1 GBP = 129.60

സിറിയക്കെതിരെയുള്ള അമേരിക്കയുടെ സൈനിക നടപടി; ലോകമെങ്ങും പ്രതിഷേധം; മുന്നറിയിപ്പുമായി റഷ്യയും ഇറാനും

സിറിയക്കെതിരെയുള്ള അമേരിക്കയുടെ സൈനിക നടപടി; ലോകമെങ്ങും പ്രതിഷേധം; മുന്നറിയിപ്പുമായി റഷ്യയും ഇറാനും

ഡമാസ്‌കസ് : സിറിയയില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ ലോകരാജ്യങ്ങള്‍ ആശങ്കയും പ്രതിഷേധവും രേഖപ്പെടുത്തി. അമേരിക്കയുടെ നടപടി ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് റഷ്യ മുന്നറിയിപ്പ് നല്‍കി. അമേരിക്കയുമായുള്ള ബന്ധം തന്നെ ഉലയുമെന്നാണ് ആക്രമണശേഷം റഷ്യ പ്രതികരിച്ചത്. തങ്ങള്‍ക്ക് മുന്‍കൂട്ടി അറിയിപ്പ് തന്ന ശേഷമാണ് ആക്രമണം നടത്തിയതെന്ന അമേരിക്കയുടെ വിശദീകരണം തൃപ്തികരമല്ലെന്നാണ് റഷ്യന്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. തങ്ങളുടെ സൈന്യവുമായി ഏറ്റുമുട്ടുന്നതിന്റെ ആദ്യഘട്ടമായി ആക്രമണത്തെ കാണുന്നുവെന്നാണ് റഷ്യന്‍ പ്രധാനമന്ത്രി ദിമിത്രി മെദ്വദേവ് പ്രതികരിച്ചത്.

ഭീകരവാദം നിരുത്സാഹപ്പെടുത്തുമെന്ന് പറഞ്ഞു അധികാരത്തിലേറിയ ട്രംപ് ഭീകരരെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് പിന്തുടരുന്നതെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി പറഞ്ഞു.
ലോകത്തെ ഇല്ലാതാക്കാന്‍ പോന്ന ആയുധശേഖരം കൈവശമുണ്ടെന്ന് ആരോപിച്ച് ഇറാഖിനെ അമേരിക്ക ആക്രമിച്ചതുപോലെയാണ് രാസായുധമുണ്ടെന്ന് ആരോപിച്ച് സിറിയയെ ആക്രമിക്കുന്നതെന്ന് ഇറാന്‍ വിദേശമന്ത്രാലയം അഭിപ്രായപ്പെട്ടു. ഇറാഖിനുമേല്‍ നടത്തിയ ആക്രമണം അര്‍ഥമില്ലാത്തതാണെന്ന് പിന്നീട് ലോകത്തിന് വ്യക്തമായി. ആക്രമണത്തോടെ ഐഎസും അമേരിക്കയും തുല്യമായെന്ന് സിറിയന്‍ സൈന്യം അഭിപ്രായപ്പെട്ടു.

ആക്രമണത്തെക്കുറിച്ച് റഷ്യയെടുത്ത നിലപാടില്‍ ദുഃഖമുണ്ടെന്ന് അമേരിക്കന്‍ വിദേശ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ പറഞ്ഞു. ‘ഭരണാധികാരികളെ മാറ്റുക’ എന്ന ബിസിനസ് തന്റെ അജന്‍ഡയിലില്ലെന്നും അമേരിക്കന്‍കീശ കാലിയാക്കുന്ന യുദ്ധങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുമെന്നും മറ്റുമുള്ള ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രസംഗങ്ങള്‍ കാറ്റില്‍ പറത്തിക്കൊണ്ട് നടത്തുന്ന നടപടികള്‍ ലോകനേതാക്കള്‍ വിമര്‍ശിച്ചു തുടങ്ങി. മുന്‍ സൈനിക ജനറല്‍മാരെ പ്രധാന പോസ്റ്റുകളില്‍ അവരോധിച്ചതോടെതന്നെ ട്രംപും യുദ്ധത്തിന്റെ വഴിയേ തന്നെയായിരുന്നു. അത് ശരിയാണെന്ന് തെളിയിക്കുന്നതാണ് സിറിയക്കുനേരെ തുടങ്ങിയ മിസൈല്‍ ആക്രമണം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more