1 GBP = 106.86

അഭിമന്യു വധം: ഒളിവിലായിരുന്ന പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ പിടിയിൽ

അഭിമന്യു വധം: ഒളിവിലായിരുന്ന പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ പിടിയിൽ

കൊ​ച്ചി: മ​ഹാ​രാ​ജാ​സ‌് കോ​ള​ജി​ലെ എ​സ‌്.​എ​ഫ‌്.​ഐ നേ​താ​വ‌് അ​ഭി​മ​ന്യു​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഒ​രാ​ൾ​കൂ​ടി പി​ടി​യി​ൽ. കൊ​ല​പാ​ത​ക​ത്തി​ൽ നേ​രി​ട്ട്​ പ​ങ്കെ​ടു​ത്ത നെ​ട്ടൂ​ർ സ്വ​ദേ​ശി​യും പോ​പു​ല​ർ ഫ്ര​ണ്ട‌് പ്ര​വ​ർ​ത്ത​ക​നു​മാ​യ അ​ബ്​​ദു​ൽ​നാ​സ​റി​നെ​യാ​ണ്​ (25) പി​ടി​കൂ​ടി​യ​ത‌്. ത​മി​ഴ‌്നാ​ട്ടി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന ഇ​യാ​ൾ നാ​ട്ടി​ലേ​ക്ക്​ വ​രും​വ​ഴി അ​ങ്ക​മാ​ലി​ക്കും ആ​ലു​വ​ക്കും ഇ​ട​യി​ൽ​െ​വ​ച്ചാ​ണ‌് പി​ടി​യി​ലാ​യ​ത‌്. ഇ​യാ​ൾ നാ​ട്ടി​ലേ​ക്ക്​ വ​രു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന‌്  യാ​ത്രാ​മ​ധ്യേ എ​റ​ണാ​കു​ളം എ.​സി.​പി കെ. ​ലാ​ൽ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

കൊ​ല​പാ​ത​ക​ത്തി​ൽ നേ​രി​ട്ട്​ പ​ങ്കെ​ടു​ത്ത നെ​ട്ടൂ​ർ സം​ഘ​ത്തി​ലെ പ്ര​ധാ​നി​യാ​ണി​യാ​ൾ. ഒ​ളി​വി​ൽ ക​ഴി​യു​ന്ന മ​റ്റു ചി​ല പ്ര​തി​ക​ളെ​ക്കു​റി​ച്ച വി​വ​രം ഇ​യാ​ളി​ൽ​നി​ന്ന‌് ല​ഭി​ച്ച​താ​യാ​ണ‌് സൂ​ച​ന. ഇ​തോ​ടെ കേ​സി​ൽ അ​റ​സ‌്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം 18 ആ​യി. കേ​സി​ൽ 30 പ്ര​തി​ക​ളാ​ണു​ള്ള​ത‌്. ഇ​തി​ൽ 15 പേ​ർ കൊ​ല​പാ​ത​ക​ത്തി​ൽ നേ​രി​ട്ട്​ പ​ങ്കെ​ടു​ത്ത​വ​രാ​ണ‌്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more