1 GBP = 108.10
breaking news

ലോക ബാഡ്മിന്‍റൺ ചാമ്പ്യൻഷിപ്പ്: സ്വർണമില്ല, സിന്ധുവിന് വെള്ളി

ലോക ബാഡ്മിന്‍റൺ ചാമ്പ്യൻഷിപ്പ്: സ്വർണമില്ല, സിന്ധുവിന് വെള്ളി

നാന്‍ജിങ്(ചൈന): ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ പി വി സിന്ധുവിന് തോൽവി. നേരിട്ടുള്ള ഗെയിമുകൾക്ക് സ്പെയിനിന്‍റെ കരോലിന മാരിനാണ് സിന്ധുവിനെ പരാജയപ്പെടുത്തിയത്. ഇത് മൂന്നാം തവണയാണ് കരോലിന മാരിൻ ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്നത്. സ്കോർ – (21 -19, 21- 10). ഇത് രണ്ടാം തവണയാണ് സിന്ധു ഫൈനലിൽ പരാജയപ്പെടുന്നത്.

സെമി പോരാട്ടത്തില്‍ മൂന്നാം സീഡായ ജപ്പാന്‍റെ അകാനെ യമാഗുച്ചിയെ 55 മിനിറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ വീഴ്ത്തിയാണ് സിന്ധു ഫൈനലിലെത്തിയത്.

സിന്ധു ഇതുവരെ രണ്ടു വെങ്കലവും, ഒരു വെള്ളിയും സ്വന്തമാക്കിയിട്ടുണ്ട്. ഇതോടെ ലോക ചാമ്പ്യൻഷിപ്പിൽ സിന്ധുവിന്‍റെ മെഡല്‍ നേട്ടം നാലാകും.

ക്വാര്‍ട്ടറില്‍ ജപ്പാന്‍റെ താരമായ നോസോമി ഒകുഹാരയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് മറികടന്നായിരുന്നു സിന്ധു സെമി ഫൈനലിൽ എത്തിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more