1 GBP = 106.75
breaking news

ഭർത്താവിനെ നിരന്തരം അധിക്ഷേപിക്കുന്നത്​ വിവാഹമോചനത്തിന് മതിയായ കാരണ​മെന്ന്​ ഹൈകോടതി

ഭർത്താവിനെ നിരന്തരം അധിക്ഷേപിക്കുന്നത്​ വിവാഹമോചനത്തിന് മതിയായ കാരണ​മെന്ന്​ ഹൈകോടതി

കൊ​ച്ചി: ബ​ന്ധു​ക്ക​ളു​ടെ​യും സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും മു​ന്നി​ൽ ഭ​ർ​ത്താ​വി​നെ നി​ര​ന്ത​രം അ​ധി​ക്ഷേ​പി​ക്കു​ന്ന​തും അ​ന്ത​സ്സ്​​ ചോ​ദ്യം ചെ​യ്യു​ന്ന​തും വി​വാ​ഹ​മോ​ച​ന​ത്തി​ന് മ​തി​യാ​യ കാ​ര​ണ​മാ​ണെ​ന്ന്​ ഹൈ​കോ​ട​തി. ഭാ​ര്യ​യു​ടെ ക്രൂ​ര​മാ​യ പെ​രു​മാ​റ്റം ചൂ​ണ്ടി​ക്കാ​ട്ടി സ​മ​ർ​പ്പി​ച്ച വി​വാ​ഹ​മോ​ച​ന ഹ​ര​ജി കു​ടും​ബ​കോ​ട​തി ത​ള്ളി​യ​തി​നെ​തി​രെ ക​ണ്ണൂ​ർ സ്വ​ദേ​ശി​യാ​യ വി.​വി. പ്ര​ഭാ​ക​ര​ൻ ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ്​ ഡി​വി​ഷ​ൻ ബെ​ഞ്ചി​​​​െൻറ ഉ​ത്ത​ര​വ്.

70 വ​യ​സ്സു​ള്ള ഹ​ര​ജി​ക്കാ​ര​നെ 60കാ​രി​യാ​യ ഭാ​ര്യ അ​ധി​ക്ഷേ​പി​ക്കു​ന്ന​തും അ​ന്ത​സ്സി​നെ ചോ​ദ്യം ചെ​യ്യു​ന്ന​തും പൊ​റു​ക്കാ​നാ​വാ​ത്ത മു​റി​വാ​യി ഹ​ര​ജി​ക്കാ​ര​​​​െൻറ മ​ന​സ്സി​ൽ കി​ട​ക്കു​മെ​ന്നും ഇ​ത്ത​രം ന​ട​പ​ടി​ക​ളെ ഇ​ന്ത്യ​ൻ ശി​ക്ഷാ നി​യ​മ​ത്തി​ലെ 498 എ ​പ്ര​കാ​ര​മു​ള്ള ക്രൂ​ര​ത​യാ​യി വി​ല​യി​രു​ത്തി വി​വാ​ഹ​മോ​ച​നം അ​നു​വ​ദി​ക്കാ​മെ​ന്നും വി​ധി​യി​ൽ പ​റ​യു​ന്നു.

1973ൽ ​വി​വാ​ഹി​ത​രാ​യ ഇ​വ​ർ 1995 മു​ത​ൽ വേ​ർ​പി​രി​ഞ്ഞാ​ണ് ക​ഴി​യു​ന്ന​ത്. 2003ൽ ​ഭാ​ര്യ ഇ​യാ​ൾ​ക്കെ​തി​രെ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഭ​ർ​ത്താ​വ് ക്രൂ​ര​മാ​യി പെ​രു​മാ​റു​ന്നെ​ന്നാ​രോ​പി​ച്ചാ​ണ് ഇ​വ​ർ ക​ണ്ണ​പു​രം പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ​ത്. തു​ട​ർ​ന്ന് ഒ​ത്തു​തീ​ർ​പ്പു​ണ്ടാ​യ​തി​നാ​ൽ പ​രാ​തി​ക്കാ​രി​യും മ​ക്ക​ളും കേ​സി​നെ​തി​രാ​യ നി​ല​പാ​ട് സ്വീ​ക​രി​ച്ചു. ഇ​തോ​ടെ ഹ​ര​ജി​ക്കാ​ര​നെ കോ​ട​തി വെ​റു​തേ വി​ട്ടു. 70 വ​യ​സ്സു​ള്ള ഹ​ര​ജി​ക്കാ​ര​നെ​തി​രെ കേ​സ് ന​ൽ​കി​യ​ത് മാ​ന​സി​ക​മാ​യി ത​ക​ർ​ക്കാ​നാ​ണെ​ന്ന് കോ​ട​തി വി​ല​യി​രു​ത്തി. മാ​ത്ര​മ​ല്ല, മ​ക​ളു​ടെ വി​വാ​ഹം ഹ​ര​ജി​ക്കാ​ര​നെ ഇ​വ​ർ അ​റി​യി​ച്ച​തു​മി​ല്ല. ഇ​ത്ത​രം ന​ട​പ​ടി​ക​ൾ ക്രൂ​ര​ത​യാ​ണെ​ന്ന് വി​ല​യി​രു​ത്തി​യാ​ണ് കോ​ട​തി വി​വാ​ഹ​മോ​ച​നം ന​ൽ​കാ​ൻ നി​ർ​ദേ​ശി​ച്ച​ത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more