല്‍ കുറ്റമാക്കികൊണ്ടുള്ള ബില്ലാണ് മുത്വലാഖ് ബില്ല്. എന്നാൽ നടപടി ക്രമങ്ങൾ പാലിച്ചുകൊണ്ടുള്ള മുസ്ലിം വിവാഹ മോചനം കുറ്റകരമല്ല, ബഹു ഭൂരിപക്ഷം മുസ്ലിം രാജ്യങ്ങളിലും ഇപ്പോൾ തന്നെ മുത്വലാഖ് നിയമ വിരുദ്ധമാണ് .രാജ്യ സഭയിൽ ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടു പോലും ബില്ലുപാസ്സാക്കുവാൻ കഴിഞ്ഞത് കശ്മീരിന്റെ പ്രത്യേക അധികാരം എടുത്തുകളയുന്നതും ഏകീകൃത സിവിൽ നിയമം കൊണ്ടുവരുന്നതും അടക്കമുള്ള ബി ജെ പി തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പിലാക്കുവാൻ സർക്കാരിന് പ്രചോദനമാകും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more