1 GBP = 107.38

ബൗളിങ്ങ് കരുത്തില്‍ അഫാഗാനെ തളച്ചിട്ട് പാകിസ്താന്‍

ബൗളിങ്ങ് കരുത്തില്‍ അഫാഗാനെ തളച്ചിട്ട് പാകിസ്താന്‍

സ്റ്റീഫൻ അലക്സ് ഇലവുങ്കൽ

ലോകകപ്പില്‍ അഫ്ഗനാനെതിരെ പാകിസ്താന് 228 റണ്‍സ് വിജയലക്ഷ്യം. പാക് നിരയുടെ പതിവുപോലെയുള്ള മികച്ച ബൌളിങ്ങ് പ്രകടനമാണ് അഫ്ഗാനെ ചെറിയ ടോട്ടലില്‍ ഒതുക്കാന്‍ പാകിസ്താനെ സഹായിച്ചത്. പോരാട്ട വീര്യം പുറത്തെടുക്കാന്‍ ചില നേരങ്ങളില്‍ അഫ്ഗാന്‍ ശ്രമിച്ചെങ്കിലും കൃത്യമായ ഇടവേളകളില്‍ അവരെ പുറത്താക്കാന്‍ പാകിസ്താന് കഴിഞ്ഞു.

ഓപ്പണര്‍മാരായ റഹ്മത്ത് ഷായും(35) നൈബും(15) താളം കണ്ടെത്തുമെന്ന് തോന്നിക്കുന്ന രീതിയിലുള്ള തുടക്കമായിരുന്നു. എന്നാല്‍ ഷഹീന്‍ അഫ്രീദി ഒരോവറില്‍ നൈബിനേയും ഹഷ്മത്തുള്ള ഷാഹിദിയെയും(0) പുറത്താക്കിയതോടെ ആ താളമെല്ലാം അവതാളത്തിലായി. ഇക്രാം അലി ഖില്ലിന്‍റെ(24) മെല്ലെപ്പോക്ക് റണ്ണൊഴുക്കിനെ കാര്യമായി ബാധിച്ചെങ്കിലും അസ്ഗര്‍ അഫ്ഗാന്‍(42) വെടിക്കെട്ട് പുറത്തെടുത്തു. എങ്കിലും അത് അധിക നേരം പോയില്ല. ഇരുവരും പോയ ശേഷം നജീബുള്ള സര്‍ധാന്‍(42) സ്കോര്‍ 200 കടക്കാന്‍ കൃത്യമായ സംഭാവന ചെയ്തു. ഒടുക്കം 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സെടുത്തു.

പാകിസ്താന്‍ ബൌളര്‍മാരില്‍ കൂടുതല്‍ അപകടകാരി ഷഹീന്‍ അഫ്രീദിയായിരുന്നു. 10 ഓവറില്‍ 47 റണ്‍സ് വഴങ്ങി നാല് വിക്കറ്റാണ് ഷഹീന്‍ നേടിയത്. ഇമാദ് വാസിമും വഹാബ് റിയാസും രണ്ട് വിക്കറ്റുകള്‍ നേടി. ഇന്ന് ജയിച്ചാല്‍ പാകിസ്താന് സെമി സാധ്യതകള്‍ നിലനിര്‍ത്താം. അല്ലെങ്കില്‍ സാധ്യതകള്‍ തുലാസിലാവും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more