മാഞ്ചസ്റ്റർ:- നാളെ മെയ് 5 ശനിയാഴ്ച മാഞ്ചസ്റ്ററിലെ സാൽഫോർഡിൽ
ഫാ. സോജി ഓലിക്കൽ നയിക്കുന്ന ധ്യാനവും, സംഗീത ശുശ്രൂഷകളും ആത്മാഭിഷേകത്തിന്റെയും, നവസുവിശേഷവത്ക്കരണത്തിന്റെയും ചരിത്രത്തിലിടം നേടാൻ ഒരുങ്ങുന്നു. ധ്യാനത്തിൽ പങ്കെടുക്കുവാൻ എത്തിച്ചേരുന്നവർക്കായി അഭിഷേകാഗ്നി മിനിസ്ട്രീസ് നൽകുന്ന നിർദ്ദേശങ്ങൾ താഴെ ചേർക്കുന്നു.
1. രാവിലെ 9മണിയ്ക്ക് ആരംഭിക്കുന്ന കൺവെൻഷൻ 2 മണിക്കും, ശേഷം
3.30ക്ക് തുടങ്ങുന്ന സംഗീത ശുശ്രൂഷകൾ 7.30 നും സമാപിക്കും.
2.കൺവെൻഷൻ ന് കുട്ടികൾക്കായി പ്രത്യേക സെഷൻ ഉണ്ടായിരിക്കുന്നതാണ് .
3. കൺവെൻഷൻ സെന്ററിനോടു ചേർന്ന് കാർ പാർക്കിങ് സൗകര്യം ഉണ്ടായിരിക്കും.
4. കാർ പാർക്കിങ്ങിന് ഒരു ദിവസത്തേക്ക് 5 പൗണ്ട് നിരക്കായിരിക്കും അതിനായി കോയിൻ കൊണ്ടുവരണമെന്ന് ഓർമ്മിപ്പിക്കുന്നു.
5. കൺവെൻഷൻ സെന്ററിൽ പാർക്കിംഗിനും മറ്റുമായി വോളണ്ടിയേഴ്സ് സഹായത്തിനുണ്ടായിരിക്കും .
6. പാർക്കിംഗിനായി ഏതെങ്കിലും രീതിയിൽ ബുദ്ധിമുട്ടുന്നവർ വിൻസ് നെയോനെയോ, ബിജൂവിനെയോ ബന്ധപ്പെടേണ്ടതാണ്.
വിൻസ് ജോസഫ് – 07877852815
ബിജു തെറ്റയിൽ – 07552 619142.
7. കൺവെൻഷൻ ദിവസം ഒഡീഷ്യസ് ചർച്ചിൽ ക്രമീകരിക്കുന്ന ഫുഡ്സ്റ്റാളിൽ നിന്നും കുറഞ്ഞനിരക്കിൽ ഭക്ഷണം ലഭ്യമായിരിക്കും
8. കുട്ടികളുടെ ശുശ്രൂഷയിൽ സംബന്ധിക്കാൻ എത്തിച്ചേരുന്ന കുട്ടികൾ അവരുടെ ഉച്ചഭക്ഷണം (Packed Lunch) കരുതിയിരിക്കണം .
9. ട്രെയിനിൽ വരുന്നവർ സാൽഫോർഡ് സെൻട്രൽ സ്റ്റേഷനിൽ ഇറങ്ങി 10 മിനിറ്റ് നടന്നാൽ കൺവെൻഷൻ സെന്ററിൽ എത്തുന്നതായിരിക്കും .
10. എബ്ളൈസ് സംഗീത ശുശ്രൂഷയിലേക്ക് പാസ്സ് എടുക്കുവാൻ സാധിക്കാത്തവർക്ക് കൺവെൻഷൻ സ്ഥലത്തിന്റെ കൗണ്ടറിൽ നിന്നും പാസ്സ് ലഭിക്കുന്നതാണ് .
11. കൺവെൻഷൻ സംബന്ധിച്ച പൊതുവായ കാര്യങ്ങൾ അറിയാൻ രാജു ചെറിയാനെ ബന്ധപ്പെടാവുന്നതാണ്.
രാജു ചെറിയാൻ - 07443 630066
കൺവെൻഷൻ നടക്കുന്ന സ്ഥല ത്തിന്റെ വിലാസം:-
Audacious Church,
Trinity Way,
Salford,
M3 7BD.
click on malayalam character to switch languages