1 GBP = 105.67
breaking news

ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് 0.75 ശതമാനമായി വർദ്ധിപ്പിച്ചു; ഒരു ദശകത്തിനിടയിലെ കൂടിയ നിരക്ക്; വർദ്ധനവ് ബാധിക്കുന്നത് മലയാളികളടക്കമുള്ള 3.7മില്യൺ ജനങ്ങൾക്ക്

ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് 0.75 ശതമാനമായി വർദ്ധിപ്പിച്ചു; ഒരു ദശകത്തിനിടയിലെ കൂടിയ നിരക്ക്; വർദ്ധനവ് ബാധിക്കുന്നത് മലയാളികളടക്കമുള്ള 3.7മില്യൺ ജനങ്ങൾക്ക്

ലണ്ടൻ: ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകൾ വർദ്ധിപ്പിച്ചു. 0.75 ശതമാനമായാണ് ഇന്ന് മുതൽ വർദ്ധിപ്പിച്ചിരിക്കുന്നത്. പത്ത് വർഷത്തിനിടയിലെ കൂടിയ നിരക്കാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഇന്ന് പ്രഖ്യാപിച്ചത്. രാജ്യത്ത് സാമ്പത്തിക മാന്ദ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് വെട്ടിക്കുറച്ച പലിശ നിരക്ക് കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ രണ്ടു തവണ മാത്രമേ വർദ്ധിപ്പിച്ചിട്ടുള്ളൂ. യൂറോയ്ക്കും ഡോളറിനുമെതിരെയുള്ള പൗണ്ടിന്റെ കുതിപ്പാണ് പലിശ നിരക്ക് ഉയർത്താൻ കാരണമായത്. അതേസമയം പലിശ നിരക്ക് വർദ്ധിപ്പിച്ചയുടനെ പൗണ്ടിന്റെ മൂല്യം കുത്തനെയിടിഞ്ഞതും ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.

പലിശ നിരക്ക് വർദ്ധനവ് മലയാളികളടക്കമുള്ള 3.7 മില്യൺ ജനങ്ങൾക്ക് അധിക ബാദ്ധ്യത വരുത്തുമെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു. വേരിയബിൾ, ട്രാക്കർ മോർട്ടഗേജുകൾ ഉള്ളവർക്ക് ഇനി മുതൽ അധിക തുക മാസം തോറും കണ്ടെത്തേണ്ടി വരും. വിദഗ്ധരുടെ അഭിപ്രായത്തിൽ 20 വർഷത്തെ മോർട്ടഗേജിന് ഓരോ അൻപതിനായിരം പൗണ്ടിനും മാസം തോറും ആറു പൗണ്ട് വീതമാണ് അധികമായി നൽകേണ്ടി വരുക.

2017 അവസാനത്തോടെ പുറത്ത് വന്ന കണക്കിൽ 1.3 മില്യൺ മോർട്ടഗേജുകൾ ട്രാക്കർ ലെവലിലും, 1.8മില്യൺ മോർട്ടഗേജുകൾ വേരിയബിളിലുമാണെന്നാണ്. 0.25 ശതമാനം അധിക പലിശക്ക് ട്രാക്കർ മോർട്ട്‌ഗേജുകാർക്ക് ഏകദേശം 16 പൗണ്ടും വേരിയബിൾ റേറ്റിലുള്ളവർക്ക് ശരാശരി 12 പൗണ്ടുമായിരിക്കും അധികമായി നൽകേണ്ടി വരുകയെന്ന് ചുരുക്കം. അതേസമയം നിക്ഷേപകർക്ക് പുതിയ തീരുമാനം ആശ്വാസം നൽകിയിരിക്കുകയാണ്. ഒരു ദശകമായി നിലനിൽക്കുന്ന കുറഞ്ഞ നിരക്കിൽ നിന്നുള്ള മോചനം കൂടുതൽ നിക്ഷേപകരെ ആകർഷിക്കുമെന്നും കരുതപ്പെടുന്നു.

ഇന്നത്തെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് മോണിറ്ററി പോളിസി കമ്മിറ്റിയിൽ എല്ലാ അംഗങ്ങളും തീരുമാനത്തെ പിന്തുണച്ചതായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ മാർക്ക് കാർണി അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more