1 GBP = 106.30
breaking news

സെമിഫൈനൽ മത്സരങ്ങളുടെ രണ്ടാം എപ്പിസോഡുമായി ഈ ആഴ്ചത്തെ സ്റ്റാർസിംഗർ സംപ്രേക്ഷണം പ്രേക്ഷക സമക്ഷത്തിലേക്ക്…………….. ഗ്രാൻഡ് ഫിനാലെയിലേക്ക് ആരൊക്കെ എന്ന ആകാംഷയുടെ മത്സരക്കാഴ്ചകളിലേക്ക് സ്വാഗതം

സെമിഫൈനൽ മത്സരങ്ങളുടെ രണ്ടാം എപ്പിസോഡുമായി ഈ ആഴ്ചത്തെ സ്റ്റാർസിംഗർ സംപ്രേക്ഷണം പ്രേക്ഷക സമക്ഷത്തിലേക്ക്…………….. ഗ്രാൻഡ് ഫിനാലെയിലേക്ക് ആരൊക്കെ എന്ന ആകാംഷയുടെ മത്സരക്കാഴ്ചകളിലേക്ക് സ്വാഗതം

സജീഷ് ടോം (സ്റ്റാർസിംഗർ ചീഫ് പ്രോഗ്രാം കോർഡിനേറ്റർ)

ഗർഷോം ടി വി – യുക്മ സ്റ്റാർസിംഗർ 3 യുടെ ആകാംക്ഷാഭരിതമായ സെമിഫൈനൽ മത്സരങ്ങളുടെ സംപ്രേക്ഷണം ആരംഭിക്കുകയാണ്. മത്സരാർത്ഥികളുടെ സംഗീത വൈഭവത്തിന്റെ മാറ്റുരക്കൽ എന്നതിനൊപ്പം, ഭാഗ്യദേവദയുടെ കടാക്ഷം കൂടി ഉണ്ടായാലേ ഓരോ റൗണ്ടുകളും വിദഗ്ദ്ധമായി കടന്ന് ഗ്രാൻഡ്‌ഫിനാലെയുടെ നിലപാടുതറയിൽ എത്താനാവൂ എന്നറിയാം മത്സരാർത്ഥികൾക്കും, പ്രേക്ഷകർക്കും.

സെമിഫൈനൽ മത്സരങ്ങളുടെ രണ്ടാമത്തെ എപ്പിസോഡ് സംപ്രേക്ഷണത്തിന് തയ്യാറായിക്കഴിഞ്ഞു. എട്ട് മത്സരാർത്ഥികളാണ്‌ സെമിഫൈനൽ ഘട്ടത്തിലേക്ക് യോഗ്യത നേടിയിട്ടുള്ളത്. രണ്ട് റൗണ്ട് മത്സരങ്ങളാണ് സെമിഫൈനലിൽ ഒരുക്കിയിരിക്കുന്നത്. എല്ലാവരും കാത്തുകാത്തിരുന്ന അന്യ ഭാഷാ ഗാനങ്ങൾക്കുള്ള റൗണ്ടാണ് ആദ്യം ആരംഭിക്കുന്നത്. തമിഴ്, ഹിന്ദി സിനിമാഗാനങ്ങൾ ആണ് ഈ റൗണ്ടിൽ മത്സരാർത്ഥികൾ ആലപിക്കുന്നത്.


ഈ എപ്പിസോഡിൽ ജാസ്മിൻ പ്രമോദ്, ജിസ്മോൾ ജോസ്, ഹരികുമാർ വാസുദേവൻ എന്നിവരാണ് മത്സരിക്കുന്നത്. ഇനിയുള്ള ഓരോ നിമിഷങ്ങളും തികച്ചും നിർണ്ണായകങ്ങൾ ആണെന്ന തിരിച്ചറിവ് മത്സരാർത്ഥികളെ അക്ഷരാർത്ഥത്തിൽ സ്വാധീനിക്കുന്ന കാഴ്ച പ്രേക്ഷകർക്ക് മനസിലാക്കാൻ കഴിയും. സംഗീതത്തിന്റെ ആത്മാവ് തൊട്ടറിയുന്ന ഈ നിമിഷങ്ങളിൽ പ്രാർത്ഥനയുടെയും ആശംസകളുടെയും നിശ്വസ്വനങ്ങൾ ആവട്ടെ പ്രേക്ഷകർക്ക് നല്കാനാവുന്ന ഏറ്റവും വലിയ പ്രോത്സാഹനം.


ഈ എപ്പിസോഡിലെ ആദ്യ ഗായിക ജാസ്മിൻ പ്രമോദ് ആണ്. 1980 ൽ പുറത്തിറങ്ങിയ “ജോണി” എന്ന തമിഴ് ചിത്രത്തിൽനിന്നുള്ള ‘കാട്രിൽ എന്തെൻ ഗീതം’ എന്ന എസ് ജാനകി ഗാനവുമായാണ് ജാസ്മിൻ എത്തുന്നത്. അടുത്തതായി വരുന്ന ജിസ്മോൾ ജോസ് ആലപിക്കുന്നത് “ഓട്ടോഗ്രാഫ്” എന്ന പ്രസിദ്ധമായ മറ്റൊരു തമിഴ് ചിത്രത്തിലെ ‘ഓവൊരു പൂക്കളുമേ’ എന്ന ഗാനമാണ്. ഈ എപ്പിസോഡിലെ അവസാന ഗാനവുമായെത്തുന്ന ഹരികുമാർ “അഗ്നിപഥ്” എന്ന ഹിന്ദി ചിത്രത്തിലെ ‘അഭി മുച്ച് മേ കഹി’ എന്ന ഗാനം ആലപിക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more