.നോബി K ജോസ്
യുക്മ മിഡ് ലാൻഡസ് റീജനൽ കലാമേള ശനിയാഴ്ച (ഒക്ടോബർ 6 / 2018 ) ബിർമിങ് ഹാമിൽ വച്ചു നടക്കും. ഇത്തവണ കലാമേളക്ക് ആതിഥേയര് ആകുന്നത് , എർഡിങ്ങ്ടൺ മലയാളി അസോസിയേഷൻ ആണ് . അസോസിയേഷൻ ആദ്യമായി നടത്തുന്ന കലാമേള കുറ്റമറ്റതാക്കുവാൻ വേണ്ടിയുള്ള തയാറെടുപ്പുട്ടിലാണ് എർഡിങ്ങ്ടൺ.
കലാമേള വൻ വിജയമാക്കുന്നതിനുള്ള എല്ലാ സഹായ സഹകരണവും അസോസിയേഷൻ അംഗങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന് പ്രസിഡണ്ട് ജെറി സിറിയക് ,സെക്കറട്ടറി സുവി കുരുവിള ട്രഷറർ റോണി ഇ സി എന്നിവർ അറിയിച്ചു .
.മത്സരത്തിൽ പങ്കെടുക്കുന്ന ഏല്ലാവരും വയസു തെളിയിക്കുന്ന രേഖകൾ മത്സര ദിവസം ഒപ്പം കരുത്തേണ്ടതാണ് . റജിസ്ട്രേ ഷെൻ ഫീസ് കഴിഞ്ഞ വർഷത്തെ നിരക്കിൽ തന്നെ തുടരും .
. രാവിലെ ഒൻപതുമണിക്ക് രജിസ്ട്രേഷൻ ആരം ഭിക്കും തുടർന്ന് മുന്നു വേദികളിലായി ആരംഭിക്കുന്ന മത്സരങ്ങൾ വൈകിട്ട് ഒൻപതു മണിയോടെ അവസാനിക്കും. മേളയിൽ പങ്കെടുക്കുവാനും കണ്ടാ സ്വതിക്കുവാനും എല്ലാ കലാ പ്രേമി കളെയും ബിർമിങ് ഹാമിലേക്ക് സ്വാഗതം ചെ യ്യുന്നതായി റീജനൽ പ്രസിഡണ്ട് ഡിക്സ് ജോർജ് അറിയിച്ചു .
കേരളത്തിൽ ഇത്തരം കലാമേളകൾ കണ്ടു വളർന്ന നമുക്ക് ഇതിൽ പ്രായഭേദമെന്യെ പാങ്കെടുക്കാനും വരും തലമുറയ്ക്ക് അവരുടെ കലയെ പ്രോത്സാഹിപ്പിക്കുവാനുമുള്ള ഈ സുവർണ്ണാവസര .ത്തെഎല്ലാവരും വേണ്ടവിധം വിനിയോഗിക്കുവാൻ യുകെ മലയാളികളുടെ എല്ലാ വിധ സഹകരണവും പ്രതീഷികുന്നതായി കമ്മിറ്റി അറിയിച്ചു.
നമ്മുടെ കലകളും പൈതൃകങ്ങളും നമ്മളിലൂടെ വരുംതലമുറകളിലേക്ക് പകരുവാൻ ഇവിടെ വരികയും കലാമേളയിൽ പങ്കെടുക്കുവാനും ആസ്വദിക്കുവാനും വിജയിപ്പിക്കുവാനും ഈ ദിവസം മിഡ് ലാൻഡിലെ എല്ലാ നല്ലവരായ മലയാളികളുടെയും സഹകരണവും പ്രതീഷിക്കുന്നതയി മിഡ്ലാൻഡ് കമ്മിറ്റി അറിയിച്ചു.
കൂടുത്തൽ വിവരങ്ങൾക്ബന്ധപ്പെടുക–
നോബി കെ ജോസ് 07838930265
പോൾ ജോസഫ് 07886 137944 ഷിജു ജോസഫ് 07730 880926
കലാമേള നടക്കുന്ന വേദിയുടെ വിലാസം
ST . EDMUND CAMPION CATHOLIC SCHOOL .
SUTTON RD
BIRMINGHAM
B23 5KA
click on malayalam character to switch languages