1 GBP = 104.15
breaking news

സുനന്ദപുഷ്‌കര്‍ കേസ്: ഫോണ്‍സംഭാഷണങ്ങള്‍ പുറത്ത്; തെറ്റായ വിവരങ്ങള്‍ പുറത്തു വിട്ട ചാനലിനെതിരെ നടപടിയുമായി ശശി തരൂര്‍

സുനന്ദപുഷ്‌കര്‍ കേസ്: ഫോണ്‍സംഭാഷണങ്ങള്‍ പുറത്ത്; തെറ്റായ വിവരങ്ങള്‍ പുറത്തു വിട്ട ചാനലിനെതിരെ നടപടിയുമായി ശശി തരൂര്‍

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കര്‍ കേസില്‍ വഴിത്തിരിവായേക്കാവുന്ന ഫോണ്‍സംഭാഷണങ്ങളുമായി റിപ്പബ്ലിക് ടി വി രംഗത്ത്. സുനന്ദ പുഷ്‌കര്‍ മരിച്ചു കിടന്ന ലീലഹോട്ടലിലെ മുറിയുമായി ബന്ധപ്പെട്ടുള്ള വെളിപ്പെടുത്തലുകളും ടേപ്പിലുണ്ട്.

സുനന്ദ പുഷ്‌കര്‍ മരിച്ചു കിടന്ന മുറി 307 ആണോ 345 ആണോ എന്ന് സംശയമുയര്‍ത്തുന്ന ഫോണ്‍ സംഭാഷണങ്ങളാണ് ചാനല്‍ പുറത്ത് വിട്ടിരിക്കുന്നത്. ലീലഹോട്ടലിലെ 345ാം നമ്പര്‍ മുറിയിലാണ് സുനന്ദയുടെ മൃതദേഹം കാണപ്പെട്ടത്.എന്നാല്‍ റിപ്പബ്ലിക് ടിവി പുറത്ത് വിട്ട ഫോണ്‍സംഭാഷണങ്ങളില്‍ ശശിതരൂരിന്റെ വിശ്വസ്തന്‍ ഫോണിലൂടെ പറയുന്നത് മരിക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ മുമ്പ് വരെ സുനന്ദ 307ാം നമ്പര്‍ മുറിയിലായിരുന്നുവെന്നാണ്.

സുനന്ദപുഷ്‌കറുമായും ശശിതരൂരിന്റെ അസിസ്റ്റന്റ് ആര്‍ കെ ശര്‍മ്മയുമായും, വിശ്വസ്തന്‍ നാരായണനുമായും നടത്തിയ സംഭാഷണങ്ങളും ചാനല്‍ പുറത്ത് വിട്ടിട്ടുണ്ട്. 2014 ജനുവരി 17നാണ് സുനന്ദപുഷ്‌കര്‍ കൊല്ലപ്പെട്ടത്.

എന്നാല്‍ സുനന്ദ പുഷ്‌കറുടെ ദുരൂഹ മരണം സംബന്ധിച്ച് ആരോപണങ്ങള്‍ ഉന്നയിച്ച ദേശീയ മാധ്യമത്തിനെതിരെ ശശി തരൂര്‍ രംഗത്തെത്തി. തെറ്റായ വിവരങ്ങളാണ് മാധ്യമം വഴി പ്രചരിക്കുന്നതെന്നും കോടതിയില്‍ തെളിയിക്കുന്നതിന് വെല്ലു വിളിക്കുന്നതായും തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more