1 GBP = 106.79
breaking news

കപ്പ / ചീനി വേവിച്ചത് Tapioca pudding

കപ്പ / ചീനി വേവിച്ചത് Tapioca pudding

ആവശ്യമായ സാധനങ്ങള്‍

കപ്പ / മരച്ചീനി      –    1 kg

അരപ്പിനു ആവശ്യമായത്

തേങ്ങ              –    1

വെളുത്തുള്ളി        –    7 – 8 അല്ലി

ജീരകം             –    അര സ്പൂണ്‍

മുളക് (കാന്താരി ) –   5

മഞ്ഞള്‍പ്പൊടി        –    അര സ്പൂണ്‍

ഉപ്പ്‌               –    പാകത്തിനു

മുളക് പൊടി        –    2 സ്പൂണ്‍

കറിവേപ്പില         –    1 തണ്ട്

തയ്യാറാക്കുന്ന വിധം

നല്ല കപ്പ (അകത്തു കറുത്ത പാട് ഒന്നുമില്ലാത്തത്) തൊലി കളഞ്ഞു ചെറിയ കഷണങ്ങളായി നുറുക്കിയെടുക്കുക.

തേങ്ങയും മറ്റു മുകളില്‍ കൊടുത്ത അരപ്പിനു ആവശ്യമായ സാധനങ്ങളും എല്ലാം കൂടി ചതച്ച്‌ മാറ്റി വെയ്ക്കുക. (അധികം അരഞ്ഞു പോകാതെ നോക്കുക, )

ഈ ചെറിയ കഷണങ്ങള്‍ കഴുകിയെടുത്ത്‌ ഒരു പാത്രത്തിലിട്ട് കപ്പ കഷണങ്ങള്‍ക്ക് മീതെ വരെ വെള്ളമൊഴിച്ചു തിളപ്പിക്കുക. തിളച്ചു തുടങ്ങുമ്പോള്‍ അടുപ്പില്‍ നിന്നും മാറ്റി വെള്ളം വാര്‍ത്തു കളയുക. കപ്പയുടെ കട്ടും, കറയും ഒഴിവാക്കാന്‍ ആദ്യത്തെ വെള്ളം നിര്‍ബന്ധമായും വാര്‍ത്തു കളയണം. ആദ്യത്തെ വെള്ളം വാര്‍ത്തു കളഞ്ഞില്ലെങ്കില്‍ തലവേദന വരാന്‍ സാധ്യതയുണ്ട്.

വീണ്ടും പുതിയ വെള്ളമൊഴിച്ച് ആവശ്യത്തിനു ഉപ്പും രണ്ടു നുള്ള് മഞ്ഞള്‍പ്പൊടിയും ഇട്ടു തിളപ്പിക്കുക. കഷണങ്ങള്‍ നല്ല പോലെ വെന്തു കഴിയുമ്പോള്‍ വെള്ളം ഊറ്റി കളയുക.

വെന്ത കപ്പ കഷണങ്ങളിലേക്ക് അരച്ചു വെച്ചിരിക്കുന്ന കൂട്ട് ചേര്‍ത്തു നന്നായി കട്ടിയുള്ള ഒരു തവി കൊണ്ട് ഇളക്കി ഉടച്ചു ചേര്‍ക്കുക. നല്ലതു പോലെ കുഴയുന്ന പരുവം വരെ ഇളക്കി കൊണ്ടിരിക്കുക.

നല്ല കാന്താരി ചമ്മന്തിമീന്‍ കറികോഴി കറിപഴങ്കഞ്ഞിഅച്ചാര്‍ , കഞ്ഞി  എന്നിവയുടെ കൂടെ കഴിക്കാന്‍ പറ്റിയ നല്ല നാടന്‍ ആഹാര വിഭവമാണിത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more