1 GBP = 129.76

ഫോണ്‍ കെണി; ചാനല്‍ മേധാവിയടക്കം അഞ്ചു പ്രതികളെയും റിമാന്‍ഡ് ചെയ്ത് ജയിലിലാക്കി

ഫോണ്‍ കെണി; ചാനല്‍ മേധാവിയടക്കം അഞ്ചു പ്രതികളെയും റിമാന്‍ഡ് ചെയ്ത് ജയിലിലാക്കി

തിരുവനന്തപുരം: മുന്‍മന്ത്രി എ.കെ ശശീന്ദ്രനെ ഫോണ്‍ കെണിയില്‍ പെടുത്തിയ കേസില്‍ അഞ്ച് പ്രതികളെയും 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്ത് ജയിലിലാക്കി. തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ചാനല്‍ സിഇഒ അജിത്ത് കുമാര്‍ ഉള്‍പ്പെടെയുള്ളവരെ റിമാന്‍ഡ് ചെയ്തത്. ഇവര്‍ നല്‍കിയ ജാമ്യാപേക്ഷ നാളെ പരിഗണിക്കും.

അട്ടക്കുളങ്ങര സബ് ജയിലിലേക്കാണ് പ്രതികളെ റിമാന്‍ഡ് ചെയ്ത് മാറ്റിയത്. ചാനല്‍ സി.ഇ.ഒയെയും മറ്റൊരു പ്രതിയെയും നാളെ കോടതിയില്‍ ഹാജരാക്കണമെന്ന് അറിയിച്ചിട്ടുണ്ട്. ഇന്നലെ രാത്രിയാണ് അജിത്ത് കുമാര്‍ ഉള്‍പ്പെടെ അഞ്ച് പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യുന്നതിന് വിളിച്ചു വരുത്തിയ ശേഷം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

അജിത്ത് കുമാറിനെ കൂടാതെ ഇന്‍വെസ്റ്റിഗേഷന്‍ ടീം ലീഡര്‍ എസ് നാരായണനെന്ന തനിനിറം ജയചന്ദ്രന്‍, ന്യൂസ് എഡിറ്റര്‍മാരായ എസ് വി പ്രദീപ്, ഫിറോസ് സാലി മൊഹമ്മദ്, എംബി സന്തോഷ് എന്നിവരെയാണ് അറസ്റ്റു ചെയ്തത്. പ്രതികള്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന, ഐടി ആക്ട് തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more