1 GBP = 104.13
breaking news

അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ എംബസിക്ക് സമീപം സ്‌ഫോടനം, 80 മരണം, 300 പേര്‍ക്ക് പരിക്ക്

അഫ്ഗാനിസ്ഥാനിലെ  ഇന്ത്യന്‍ എംബസിക്ക് സമീപം സ്‌ഫോടനം, 80 മരണം, 300 പേര്‍ക്ക് പരിക്ക്

കാബൂള്‍: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ ഇന്ത്യന്‍ എംബസിക്ക് സമീപമുണ്ടായ സ്‌ഫോടനത്തില്‍ 80 പേര്‍ മരിച്ചു. 300 പേര്‍ക്ക് പരിക്കേറ്റു. പ്രസിഡന്റിന്റെ കൊട്ടാരവും വിദേശ രാജ്യങ്ങളുടെ എംബസിയും സ്ഥിതി ചെയ്യുന്നതിന് സമീപത്താണ് രാജ്യത്ത ഞെട്ടിച്ച് വന്‍സ്‌ഫോടനം നടന്നത്. ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെല്ലാം സുരക്ഷിതരാണെന്ന് എംബസി വൃത്തങ്ങള്‍ അറിയിച്ചു.
വാസിര്‍ അക്ബര്‍ ഖാന്‍ ഏരിയയിലെ എംബസി കെട്ടിടത്തിന് സമീപമായിട്ടായിരുന്നു സ്‌ഫോടനം. വാഹനത്തില്‍ ഘടിപ്പിച്ച ബോംബ് റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയത്.

സ്‌ഫോടനത്തെ തുടര്‍ന്ന് എംബസിക്ക് സമീപത്തെ കെട്ടിടങ്ങള്‍ക്ക് നാശനഷ്ടമുണ്ടായി. ജനല്‍ ചില്ലുകള്‍ തകരുകയും ചുവരുകള്‍ക്ക് കേടുപാടുകള്‍ പറ്റുകയും ചെയ്തു. ഇതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നിരവധി വാഹനങ്ങള്‍ക്കും കേടുപാട് പറ്റിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. താലിബാന്‍ തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more