1 GBP = 129.92
breaking news

മൂന്നാമത് കണ്ണൂര്‍ സംഗമം; വാര്‍ഷിക പൊതുയോഗവും ഭാരവാഹി തിരഞ്ഞെടുപ്പും മെയ് 6ന് ബര്‍മിംഗ്ഹാമില്‍

മൂന്നാമത് കണ്ണൂര്‍ സംഗമം; വാര്‍ഷിക പൊതുയോഗവും ഭാരവാഹി തിരഞ്ഞെടുപ്പും മെയ് 6ന് ബര്‍മിംഗ്ഹാമില്‍

റെന്‍സണ്‍ തുടിയന്‍പ്ലാക്കല്‍

മൂന്നാമത് യുകെ കണ്ണൂര്‍ സംഗമം ഈ വര്‍ഷവും സമുചിതമായി നടത്തുന്നതിന് വേണ്ടിയുള്ള പുതിയ കമ്മിറ്റിക്കായുള്ള യോഗം 2017 മെയ് ആറാം തീയതി ശനിയാഴ്ച രാവിലെ 11 മണിക്ക് ബര്‍മിംഗ്ഹാമില്‍ വച്ച് നടത്തപ്പെടുന്നതായി സംഘാടകര്‍ അറിയിച്ചു.

മുന്‍വര്‍ഷങ്ങളിലും മാഞ്ചസ്റ്ററിലും ബര്‍മിംഗ്ഹാമിലും വച്ച് നടത്തിയ യുകെ കണ്ണൂര്‍ സംഗമത്തിന് ലഭിച്ച സ്വീകാര്യതയാണ് തുടര്‍ന്നും സംഗമം നടത്തിക്കൊണ്ടു പോകാന്‍ പ്രേരിപ്പിക്കുന്നതെന്നും സംഘാടകരറിയിക്കുന്നു.

മൂന്നാം കണ്ണൂര്‍ സംഗമത്തിന്റെ സ്ഥലവും തീയതിയും മറ്റു സംഘടനാ വി വിഷയങ്ങളും ചര്‍ച്ച ചെയ്യപ്പെടുവാന്‍ വേണ്ടിയുള്ള യോഗത്തിലേക്ക് പങ്കെടുക്കുവാന്‍ എല്ലാ കണ്ണൂര്‍ നിവാസികളെയും പ്രത്യേകം സ്വാഗതം ചെയ്യുന്നതായി കണ്‍വീനര്‍ സോണി ജോര്‍ജ് അറിയിക്കുന്നു.

വിലാസം:

കോര്‍പ്പസ് ക്രൈസ്റ്റ് ആര്‍സി ചര്‍ച്ച്

139 ആല്‍ബര്‍ട്ട് റോഡ്

ബിര്‍മിങ്ങ്ഹാം

B338UB

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more