1 GBP = 106.75
breaking news

നിത്യഹരിത നായകൻ പ്രേം നസീറിനെ അനുസ്മരിച്ച് ജ്വാല ഇ മാഗസിന്റെ അമ്പതാം ലക്കം പുറത്തിറങ്ങി

നിത്യഹരിത നായകൻ പ്രേം നസീറിനെ അനുസ്മരിച്ച് ജ്വാല ഇ മാഗസിന്റെ അമ്പതാം ലക്കം പുറത്തിറങ്ങി

പ്രവാസി മലയാളികളുടെ പ്രിയ ഓൺലൈൻ പ്രസിദ്ധീകരണം യുക്മ സാംസ്കാരികവേദി പ്രസിദ്ധീകരിക്കുന്ന
ജ്വാല ഇ മാഗസിന്റെ 2019 ജനുവരി ലക്കം പുറത്തിറങ്ങി. അമ്പതാം ലക്കം എന്ന പ്രത്യേകതയും ഈ ലക്കത്തിന്
ഉണ്ട്.

മലയാളികളുടെ മനസ്സിൽ ഇന്നും വർദ്ധിത ശോഭയോടെ വിളങ്ങുന്ന മലയാള സിനിമയുടെ നിത്യഹരിത നായകൻ
വിട വാങ്ങിയിട്ട് മുപ്പത് ആണ്ട് തികയുന്ന ഈ വേളയിൽ അദ്ദേഹത്തിന് ഉചിതമായ ഒരു സ്മാരകം നിർമ്മിക്കണമെന്ന്
എഡിറ്റോറിയലിൽ ചീഫ് എഡിറ്റർ റജി നന്തികാട്ട് സൂചിപ്പിക്കുന്നു.

ജോർജ്ജ് അറങ്ങാശ്ശേരിയുടെ സ്മരണകളിലേക്ക് ഒരു മടക്കയാത്രയിൽ തന്റെ കഥ ഒരു പ്രമുഖ പ്രസിദ്ധീകരണത്തിൽ
ആദ്യമായി പ്രസിദ്ധീകരിച്ചതിന്റെ രസകരമായ അനുഭവം വിവരിക്കുന്നു. ആ കഥയും ഈ ലക്കത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കഥകൾക്കും കവിതകൾക്കും പ്രാധാന്യം നൽകിയിരിക്കുന്ന ഈ ലക്കത്തിൽ യുകെയിലെ പ്രമുഖ എഴുത്തുകാരായ
ബീനാ റോയ് എഴുതിയ അർദ്ധനാരി എന്ന കവിതയും  മാത്യു ഡൊമിനിക്  രചിച്ച ദേശാടനപ്പക്ഷി  എന്ന കഥയും
ഉൾപ്പെടുത്തിയിരിക്കുന്നു.

ശ്രീ. മാമ്മൻ ഫിലിപ്പ് നേതൃത്വം കൊടുക്കുന്ന യുക്മ ദേശിയ കമ്മറ്റിയുടെ കാലാവധി തീരുകയാണ്. പുതിയ ഭരണ സംവിധാനത്തിലും
പ്രിയ വായനക്കാർ ഇത് വരെ നൽകിയ സഹകരണം തുടരണം. നിങ്ങളുടെ രചനകൾ അയച്ചു തന്നു ജ്വാല ഇ മാഗസിന്റെ
പ്രസിദ്ധീകരണത്തിൽ പങ്കാളിയാകണമെന്ന് ജ്വാല എഡിറ്റോറിയൽ ബോർഡ് ആവശ്യപ്പെടുന്നു. കഴിഞ്ഞ രണ്ടു വർഷം
സജീഷ് ടോം (മാനേജിങ് എഡിറ്റർ),  റജി നന്തികാട്ട് ( ചീഫ് എഡിറ്റർ ), സി. എ. ജോസഫ്, ജോർജ്ജ് അറങ്ങാശ്ശേരി ,ജെയ്സൺ ജോർജ്ജ്
(എഡിറ്റോറിയൽ ബോർഡ് ) എന്നിവരടങ്ങിയ എഡിറ്റോറിയൽ ബോർഡ് ആണ് ജ്വാല ഇ മാഗസിന്റെ പ്രസിദ്ധീകരണത്തിന്റെ
ചുമതലകൾ നിർവഹിച്ചത്.

ജ്വാല ഇ മാഗസിന്റെ ജനുവരി ലക്കം വായിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ പ്രസ് ചെയ്യുക

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more