1 GBP = 101.11

ആക്രമണത്തിനിരയായ നടി ഇന്ന് മാധ്യമങ്ങളെ കാണില്ല; തീരുമാനം പോലീസിന്റെ നിര്‍ദ്ദേശ പ്രകാരം.

ആക്രമണത്തിനിരയായ നടി ഇന്ന് മാധ്യമങ്ങളെ കാണില്ല; തീരുമാനം പോലീസിന്റെ നിര്‍ദ്ദേശ പ്രകാരം.

അതിക്രമത്തിന് ഇരയായ യുവനടി ഇന്ന് മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിരുന്നെങ്കിലും തിരിച്ചറിയല്‍ പരേഡിന് മുന്‍പായി മാധ്യമങ്ങളെ കാണേണ്ടതില്ലെന്ന് അന്വേഷണ സംഘം നടിയെ അറിയിച്ചു. തുടര്‍ന്ന് ആ തീരുമാനം മാറ്റിയതായി നടി അറിയിച്ചു. നാളെ വൈകുന്നേരം മാധ്യമങ്ങളെ കാണുമെന്നാണ് നടിയുടെ പുതിയ തീരുമാനം. നടി അഭിനയിക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ഇന്ന് ആരംഭിക്കും.

അതേസമയം അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കൈമാറിയെന്ന് സംശയിക്കുന്നയാളെ ഇനിയും കണ്ടെത്താന്‍ കഴിയാതെ പൊലീസ്. ഒളിവില്‍ കഴിഞ്ഞിരുന്ന സമയത്ത് കോയമ്പത്തൂരില്‍ സുനിക്ക് വേണ്ട സഹായങ്ങള്‍ ചെയ്തു നല്‍കിയത് ഈ വ്യക്തിയാണെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു.

സുനിയുടെ ഈ സുഹൃത്തിനെ അന്വേഷിച്ച് പൊലീസ് കോയമ്പത്തൂരിലെത്തിയിരുന്നു. എന്നാല്‍ അപ്പോഴേക്കും ഇയാള്‍ ഒളിവില്‍ പോയതായാണ് വിവരം. ഇതേത്തുടര്‍ന്ന് പൊലീസ് തമിഴ്‌നാട്ടില്‍നിന്ന് മടങ്ങുകയായിരുന്നു. സുനി കോടതിയില്‍ കീഴടങ്ങാനെത്തുമ്പോള്‍ സഞ്ചരിച്ചിരുന്ന പള്‍സര്‍ ബൈക്കിന്റെ ഉടമയേയും ഇതുവരെ കണ്ടെത്താന്‍ പൊലീസിനു കഴിഞ്ഞിട്ടില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more