1 GBP = 105.80
breaking news

നാട്ടിലെ ഡ്രൈവിംഗ് ലൈസൻസുകളും വാഹന രജിസ്‌ട്രേഷൻ വിവരങ്ങളും ഇനി മൊബൈലിൽ മതിയാകും

നാട്ടിലെ ഡ്രൈവിംഗ് ലൈസൻസുകളും വാഹന രജിസ്‌ട്രേഷൻ വിവരങ്ങളും ഇനി മൊബൈലിൽ മതിയാകും
ഡ്രൈവിംഗ് ലൈസൻസും വാഹനരജിസ്ട്രേഷൻ സർട്ടിഫിക്കറ്റും ഇനി ഡിജിറ്റൽ രൂപത്തിൽ. ഇത്തരത്തിലുള്ള എല്ലാ രേഖകളും ഡിജിറ്റൽ രൂപത്തിലായാലും അംഗീകൃതമാണെന്ന്‌ കേന്ദ്ര ഗതാഗതമന്ത്രാലയം വ്യക്തമാക്കുകയും എല്ലാ സംസ്ഥാനങ്ങൾക്കും നിർദേശം നൽകുകയും ചെയ്‌തു.‌
സർക്കാരിന്റെ അംഗീകൃത മൊബൈൽ ആപ്പുകളായ ഡിജിലോക്കറിലും എംപരിവാഹനിലുമുള്ള കോപ്പികൾക്കാണ് യഥാർഥരേഖകളുടെ അതേ മൂല്യംതന്നെ ലഭിക്കുക.
വാഹനങ്ങളുടെ ഇൻഷുറൻസും ഇൻഷുറൻസ് പുതുക്കലുമായി ബന്ധപ്പെട്ട ഡിജിറ്റൽരൂപങ്ങൾക്കും ഇതേ സാധുതയുണ്ട്. ഡിജിലോക്കറിലും എംപരിവാഹനിലുമുള്ള രേഖകളുടെ ഡിജിറ്റൽരൂപം ട്രാഫിക് പോലീസോ മോട്ടോർവാഹനവകുപ്പോ സാധുവായി പരിഗണിക്കുന്നില്ലെന്ന്‌ കാണിച്ച് പൊതുജനങ്ങൾ നൽകിയ പരാതികളും വിവരാവകാശ അപേക്ഷകളും പരിഗണിച്ചാണ്‌ കേന്ദ്രനടപടി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more