1 GBP = 129.60

ഉറപ്പുകള്‍ നല്കി, സമരം അവസാനിപ്പിച്ചു; പിന്നെയും വേട്ടയാടപ്പെടുന്നെന്ന് ജിഷ്ണുവിന്റെ അമ്മാവന്‍

ഉറപ്പുകള്‍ നല്കി, സമരം അവസാനിപ്പിച്ചു; പിന്നെയും വേട്ടയാടപ്പെടുന്നെന്ന് ജിഷ്ണുവിന്റെ അമ്മാവന്‍

സര്‍ക്കാര്‍ നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലായിരുന്നു ജിഷ്ണുവിന്റെ കുടുംബം നടത്തിയിരുന്ന നിരാഹാര സമരം അവസാനിപ്പിച്ചത്. എത്രയും പെട്ടന്ന് പ്രതികളെ നിയമത്തിന് മുന്‍പിലെത്തിക്കുമെന്നും തങ്ങള്‍ക്കെതിരെ നീതി നിഷേധം നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്ന സര്‍ക്കാരിന്റെ ഉറപ്പിന്മേലാണ് സമരം അവസാനിപ്പിച്ചത്. വളയം വണ്ണാര്‍ക്കണ്ടി ബ്രാഞ്ച് കമ്മിറ്റി മെമ്പറായ ശ്രീജിത്തിനെ ഇന്നലെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിക്കൊണ്ടാണ് ആദ്യ നടപടി.

പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതില്‍ അതിയായ വിഷയമുണ്ട്. നിരാഹാര സമരം ഇടതു സാര്‍ക്കാറിനോ പാര്‍ട്ടിക്കോ എതിരല്ലായിരുന്നു. എന്നിട്ടും യാതോരു വിശദീകരണവുമില്ലാതെയാണ് പുറത്താക്കിയത്. ഇക്കാര്യം പാര്‍ട്ടിയോട് വിശദീകരിക്കുമെന്നും ശ്രീജിത്ത് പറഞ്ഞു.

പാര്‍ട്ടി, സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സ്വീകരിച്ചു എന്നാരോപിച്ച് തിങ്കളാഴ്ചയാണ് ശ്രീജിത്തിനെ സി പി എമ്മില്‍ നിന്ന് പുറത്താക്കിയത്. ശ്രീജിത്തായിരുന്നു നീതിക്കായുള്ള മഹിജയുടെ സമരത്തെ മുന്നോട്ട് കൊണ്ട് പോയിരുന്നത്. പല പ്രധാന തീരുമാനങ്ങളും കൈക്കൊണ്ടിരുന്നതും ശ്രീജിത്താണ്.

നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ജിഷ്ണുവും കുടുംബവും ഡിജിപി ഓഫീസിന് മുന്നില്‍ നടത്തിയ സമരം വന്‍ വിവാദത്തിന് വഴിവെച്ചിരുന്നു. ജിഷ്ണുവിന്റെ അമ്മ മഹിജയ്ക്ക് നേരെ പൊലീസ് നടത്തിയ ബലപ്രയോഗത്തെത്തുടര്‍ന്ന് വന്‍ സമ്മര്‍ദ്ദമാണ് സര്‍ക്കാരിന് മേല്‍ ഉണ്ടായത്. നാദാപുരം ഏരിയ കമ്മിറ്റി കൂടി ശ്രീജിത്തിന്റെ പുറത്താക്കല്‍ നടപടി ശരിവെക്കേണ്ടതുണ്ട്. ഒരു വിശദീകരണവും തേടാതെയാണ് പാര്‍ട്ടി ശ്രീജിത്തിനെ പുറത്താക്കാന്‍ നടപടിയെടുത്തത്. പാര്‍ട്ടി ഭരണഘടനക്ക് വിരുദ്ധമാണ് ഇതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more