1 GBP = 106.75
breaking news

യുക്മ സാഹിത്യമത്സരത്തിൽ സമ്മാനാർഹമായ കഥകൾ അടങ്ങിയ ജ്വാല ഇ മാഗസിൻ ഒക്ടോബർ ലക്കം പ്രസിദ്ധീകരിച്ചു

യുക്മ സാഹിത്യമത്സരത്തിൽ സമ്മാനാർഹമായ കഥകൾ അടങ്ങിയ ജ്വാല ഇ മാഗസിൻ ഒക്ടോബർ ലക്കം പ്രസിദ്ധീകരിച്ചു

യുക്മ സാംസ്കാരിക വേദി പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ സാഹിത്യമാസിക ജ്വാല ഇ മാഗസിന്റെ ഒക്ടോബർ ലക്കം
പുറത്തിറങ്ങി. മതവും രാഷ്ട്രീയവും ചേർന്ന് മനുഷ്യന്റെ സമാധാനം നശിപ്പിക്കുന്നതിനെതിരെ ശക്തമായി പ്രതികരിക്കുന്നു
എഡിറ്റോറിയലിൽ ചീഫ് എഡിറ്റർ റജി നന്തികാട്ട്. കലാപ്രവർത്തനളും സാംസ്കാരിക പ്രവർത്തനങ്ങളും കൂടുതൽ
ശക്തി പ്രാപിക്കേണ്ട ആവശ്യകതയും സൂചിപ്പിക്കുന്നു എഡിറ്റോറിയലിൽ. ശക്തമായ സന്ദേശം വായനക്കാർക്ക് നൽകുന്ന
രണ്ടു ലേഖനങ്ങൾ  മാധവ് കെ. വാസുദേവൻ എഴുതിയ “അക്ഷരങ്ങളിൽ ആവേശിപ്പിക്കുന്ന ജാതീയതയും” എം.ബി സന്തോഷ്
“കേരളത്തിൽ മനുഷ്യർ മാത്രമുള്ള കുറച്ചു ദിവസങ്ങളുണ്ടായിരുന്നു”  ജ്വാലയുടെ ഈ ലക്കത്തിന്റെ പ്രൗഢരചനകളാണ്.
പതിവ്പോലെ വായനക്കാരുടെ പ്രിയ പംക്തി സ്മരണകളിലേക്ക് ഒരു മടക്കയാത്രയിൽ തന്റെ വേറിട്ടൊരു അനുഭവം
വിവരിക്കുകയാണ് ചെങ്കൊടി വാനിൽ പാറിപ്പറന്നു എന്ന അദ്ധ്യായത്തിൽ.

കഥാവിഭാഗത്തെ സമ്പന്നമാക്കുവാൻ ഇന്ദുരാജ് എഴുതിയ മിത്ര, ബിന്ദു പുഷ്പൻ രചിച്ച എഴുത്തുകാരൻ, കെ. സുനിൽകുമാർ
എഴുതിയ രണ്ടു മിനിക്കഥകൾ, പി. എസ്‌. അനികുമാർ എഴുതിയ നർമ്മകഥ കുമാരേട്ടന്റെ ആദ്യരാത്രി   കൂടാതെ യുക്മ സാഹിത്യമത്സരത്തിൽ സീനിയർ വിഭാഗത്തിൽ കഥാമത്സരത്തിൽ പ്രഥമ മൂന്ന് സ്ഥാനം നേടിയ രചനകളും ചേർന്ന്
കഥാവിഭാഗത്തെ സമ്പന്നമാക്കുന്നു. സജി രചിച്ച അന്ത്യം എന്ന കവിതയും മലയാള പ്രഭാ ബാലൻ രചിച്ച നീക്കുറഞ്ഞി
എന്നീ കവിതയും ചേരുമ്പോൾ ഈ ലക്കം പൂർണമാകുന്നു.

ജ്വാല ഇ മാഗസിൻ ഒക്ടോബർ ലക്കം വായിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ പ്രസ് ചെയ്യുക

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more