1 GBP = 106.79
breaking news

സമൃദ്ധിയുടെ കണിക്കാഴ്ചകള്‍ ഒരുക്കി ഇന്ന് വിഷു; യുകെ മലയാളികൾക്ക് യുക്മ ന്യൂസിന്റെയും യുക്മ നാഷണൽ കമ്മിറ്റിയുടെയും വിഷു ആശംസകൾ

സമൃദ്ധിയുടെ കണിക്കാഴ്ചകള്‍ ഒരുക്കി ഇന്ന് വിഷു; യുകെ മലയാളികൾക്ക് യുക്മ ന്യൂസിന്റെയും യുക്മ നാഷണൽ കമ്മിറ്റിയുടെയും വിഷു ആശംസകൾ

കൊച്ചി: സമൃദ്ധിയുടെ കണിക്കാഴ്ചകള്‍ ഒരുക്കി ഇന്ന് വിഷു. വര്‍ഷം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ഐശ്വര്യവും സന്തോഷവും പ്രതീക്ഷിച്ചാണ് മലയാളി വിഷുവിനെ വരവേല്‍ക്കുന്നത്. വിഷുക്കണിയ്ക്ക് മതാതീതമായ ഒരു പശ്ചാത്തലമുണ്ട്. കൃഷിയും കാര്‍ഷിക ജീവിതവും ഗ്രാമ്യതയുമെല്ലാം എന്നേ കൈവിട്ടുപോയെങ്കിലും ആ കാലത്തെ മുഴുവന്‍ ഒരു ഓട്ടുരുളിയിലേയ്ക്ക് ഒരുക്കി വയ്ക്കുകയാണ് പുതുതലമുറ.

പുലര്‍ച്ചെ ഏഴു തിരിയിട്ട് തെളിയിയ്ക്കുന്ന വിളക്കിനരികെയാണ് വിഷുക്കാഴ്ച. മണ്ണിന്റെ ഉര്‍വരതയില്‍ ഉയിരെടുത്ത കണിവെള്ളരിയും കണ്ണിനെ കുളിരണിയിയ്ക്കുന്ന കര്‍ണികാരവും കണിക്കാഴ്ചയ്ക്ക് ഐശ്വര്യത്തിന്റെ ഭാവം നല്‍കുന്നു. കാര്‍ഷിക വിളകളും വാല്‍ക്കണ്ണാടിയും അഷ്ടമംഗല്യവും തൊട്ടരികെ കൃഷ്ണ വിഗ്രഹവും.

കണി കാണുന്നവര്‍ക്ക് ഇനിയൊരാണ്ട് സര്‍വ്വൈശ്വര്യത്തിന്റേത് എന്ന് വിശ്വാസം. വിഷുക്കൈനീട്ടമാണ് വിഷുവിന്റെ മറ്റൊരു സുപ്രധാന ചടങ്ങ്. വീട്ടിലെ മുതിര്‍ന്നയാളാണ് കൈനീട്ടം നല്‍കുക. നരകാസുരന്‍ ശ്രീകൃഷ്ണനാല്‍ വധിയ്ക്കപ്പെട്ട ദിവസമാണ് വിഷു എന്ന് ഐതീഹ്യം. ആ സന്തോഷമാണ് പടക്കം പൊട്ടിച്ച് നാം പങ്കുവയ്ക്കുന്നത്.

മണ്ണിനോട് മനസ്സു ചേര്‍ക്കാനുള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് വിഷു. കൈവിട്ടുപോയ കാര്‍ഷിക കേരളത്തിന്റെ നല്ല കാഴ്ചകളെ മുഴുവന്‍ ഓട്ടുരുളിയില്‍ ചേര്‍ത്ത് വച്ച് ഇനിയൊരാണ്ടിനെ ഐശ്വര്യ പൂര്‍ണമാക്കുകയാണ് മലയാളി. യുകെ മലയാളികളും വിഷു ആഘോഷിക്കുകയാണ്. മലയാളി സംഘടനകൾ ഈ കാലയളവിൽ ഈസ്റ്റർ വിഷു ആഘോഷങ്ങൾ കെങ്കേമമാക്കുന്നു. യുകെയിലെ മുഴുവൻ മലയാളികൾക്കും യുക്മ ന്യൂസിന്റെയും യുക്മ നാഷണൽ കമ്മിറ്റിയുടെയും വിഷു ആശംസകൾ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more