1 GBP = 106.75
breaking news

ബ്രിട്ടീഷ് ഗ്യാസ് ഉപഭോക്താവായിരുന്നോ? നഷ്ടപരിഹാരത്തിന് സാധ്യതയുണ്ട്!!!ഒരു ലക്ഷത്തോളം വരുന്ന ഉപഭോക്താക്കളിൽ നിന്നും അധിക തുക ഈടാക്കി; ബ്രിട്ടീഷ് ഗ്യാസ് 2. 65 മില്യൺ നഷ്ടപരിഹാരം നൽകണമെന്ന് ഓഫ്‍ഗം

ബ്രിട്ടീഷ് ഗ്യാസ് ഉപഭോക്താവായിരുന്നോ? നഷ്ടപരിഹാരത്തിന് സാധ്യതയുണ്ട്!!!ഒരു ലക്ഷത്തോളം വരുന്ന ഉപഭോക്താക്കളിൽ നിന്നും അധിക തുക ഈടാക്കി; ബ്രിട്ടീഷ് ഗ്യാസ് 2. 65 മില്യൺ നഷ്ടപരിഹാരം നൽകണമെന്ന് ഓഫ്‍ഗം

ലണ്ടൻ: ബ്രിട്ടനിലെ പ്രമുഖ എനർജി സ്ഥാപനങ്ങളിൽ ഒന്നായ ബ്രിട്ടീഷ് ഗ്യാസ് ഉപഭോക്താക്കളിൽ നിന്നും അധിക ചാർജ്ജ് ഈടാക്കിയതായി ഓഫ്‍ഗം റിപ്പോർട്ട്. ഏകദേശം ഒരു ലക്ഷത്തോളം ഉപഭോക്താക്കൾക്കാണ് അധിക ചാർജ്ജ് ഈടാക്കിയിരുന്നത്. പുതിയ എനർജി കമ്പനികളിൽ സ്വിച്ച് ചെയ്യാൻ ആഗ്രഹം പ്രകടിപ്പിച്ച ഉപഭോക്താക്കൾക്കാണ് സ്റ്റാൻഡേർഡ് വേരിയബിൾ നിരക്കിലെ കൂടിയ നിരക്കിൽ ചാർജ്ജ് രേഖപ്പെടുത്തിയതെന്ന് ഓഫ്‍ഗം പറയുന്നു. £782,450 പൗണ്ടാണ് ഇത്തരത്തിൽ കമ്പനി ഉപഭോക്താക്കളിൽ നിന്നായി അധികം നേടിയത്.

കൂടാതെ പുതിയ കമ്പനികളിലേക്ക് മാറുന്ന ഉപഭോക്താക്കൾളിൽ നിന്നും എക്സിറ്റ് ചാർജ്ജ് ഈടാക്കുമെന്ന് കാണിച്ച് രണ്ടര മില്യൺ ഉപഭോക്താക്കൾക്ക് ബ്രിട്ടീഷ് ഗ്യാസ് കത്തയച്ചിരുന്നു. ഇത് ചട്ട വിരുദ്ധമെന്ന് ഓഫ്‍ഗം പറയുന്നു. 1698 ഫിക്സഡ് റേറ്റ് ഉപഭോക്താക്കളിൽ നിന്ന് ഇത്തരത്തിൽ 64,000 പൗണ്ടോളം ഈടാക്കിയതായും ഓഫ്‍ഗം അന്വേഷണത്തിൽ വ്യക്തമായി. എന്നാൽ ടെക്നിക്കൽ എറർ സംഭിച്ചതാണ് അധിക ചാർജ്ജ് ഈടാക്കാൻ ഇടയായതെന്നാണ് കമ്പനിയുടെ വാദം.

അധിക ചാർജ്ജും നഷ്ടപരിഹാരവും ചേർത്ത് ഒരു മില്യണിലധികം തുക ഉപഭോക്താക്കൾക്ക് നൽകണമെന്നാണ് ഓഫ്‍ഗം വിധിച്ചിരിക്കുന്നത്. കൂടാതെ 1.1 മില്യൺ പൗണ്ട് പിഴയായും നൽകണം. ബ്രിട്ടനിലെ മലയാളികളിൽ ഭൂരിഭാഗവും ബ്രിട്ടീഷ് ഗ്യാസ് ഉപഭോക്താക്കളാണ്. അടുത്തിടെ നിരക്കുകൾ വർധിപ്പിച്ചതോടെ കുറഞ്ഞ താരിഫുകളുള്ള കമ്പനികളിലേക്ക് പലരും കൂടു മാറിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more